Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്ളസ്ടു:...

പ്ളസ്ടു: സര്‍ക്കാറിന്‍െറ അപ്പീല്‍ ഹൈകോടതി തള്ളി

text_fields
bookmark_border
പ്ളസ്ടു: സര്‍ക്കാറിന്‍െറ അപ്പീല്‍ ഹൈകോടതി തള്ളി
cancel

കൊച്ചി: ഹയ൪ സെക്കൻഡറി ഡയറക്ടറുടെ നേതൃത്വത്തിലെ സമിതിയുടെ ശിപാ൪ശ മറികടന്ന് അനുമതി ലഭിച്ച സ്കൂളുകളിൽ പ്ളസ്ടു ബാച്ചുകളുടെ പ്രവ൪ത്തനം തടഞ്ഞ സിംഗ്ൾബെഞ്ച് ഉത്തരവ് ഹൈകോടതി ഡിവിഷൻബെഞ്ച് ശരിവെച്ചു. സിംഗ്ൾബെഞ്ചിൻെറ ഇടക്കാല ഉത്തരവിനെതിരായ സ൪ക്കാറിൻെറ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് ആൻറണി ഡൊമിനിക്, ജസ്റ്റിസ് ഡി. ശേഷാദ്രി നായിഡു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻെറ ഉത്തരവ്. നിഗൂഢ നടപടിക്രമങ്ങളിലൂടെ കോടതിയുടെ മുൻ ഉത്തരവിൽ സ൪ക്കാ൪ വെള്ളം ചേ൪ത്തുവെന്നതുൾപ്പെടെ അധിക ബാച്ചുകൾ അനുവദിച്ചതിൽ സ൪ക്കാറിന് സംഭവിച്ച വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻബെഞ്ച് ഉത്തരവിട്ടത്. തുട൪ന്ന് സിംഗ്ൾ ബെഞ്ചിൻെറ ഇടക്കാല ഉത്തരവിൻെറ അടിസ്ഥാനത്തിൽ പ്രവേശം നടത്തണമെന്നും കോടതി നി൪ദേശിച്ചു.
പുതിയ പ്ളസ് ടു സ്കൂളുകൾ വേണ്ടതില്ളെന്നും അധിക ബാച്ചുകൾ അനുവദിച്ചാൽ മതിയെന്നുമുള്ള സ൪ക്കാ൪ ഉത്തരവും വിജ്ഞാപനവും റദ്ദാക്കി ഇതുസംബന്ധിച്ച ഹരജികളും അപ്പീലുകളും തീ൪പ്പാക്കിയ കോടതി വിധിയിൽ സ൪ക്കാ൪ എങ്ങനെയാണ് വിഷയം കൈകാര്യം ചെയ്യേണ്ടതെന്ന് വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളതായി കോടതി ചൂണ്ടിക്കാട്ടി. പ്ളസ് ടു ഇല്ലാത്ത 148 പഞ്ചായത്തുകളിൽ പുതിയ പ്ളസ് ടു സ്കൂളുകൾ അനുവദിക്കാനുള്ള 2013 ജൂൺ 11ലെ സ൪ക്കാ൪ ഉത്തരവ് ഈ അധ്യയന വ൪ഷം തന്നെ നടപ്പാക്കണമെന്നായിരുന്നു കോടതി ഉത്തരവ്. നിലവിൽ സ്കൂളുകളുള്ളത് പരിഗണിക്കാതെ വിദ്യാഭ്യാസ ആവശ്യകത കണക്കിലെടുത്ത് എറണാകുളം മുതൽ വടക്കോട്ടുള്ള ജില്ലകളിൽ കൂടുതൽ സ്കൂളുകളും അധികബാച്ചും അനുവദിക്കാനുള്ള സ൪ക്കാ൪ തീരുമാനവും നടപ്പാക്കാൻ നി൪ദേശിച്ചിരുന്നു. ഈ തീരുമാനങ്ങൾ നടപ്പാക്കിയശേഷം മാത്രം മറ്റിടങ്ങളിൽ വിദ്യാഭ്യാസ ആവശ്യം പരിശോധിച്ച് അധികബാച്ച് അനുവദിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, കോടതി ഉത്തരവിൽനിന്ന് വ്യതിചലിച്ചുകൊണ്ടാണ് ജൂലൈ 31ന് ഡയറക്ടറുടെ നേതൃത്വത്തിലെ ആറംഗ സമിതി ശിപാ൪ശ ചെയ്യാത്ത സ്കൂളുകളിലും അധികബാച്ച് അനുവദിച്ച് സ൪ക്കാ൪ ഉത്തരവായത്. ജൂലൈ 10ലെ കോടതിവിധി പാലിക്കാൻ സ൪ക്കാ൪ ബാധ്യസ്ഥരായിരുന്നു. എന്നാൽ, ഇതിനുശേഷം കാബിനറ്റ് ഉപസമിതിയെ നിയോഗിച്ചും ജനപ്രതിനിധികളുടെ അഭിപ്രായം കൂടി കൂട്ടിച്ചേ൪ത്ത് ബാച്ചുകൾ അനുവദിച്ചും ഉത്തരവിൽ വെള്ളം ചേ൪ക്കുകയാണ് സ൪ക്കാ൪ ചെയ്തത്. ഈ നടപടിക്രമങ്ങളുടെ സുതാര്യത ഉറപ്പാക്കുന്ന രേഖകളൊന്നും കോടതിക്ക് മുന്നിൽ എത്തിച്ചിട്ടുമില്ല. ജൂലൈ 10ലെ ഉത്തരവിനും ജൂലൈ 31ലെ സ൪ക്കാ൪ ഉത്തരവിനും ഇടയിലുള്ള കാലയളവിൽ നിയമപരമായി നിലനിൽക്കുന്ന അവസ്ഥയാണ് ബാച്ചുകൾ അനുവദിക്കുന്ന കാര്യത്തിൽ നടപ്പാക്കേണ്ടിയിരുന്നത്.

എന്നാൽ, കോടതി ഉത്തരവിൽനിന്ന് വ്യതിചലിച്ച് നിയമവിരുദ്ധമായി പ്രവ൪ത്തിക്കുകയാണ് സ൪ക്കാ൪ ചെയ്തത്. ഈ വ്യതിചലനം ഹരജിക്കാരായ സ്കൂൾ ഉടമകളെ മാത്രമല്ല, വിദ്യാ൪ഥി സമൂഹത്തെയും ദോഷകരമായി ബാധിച്ചു.
സ൪ക്കാ൪ ഉന്നയിച്ച വാദങ്ങളൊന്നും പലകാരണങ്ങളാൽ അംഗീകരിക്കാനാവില്ല. നയം തയാറാക്കാനും അതിൽ മാറ്റം വരുത്താനും സ൪ക്കാറിനുള്ള അധികാരം ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. സ൪ക്കാ൪ തീരുമാനത്തിൻെറ ഗുണദോഷങ്ങളിലേക്ക് കടന്നിട്ടില്ളെന്ന് സിംഗ്ൾബെഞ്ചും ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്കൂളുകളും അധികബാച്ചുകളും അനുവദിച്ചതിന് സ്വീകരിച്ച നടപടിക്രമങ്ങളിലെ വീഴ്ച തൻെറ പരിഗണനക്ക് വന്ന രേഖകൾ പരിശോധിച്ച് പ്രഥമദൃഷ്ട്യ വിലയിരുത്തിയാണ് ഉത്തരവിട്ടത്. സിംഗ്ൾബെഞ്ചിന് മുന്നിൽ അവതരിപ്പിച്ച വാദങ്ങൾക്കപ്പുറം ആ ഉത്തരവ് തെറ്റാണെന്ന് സമ൪ഥിക്കാനാവശ്യമായ കൂടുതൽ വിവരങ്ങളൊന്നും സ൪ക്കാ൪ സമ൪പ്പിച്ച അപ്പീൽ ഹരജിയിൽ ഇല്ല. അതിനാൽ സിംഗ്ൾബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ല. സ൪ക്കാ൪ തന്നെ നിയമലംഘനം നടത്തിയിട്ട് കോടതിക്ക് മുന്നിലത്തെി അതിനെ സാധൂകരിക്കാൻ ശ്രമിക്കുന്നതിനെ അംഗീകരിക്കാനുമാവില്ല. വിദ്യാ൪ഥി പ്രവേശം അവതാളത്തിലാക്കാനുള്ള എല്ലാ സാഹചര്യങ്ങളുമൊരുക്കിയശേഷം കോടതിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഈ സാഹചര്യത്തിൽ സ൪ക്കാറിന് സംഭവിച്ച തെറ്റുകൾ മാന്യമായി സമ്മതിച്ച് പ്രശ്നത്തിന് പരിഹാരം കാണുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി. ഡിവിഷൻബെഞ്ചിൻെറ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും കണക്കിലെടുക്കാതെയും കക്ഷികളുടെ വാദമുഖങ്ങളെ ബാധിക്കാതെയും പ്ളസ്ടു സംബന്ധിച്ച് പരിഗണനയിലുള്ള കേസുകൾ സിംഗ്ൾബെഞ്ച് തീ൪പ്പാക്കണമെന്നും ഡിവിഷൻബെഞ്ച് നി൪ദേശിച്ചു.ഡയറക്ട൪ സമിതി പട്ടികയിൽ ഉണ്ടായിട്ടും കാബിനറ്റ് സമിതി പട്ടികയിൽനിന്ന് പുറത്തായ സ്കൂളുകളിൽ പ്ളസ്ടു പ്രവ൪ത്തിക്കാം, പ്രവ൪ത്തനാനുമതി നൽകിയ സ്കൂളുകളിലെല്ലാം പ്ളസ്ടു കോഴ്സുകൾ തുടങ്ങാൻ നിഷ്ക൪ഷിക്കപ്പെട്ട സൗകര്യങ്ങളും സംവിധാനങ്ങളും ഉണ്ടെന്ന് അധികൃത൪ ഉറപ്പുവരുത്തണം, അല്ലാത്തവ പ്രവ൪ത്തിക്കാൻ അനുവദിക്കരുത് തുടങ്ങിയ സിംഗ്ൾബെഞ്ചിൻെറ ഇടക്കാല ഉത്തരവിലെ നി൪ദേശങ്ങളും തുട൪ന്നും നിലനിൽക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story