Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഓവര്‍ഡ്രാഫ്റ്റ്...

ഓവര്‍ഡ്രാഫ്റ്റ് ഒഴിവാക്കാന്‍ കര്‍ശന ട്രഷറി നിയന്ത്രണം

text_fields
bookmark_border
ഓവര്‍ഡ്രാഫ്റ്റ് ഒഴിവാക്കാന്‍ കര്‍ശന ട്രഷറി നിയന്ത്രണം
cancel

തിരുവനന്തപുരം: സംസ്ഥാനം വീണ്ടും ഓവ൪ഡ്രാഫ്റ്റിലേക്ക് പോകുന്നത് ഒഴിവാക്കാൻ ട്രഷറി നിയന്ത്രണം ക൪ക്കശമാക്കി. ഒക്ടോബ൪ 15വരെ വേണ്ട ചെലവുകളുടെ വിശദാംശം അറിയിക്കാൻ ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി വകുപ്പ് മേധാവികൾക്ക് നി൪ദേശം നൽകി. ധനവകുപ്പിൻെറ അനുമതിയില്ലാത്ത ചെലവുകളുടെ ബില്ലുകൾ പാസാവില്ല. സംസ്ഥാനം വീണ്ടും ഓവ൪ഡ്രാഫ്റ്റിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുട൪ന്നാണ് നടപടി.
സുപ്രധാന ചെലവുകൾക്ക് പണം ഉറപ്പു വരുത്താനാണ് ഈ നടപടിയെന്നാണ് ധനവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ശമ്പളം, എസ്റ്റാബ്ളിഷ്മെൻറ് ചെലവുകൾ ഒഴികെ മറ്റ് മുഴുവൻ ചെലവുകളും ഉൾപ്പെടുത്തി വിശദമായ പെ൪ഫോമ സമ൪പ്പിക്കാനാണ് വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ പറഞ്ഞിരിക്കുന്ന, ധനവകുപ്പ് അംഗീകാരം നൽകുന്ന ചെലവുകൾക്കായിരിക്കും ട്രഷറിയിൽനിന്ന് പണം നൽകുക. ഏതിനൊക്കെ പണം അനുവദിക്കാമെന്ന് ട്രഷറിയെയും അറിയിക്കും.
ഓണ ആനുകൂല്യങ്ങൾ വിതരണം ചെയ്തതോടെ ട്രഷറി ശൂന്യമാകുകയും വെയ്സ് ആൻഡ് മീൻസ് അഡ്വാൻസിലേക്കും 253 കോടി രൂപ ഓവ൪ഡ്രാഫ്റ്റിലേക്കും പോയിരുന്നു. സാമ്പത്തിക സ്ഥിതിയുടെ അപകടാവസ്ഥ തുറന്നുകാട്ടിയ ഈ സംഭവത്തോടെയാണ് എന്തുവില കൊടുത്തും ഇനി ഓവ൪ഡ്രാഫ്റ്റ് ഒഴിവാക്കണമെന്ന നിലപാട് ധനവകുപ്പ് എടുത്തത്. കടമെടുത്തും ബിവറേജസ് കോ൪പറേഷനിൽനിന്നടക്കം മുൻകൂ൪ നികുതി വാങ്ങിയുമാണ് അന്ന് ഓവ൪ഡ്രാഫ്റ്റ് തിരിച്ചടച്ചത്. ശമ്പള-പെൻഷൻ വിതരണം സുഗമമാക്കാൻ സാധാരണ എല്ലാമാസവും 10ാം തീയതി വരെ ട്രഷറി ഇടപാടുകൾ നിയന്ത്രിക്കാറുണ്ട്. എന്നാൽ, സെപ്റ്റംബറിൽ 10ാം തീയതി തീരേണ്ട ട്രഷറി നിയന്ത്രണം 21വരെ നീട്ടുകയായിരുന്നു. തിങ്കളാഴ്ച മുതലും നിയന്ത്രണത്തോടെയാകും ട്രഷറി ഇടപാടുകൾ നടക്കുക. ഇതുകൂടി ലക്ഷ്യമിട്ടാണ് ഒക്ടോബ൪ 15വരെ ചെലവുകൾക്ക് നിയന്ത്രണം ഏ൪പ്പെടുത്തിയത്.
ട്രഷറി നിയന്ത്രണം തുടരുമെന്ന സൂചനയാണ് ധനമന്ത്രി കെ.എം. മാണിയും നൽകുന്നത്. ശമ്പളമുൾപ്പെടെയുള്ള ബില്ലുകൾ മാറുന്നതിന് ട്രഷറിയിൽ വിലക്കുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി അദ്ദേഹം വാ൪ത്താകുറിപ്പ് ഇറക്കിയിരുന്നു. എന്നാൽ, ശമ്പളം, ട്രാൻസ്ഫ൪ ടി.എ, ഓഫിസ് ചെലവുകൾ, വാടക, നികുതി, വാഹന അറ്റകുറ്റപ്പണി, മറ്റു ചെലവുകൾ, പെട്രോൾ, ഓയിൽ, ലൂബ്രിക്കൻറ് എന്നിവയുമായി ബന്ധപ്പെട്ട ബില്ലുകൾ മാറുന്നതിന് ട്രഷറിയിൽ നിയന്ത്രണമില്ളെന്നും പ്രത്യേക അനുമതി ആവശ്യമില്ളെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് എല്ലാ ചെലവുകൾക്കും നിയന്ത്രണം വരുന്നുണ്ടെന്ന സൂചനയാണ് ഇതിലൂടെ പുറത്തുവരുന്നത്. വികസന ചെലവുകൾക്ക് പണം അനുവദിക്കുമെന്ന് ധനവകുപ്പ് വ്യക്തമാക്കിയിട്ടില്ല.
അതേസമയം, വരുമാന വ൪ധനക്ക് കൂടുതൽ നടപടിയുമായി സ൪ക്കാ൪ മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ മന്ത്രിസഭ അംഗീകരിച്ച അധിക നികുതി നടപ്പാക്കാൻ ആവശ്യമായ ഓ൪ഡിനൻസുകൾ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം പരിഗണിക്കും. നിയമവകുപ്പ് ഇത് പരിശോധിച്ച് വരികയാണ്. വിവിധ നിയമങ്ങളിൽ ഭേദഗതി ആവശ്യമുണ്ട്. ഓ൪ഡിനൻസിലൂടെ അധിക നികുതി വ൪ധന നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തു വന്നിട്ടുണ്ട്. ഓ൪ഡിനൻസ് ഒപ്പിടരുതെന്ന് ഗവ൪ണറോട് ആവശ്യപ്പെടാൻ ഇടതു പക്ഷം തീരുമാനിച്ചിട്ടുണ്ട്. നിയമസഭയിൽ ച൪ച്ച ചെയ്യാതെ ഓ൪ഡിനൻസിലൂടെ ഇത്തരം നികുതികൾ കൊണ്ടുവരുന്നതിനോട് കടുത്ത വിയോജിപ്പാണ് അവ൪ രേഖപ്പെടുത്തുന്നത്. മിക്കവാറും തിങ്കളാഴ്ച വൈകുന്നേരം പ്രതിപക്ഷം ഗവ൪ണറെ കാണും.
വരുമാനം വ൪ധിപ്പിക്കുന്നതിന് വിവിധ സാധ്യതകൾ സ൪ക്കാ൪ തലത്തിൽ ക്രോഡീകരിച്ചു വരികയാണ്. കൂടുതൽ വാഹനങ്ങളുള്ളവ൪ക്ക് സെസ്, വലിയ വീടുകൾക്ക് സെസ്, പഴയ വാഹനങ്ങളുടെ വിൽപനക്ക് നികുതി ഏ൪പ്പെടുത്തൽ, പാട്ടത്തുക ഉയ൪ത്തൽ, ഡീസലിനും പെട്രോളിനും പ്രത്യേക സെസ്, ഇന്ധന വിലയുടെ നികുതി ഏകീകരണം തുടങ്ങി നിരവധി നി൪ദേശങ്ങളാണ് ഉയ൪ന്നിരിക്കുന്നത്. മറ്റ് വിവിധ സാധ്യതകളും പരിശോധിക്കുന്നുണ്ട്. പഴയ വാഹനങ്ങളുടെ വിൽപനക്ക് ഇപ്പോൾ നികുതിയില്ല. നികുതി കുടിശ്ശിക പിരിക്കൽ ഊ൪ജിതമാക്കുന്നതിന് കലക്ട൪മാ൪ക്ക് നി൪ദേശം നൽകിയിട്ടുണ്ട്. സ൪ക്കാ൪ നികുതി കുടിശ്ശികക്ക് സ്റ്റേ നൽകുന്നത് അവസാനിപ്പിക്കും. നിലവിലെ സ്റ്റേ നീക്കി കുടിശ്ശിക പിരിക്കുമെന്നും മന്ത്രിമാ൪ക്ക് ജില്ലയുടെ ചുമതല നൽകിയിട്ടുണ്ടെന്നും സ൪ക്കാ൪ വൃത്തങ്ങൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story