Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഇംഗ്ളീഷ് പ്രീമിയര്‍...

ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്: യുനൈറ്റഡിനും ലിവര്‍പൂളിനും തോല്‍വി

text_fields
bookmark_border
ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്: യുനൈറ്റഡിനും ലിവര്‍പൂളിനും തോല്‍വി
cancel

ലണ്ടൻ: ഇംഗ്ളീഷ് പ്രീമിയ൪ ലീഗിൽ മാഞ്ചസ്റ്റ൪ യുനൈറ്റഡിനും ലിവ൪പൂളിനും തോൽവി. തുട൪ച്ചയായി രണ്ടാം ജയം തേടിയിറങ്ങിയ യുനൈറ്റഡിനെ 5-3ന് ലിസാസ്റ്റ൪ സിറ്റി തക൪ത്തുവിട്ടപ്പോൾ വെസ്റ്റ്ഹാമിനെതിരെ 3-1നാണ് കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ലിവ൪പൂൾ തോൽവി വഴങ്ങിയത്. ആദ്യഘട്ടത്തിൽ റോബിൻ വാൻപേഴ്സി (13), എയ്ഞ്ചൽ ഡി മരിയ (16) എന്നിവരുടെ ഗോളിൽ മുന്നിലത്തെിയ ശേഷമായിരുന്നു യുനൈറ്റഡ് പരാജയം സമ്മതിച്ചത്. ലിയനാഡോ ഇല്ലായേയുടെ ഇരട്ടഗോളാണ് (17, 83) വെസ്റ്റ്ഹാമിൻെറ ജയത്തിൽ നി൪ണായകമായത്. നുജെൻറ് (62), കാംബിയാസോ (64), വാ൪ഡി എന്നിവരും അവ൪ക്കായി സ്കോ൪ ചെയ്തു. ആൻഡെ൪ ഹെരേര (57) യുനൈറ്റഡിൻെറ മൂന്നാം ഗോൾ നേടി.
ലീഗിൽ തുട൪ച്ചയായ രണ്ടാം തോൽവി നേരിട്ട ലിവ൪പൂൾ സമ്മ൪ദത്തിലായി. ആദ്യ 10 മിനിറ്റിനകം രണ്ടുഗോളുകൾ നേടിയ വെസ്റ്റ്ഹാം തുടക്കംമുതൽ കനത്ത വെല്ലുവിളിയാണ് ഉയ൪ത്തിയത്. രണ്ടാം മിനിറ്റിൽ ന്യൂസിലൻഡ് താരം വിൻസ്റ്റൺ റീഡാണ് അവരെ മുന്നിലത്തെിച്ചത്. അഞ്ചു മിനിറ്റിനകം ഡിയാഫ്ര സാക്കോ ലീഡുയ൪ത്തി. റഹീം സ്റ്റ൪ലിങ്ങിലൂടെ (26) ഒരു ഗോൾ മടക്കി ലിവ൪പൂൾ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അമൽഫിറ്റാനോയുടെ (88) വകയായിരുന്നു വെസ്റ്റ്ഹാമിൻെറ മൂന്നാം ഗോൾ. അതേസമയം, സ്വാൻസീ സിറ്റിക്കെതിരെ ഒരുഗോൾ ജയത്തോടെ സതാംപ്ടൺ പോയൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്തത്തെി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story