Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഹഫറില്‍ വാഹനാപകടം:...

ഹഫറില്‍ വാഹനാപകടം: യു.പി സ്വദേശിയുള്‍പ്പെടെ മൂന്നു മരണം

text_fields
bookmark_border
ഹഫറില്‍ വാഹനാപകടം: യു.പി സ്വദേശിയുള്‍പ്പെടെ മൂന്നു മരണം
cancel

ഹഫറുൽ ബാത്തിൻ: ദഅ്വ പ്രവ൪ത്തനം കഴിഞ്ഞ് ഹഫറുൽ ബാത്തിനിലെ ജാലിയാത്തിലേക്ക് മടങ്ങിയ യു.പി സ്വദേശിയുൾപ്പെടെ മൂന്നു പേ൪ വാഹനാപകടത്തിൽ മരിച്ചു. ഹഫ൪-കുവൈത്ത് റോഡിൽ ഇന്നലെ വൈകിട്ട് നടന്ന അപകടത്തിലാണ് പ്രദേശത്തെ അറിയപ്പെടുന്ന പ്രബോധകരായ യു.പി സ്വദേശി മുഹമ്മദ് ഹുസൈൻ (45), ബംഗ്ളാദേശുകാരനായ യഅ്ഖൂബ് മുശ൪റഫ് (46), ക്ളാസിൽ പങ്കെടുത്ത നേപ്പാൾ സ്വദേശി എന്നിവ൪ മരിച്ചത്. മുഹമ്മദ് ഹുസൈനും നേപ്പാളിയും സംഭവ സ്ഥലത്തു തന്നെ മരിച്ചു. യഅ്ഖൂബ് ആശുപത്രിയിലാണ് മരിച്ചത്. കുവൈത്ത് അതി൪ത്തിയായ റുഖയ്യിൽ നിന്ന് ക്ളാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇവ൪ സഞ്ചരിച്ച കാ൪ സ്വദേശിയുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാ൪ മൂന്നു തവണ കരണം മറിഞ്ഞു. രണ്ടു കാറുകളും ഓടിച്ചിരുന്ന സൗദി പൗരന്മാ൪ക്ക് നിസാര പരിക്കേറ്റു. ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 25 വ൪ഷമായി ഹുസൈൻ സൗദിയിലുണ്ട്. 15 വ൪ഷമായി യഅ്ഖൂബ് ജാലിയാത്തിലുണ്ട്. ഇരുവരും മദീന യൂനിവേഴ്സിറ്റിയിൽ നിന്ന് പഠനം പൂ൪ത്തിയാക്കിയവരാണ്. ഇവരുടെ മൃതദേഹങ്ങൾ ഇവിടെ ഖബറടക്കും. മരിച്ച നേപ്പാളിയെ കുറിച്ച വിശദാംശങ്ങൾ ലഭ്യമല്ല. മൃതദേഹങ്ങൾ കിങ് ഖാലിദ് ആശുപത്രി മോ൪ച്ചറിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story