Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2014 10:48 PM GMT Updated On
date_range 2 Sep 2014 10:48 PM GMTആണവ പദ്ധതികളില്‍ ഒത്തുതീര്‍പ്പിന് തയാറെന്ന് ഇറാന്
text_fieldsbookmark_border
ബ്രസൽസ്: ത൪ക്കമുള്ള ആണവ പദ്ധതികളിൽ ഒത്തുതീ൪പ്പിന് തങ്ങൾ ഒരുക്കമാണെന്ന് ഇറാൻ വിദേശമന്ത്രി മുഹമ്മദ് ജവാദ് സാരിഫ് പറഞ്ഞു. യൂറോപ്യൻ യൂനിയൻെറ വിദേശകാര്യ വിഭാഗം മേധാവി കാതറിൻ ആഷ്ടനുമായുള്ള ച൪ച്ചക്കുശേഷമാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. ആഷ്ടനുമായുള്ള ച൪ച്ച മികച്ചതായിരുന്നു. ആണവ പദ്ധതികളുടെ കാര്യത്തിൽ പുരോഗതിയുണ്ടാവണമെന്നാണ് ആഗ്രഹമെന്ന് ബെൽജിയൻ വിദേശ മന്ത്രി ദിദെയ൪ റെയിൻഡേഴ്സുമായുള്ള കൂടിക്കാഴ്ചക്കുശേഷം അദ്ദേഹം പറഞ്ഞു. യു.എൻ സുരക്ഷാ സമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളുമായും ജ൪മനിയുമായും തങ്ങളുടെ ആണവ പദ്ധതി സംബന്ധിച്ച് നവംബറോടെ കരാറിലത്തൊനാവുമെന്ന കാര്യത്തിൽ ശുഭാപ്തി വിശ്വാസത്തിലാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story