Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനില്‍പ് സമരം :...

നില്‍പ് സമരം : ആദിവാസികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു

text_fields
bookmark_border
നില്‍പ് സമരം : ആദിവാസികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു
cancel

തിരുവനന്തപുരം: ആദിവാസി ഗോത്രമഹാസഭ സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തുന്ന നിൽപുസമരത്തിലെ മുഴുവൻ ആവശ്യങ്ങളും സ൪ക്കാ൪ അംഗീകരിച്ചു. ഒക്ടോബ൪ ഒന്നിനകം മുഖ്യമന്ത്രിതലത്തിൽ യോഗം വിളിച്ച് തീരുമാനങ്ങൾ നടപ്പാക്കുന്ന കാര്യങ്ങൾ അവലോകനം ചെയ്യുമെന്ന് മന്ത്രി ജയലക്ഷ്മി അറിയിച്ചു. കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻെറ അധ്യക്ഷതയിൽ സി.കെ. ജാനുവുമായി നടത്തിയ ച൪ച്ചക്കൊടുവിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
റവന്യൂ, വനം, പട്ടികജാതി, കൃഷി വകുപ്പ് മന്ത്രിമാരും മുഖ്യമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കും. ആദിവാസി ഗോത്രമഹാസഭയുമായി നടത്തിയ മൂന്ന് ച൪ച്ചകളിലായാണ് മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ചത്. മുത്തങ്ങയിൽനിന്ന് കുടിയിറക്കപ്പെട്ട മുഴുവൻ പേ൪ക്കും നഷ്ടപരിഹാരവും പുനരധിവാസവും സ൪ക്കാ൪ ഉറപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ രണ്ടുമാസത്തിനകം ശേഖരിച്ച് സമ൪പ്പിക്കാൻ വയനാട് ജില്ലാ കലക്ട൪ കേശവേന്ദ്രകുമാറിനെ സ്പെഷൽ ഓഫിസറായി നിയമിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പട്ടികവ൪ഗ വികസനവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോഓഡിനേറ്റ് ചെയ്യുന്നതിന് പട്ടികവ൪ഗ വികസന വകുപ്പ് ജോയൻറ് ഡയറക്ട൪ ഋഷികേശൻ നായരെയും ചുമതലപ്പെടുത്തി.
മാ൪ഗരേഖ തയാറാക്കി ഒരുമാസത്തിനകം സമ൪പ്പിക്കാൻ മന്ത്രിസഭാ യോഗം പട്ടികവ൪ഗ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുബ്രതോ ബിശ്വാസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 3500 ഹെക്ടറിൽ കൃഷിയോഗ്യമായതും വാസയോഗ്യമായതുമായ ഭൂമികണ്ടത്തെുന്നതിന് റവന്യൂ, വനം, പട്ടികവ൪ഗ വികസന വകുപ്പുകൾ സംയുക്തമായി നടത്തുന്ന പരിശോധനാസംഘത്തിൽ ഗോത്രമഹാസഭാ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തും. ഓരോ കുടുംബത്തിനും ജോലി ലഭിക്കത്തക്കരീതിയിൽ നി൪ദേശങ്ങൾ സമ൪പ്പിക്കാൻ കണ്ണൂ൪ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിൻെറ പുരോഗതി വിലയിരുത്തുന്നതിന് 23ന് കൃഷിമന്ത്രി കെ.പി. മോഹനൻെറ അധ്യക്ഷതയിൽ യോഗം നടക്കും.
കൂടാതെ വീട് നി൪മാണത്തിന് ധനസഹായം വേഗത്തിലാക്കാൻ എൻജിനീയ൪മാരെയും ഒരു ക്ളാ൪ക്കിനെയും കരാ൪ അടിസ്ഥാനത്തിൽ നിയമിക്കാൻ ഇ.എം.സി യോഗം തീരുമാനമെടുത്തു.
ഗോത്രമഹാസഭ ഉന്നയിച്ച ആവശ്യങ്ങളെല്ലാം അംഗീകരിച്ച സാഹചര്യത്തിൽ നിൽപ് സമരം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ജയലക്ഷ്മി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story