Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമദ്യനിരോധം: ...

മദ്യനിരോധം: സമ്മര്‍ദം ചെലുത്തിയിട്ടില്ളെന്ന് കര്‍ദിനാള്‍

text_fields
bookmark_border
മദ്യനിരോധം:  സമ്മര്‍ദം ചെലുത്തിയിട്ടില്ളെന്ന് കര്‍ദിനാള്‍
cancel

കൊച്ചി: എൻ.എസ്.എസിനും എസ്.എൻ.ഡി.പിക്കും പിന്നാലെ കത്തോലിക്കാ സഭാ നേതൃത്വത്തിനും മദ്യനിരോധത്തിൻെറ പ്രായോഗികതയിൽ സംശയം. മദ്യനിരോധത്തിന് സഭ സമ്മ൪ദം ചെലുത്തിയിട്ടില്ളെന്ന അഭിപ്രായ പ്രകടനം ക൪ദിനാൾ ജോ൪ജ് ആലഞ്ചേരിയിൽനിന്ന് തിങ്കളാഴ്ച ഉണ്ടായത് ഈ സാഹചര്യത്തിലാണത്രേ. മദ്യശാലകൾ തുറക്കുന്നതിനെതിരെ സ൪ക്കാറിനെ സമ്മ൪ദത്തിലാക്കിയ സഭ നേതൃത്വത്തിൽനിന്ന് സമ്പൂ൪ണ മദ്യനിരോധത്തിന് സ൪ക്കാറെടുത്ത തീരുമാനം തിടുക്കത്തിലായി പോയെന്ന വിമ൪ശമാണ് ഉയരുന്നത്.
സ൪ക്കാ൪ മദ്യനിരോധനയം പ്രഖ്യാപിച്ചതോടെ സ൪ക്കാറിനെയും മുഖ്യമന്ത്രിയെയും വാനോളം പിന്തുണച്ചും 418 ബാറുകൾ തുറക്കാതിരിക്കാൻ മന്ത്രി കെ.എം. മാണിയുടെ നിലപാടുറപ്പിക്കാനടക്കം ഇടപെടുകയും ചെയ്ത സഭ, ഇപ്പോൾ ചില്ലറ വിമ൪ശത്തിൻെറ ലൈനിലേക്ക് മാറുന്നത്, നയം പരാജയപ്പെട്ടാൽ തടിയൂരാൻ ഇതിലൂടെ സാധിക്കുമെന്ന് കണ്ടാണത്രെ. മദ്യ വ൪ജനമാണ് തങ്ങളുടെ എക്കാലത്തെയും നിലപാടെന്നും സഭ വ്യക്തമാക്കുന്നു. അതേസമയം സ൪ക്കാറിൻെറ മദ്യ നിരോധത്തെ പിന്തുണക്കുന്ന നിലപാടിൽനിന്ന് പിന്നാക്കം പോകില്ളെന്ന സൂചനയും സഭ നൽകുന്നു. മറ്റ് മത സംഘടനകളിൽ നിന്നടക്കം മദ്യവിഷയത്തിൽ സഭയെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടുണ്ടായതും നേതൃത്വത്തെ സ്വാധീനിച്ചതായാണ് വിവരം. മദ്യനയത്തിൻെറ വ്യാപ്തി ജനങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതലായി പോയെന്നാണ് ക൪ദിനാൾ പറയുന്നത്. പൂട്ടിപ്പോകുന്ന ബാറുകൾക്ക് വൈൻ, ബിയ൪ പാ൪ല൪ ലൈസൻസുകൾ അനുവദിക്കുമെന്ന് കരുതുന്നില്ല. മദ്യവ൪ജനമായിരുന്നു എല്ലാക്കാലത്തെയും സഭയുടെ വീക്ഷണം. എല്ലാ ബാറുകളും പൂട്ടാൻ സ൪ക്കാറെടുത്ത തീരുമാനം നടപ്പാക്കണമെങ്കിൽ ഇച്ഛാശക്തി വേണം. അതുണ്ടോയെന്നറിയാനാണ് ജനങ്ങൾ കാത്തിരിക്കുന്നതെന്നും ക൪ദിനാൾ പറഞ്ഞു. അതിനിടെ മദ്യനിരോധം പെട്ടെന്ന് നടപ്പാക്കുമ്പോൾ വിപരീതഫലം ഉളവാക്കുമെന്ന് സഭാ വക്താവ് ഫാ.പോൾ തേലക്കാട്ട് പറഞ്ഞു. എന്നാൽ, നിരോധത്തെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ക൪ദിനാളിൻെറ പ്രസ്താവനക്കെതിരെ എക്സൈസ് മന്ത്രി തന്നെ രംഗത്തത്തെി. സഭ സമ്മ൪ദം ചെലുത്തിയില്ളെന്ന വാദം ഖണ്ഡിച്ച, മന്ത്രി ബാബു സഭക്കെതിരെ രൂക്ഷ വിമ൪ശത്തിനും തയാറായി. തീരുമാനം സഭയുടെ സമ്മ൪ദം മൂലമാണെന്ന ആക്ഷേപത്തിൽ കഴമ്പില്ല. പൊതുസമൂഹത്തിൻെറ വികാരത്തിനൊപ്പം നിൽക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. സഭയുടെ വികാരങ്ങളും വിചാരങ്ങളും ഉൾക്കൊണ്ടാണ് മദ്യനിരോധം നടപ്പാക്കാൻ തീരുമാനിച്ചതെന്നും മന്ത്രി ബാബു പ്രതികരിച്ചു.
അതിനിടെ ക൪ദിനാളിനെ പിന്തുണച്ച് സ൪ക്കാ൪ ചീഫ് വിപ് പി.സി ജോ൪ജും രംഗത്തത്തെി. മദ്യനയം അബദ്ധമായെന്ന് വൈകാതെ ബോധ്യപ്പെടുമെന്നായിരുന്നു പി.സി. ജോ൪ജിൻെറ പ്രതികരണം. ക൪ദിനാളിൻെറ നിലപാടാണ് തനിക്കും. തിടുക്കത്തിലെടുത്ത തീരുമാനം ശരിയായില്ളെന്നും ജോ൪ജ് കൂട്ടിച്ചേ൪ത്തു. മദ്യം നിരോധിക്കാനുള്ള തീരുമാനം തിടുക്കത്തിലെടുത്ത് കുളമാക്കിയെന്ന അഭിപ്രായവുമായി മുൻ ധനമന്ത്രി തോമസ് ഐസക്കും രംഗത്തത്തെി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story