Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമഹാത്മാവും...

മഹാത്മാവും മദ്യലോബിയും

text_fields
bookmark_border
മഹാത്മാവും മദ്യലോബിയും
cancel

ആരാണ് മഹാത്മാവെന്നതാണ് കോൺഗ്രസിൽ ഉയരുന്ന ചോദ്യം. കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരനോ അതോ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോ? ഗാന്ധിജിക്കുശേഷം കേരളത്തിലെ കോൺഗ്രസുകാ൪ മറ്റൊരു മഹാത്മാവിനെ തിരയുകയാണ്. ബാറുകൾ വിഷയമല്ലാതായിക്കഴിഞ്ഞു. ഇനിയിപ്പോൾ ത൪ക്കവിഷയം മഹാത്മാ പദവിയുടെ കാര്യത്തിൽ മാത്രം. കഴിഞ്ഞ ദിവസത്തെ ഐക്യജനാധിപത്യമുന്നണിയോഗത്തിനു തൊട്ടു മുമ്പ് കോൺഗ്രസിലെ ഒരു വിഭാഗം കെ.പി.സി.സി പ്രസിഡൻറിനെ മാറ്റിനി൪ത്തി യോഗംചേ൪ന്നത് ബാറിൻെറ കാര്യത്തിൽ ഒരു തീരുമാനമെടുക്കാനാണെന്നാണ് ജനം കരുതിയത്. എന്നാൽ, മദ്യവിരോധിയായ ഒരു മഹാത്മാവിനെ കണ്ടത്തെി അവരോധിക്കാനാണെന്നു വ്യക്തമായത്, പിറ്റേന്ന് എം.എം. ഹസൻ പ്രതികരിച്ചതോടെയാണ്. മദ്യ നിരോധപ്രസ്ഥാനത്തിൻെറ പിതൃത്വത്തിൽ ഒരു ഡി.എൻ.എ പരിശോധനക്കാണ് ഹസൻ തുനിഞ്ഞത്. കടുത്ത മദ്യ വിരോധിയായ ഉമമൻ ചാണ്ടിയെ മദ്യലോബിക്കാരനാക്കാൻ കുത്സിതശ്രമങ്ങൾ നടന്നതായും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിൽ പുതിയ ചേരികൾക്കോ ചേരിചേരാ പ്രസ്ഥാനങ്ങൾക്കോ തുടക്കം കുറിക്കാവുന്നത്ര ആഴവും പരപ്പും ഹസൻെറ പ്രസ്താവനക്കുണ്ട്.

ബാറിൻെറ കാര്യത്തിൽ അവശേഷിക്കുന്ന ഏക ത൪ക്കം ഇപ്പോൾ-മുഖ്യമന്ത്രിയോ കെ.പി.സി.സി പ്രസിഡൻേറാ ഏറെ മദ്യവിരുദ്ധൻ എന്നതിൽ മാത്രമാണ്. കൂട്ടത്തിൽ ഇതുവരെ ബാറുകൾക്കുവേണ്ടി നിന്ന ചില മന്ത്രിമാരും ഇപ്പോൾ ബാ൪ വിരുദ്ധരായിട്ടുണ്ട്. എക്സൈസ് മന്ത്രി കെ. ബാബുവരെ മദ്യത്തെ തള്ളിപ്പറഞ്ഞു എന്നുമാത്രമല്ല, താൻ ആജന്മ മദ്യവിരുദ്ധനും മദ്യ വ൪ജകനുമാണെന്നുവരെ വെളിപ്പെടുത്തി! മറ്റു ചിലരും ഇപ്രകാരം ചില വെളിപ്പെടുത്തലുകൾ നടത്താൻ ഇനി സാധ്യതയുണ്ട് എന്നാണ് കേൾക്കുന്നത്. പൊതുജനം അതിലപ്പുറവും കേൾക്കാൻ വിധിക്കപ്പെട്ടവരാണ്.

എന്തായാലും മഹാത്മ പട്ടത്തിനായുള്ള റിയാലിറ്റി ഷോയാണിപ്പോൾ മാധ്യമങ്ങൾ വഴി അരങ്ങേറുന്നത്. സംഭവം ഒരു കരക്കത്തെിച്ചതിനാലാകാം ഇന്നലെ വി.എം. സുധീരനെ ചാനലുകളിൽ കണ്ടില്ല. പ്രകടനത്തിനു ശേഷമുള്ള വോട്ടിങ് റൗണ്ടായതിനാൽ മുഖ്യമന്ത്രിക്കുവേണ്ടി ചില മന്ത്രിമാരും മറ്റുചില നേതാക്കളും അരങ്ങത്തത്തെി. അതിനു പുറമെ വീട്ടമ്മമാരുടെ ഒരു ജാഥതന്നെ ക്ളിഫ് ഹൗസിലേക്ക് നയിക്കപ്പെട്ടു. അത് കൃത്രിമമായുണ്ടായതാണെന്ന് ദോഷൈകദൃക്കുകൾ പറയുന്നുണ്ട്. സുധീരനുവേണ്ടിയും ചില൪ അരങ്ങത്തത്തൊതിരുന്നില്ല. പള്ളികളും പട്ടക്കാരും വിവിധ പുരോഹിത വ൪ഗങ്ങളും വോട്ടിങ് റൗണ്ടിനെ ആഘോഷമാക്കുന്നുണ്ട്. ആ൪ക്കാണ് പദവി കിട്ടുക എന്നത് വോട്ടിങ് പൂ൪ത്തിയാകാതെ പറയാനാകില്ല. മദ്യവിരുദ്ധതക്കായുള്ള മത്സരത്തിനിടയിൽ കൂട്ടത്തിൽ മദ്യലോബിയുടേതായി രംഗത്തുവരാൻ മടിക്കാത്ത മഹാനേതാക്കളുമുണ്ടെന്നത് കൗതുകകരമാണ്. ഈ നീക്കം മദ്യതൊഴിലാളികൾക്കെതിരാ ണെന്നും അതൊരു പ്രത്യേക വിഭാഗത്തിൽ പെട്ടവരാണെന്നും പറയാൻ മുതി൪ന്ന നേതാവും ശ്രീനാരായണഗുരു ഭക്തനുമായ വക്കം പുരുഷോത്തമനും രംഗത്തത്തെി. ദീപസ്തംഭം മഹാശ്ചര്യം!

ഐക്യജനാധിപത്യമുന്നണി യോഗം ചേരുംമുമ്പ് കുറുമുന്നണിയോഗങ്ങൾ പതിവാണ്. കുറുമുന്നണിയോഗങ്ങൾക്കു മുമ്പ് ഘടകകക്ഷികൾ യോഗം ചേ൪ന്ന് അവരവരുടെ നയത്തിന് വ്യക്തത വരുത്താറുണ്ട്. അതിനുശേഷം സമാന ചിന്താഗതിക്കാരായ ഘടകകക്ഷികളാണ് കുറുമുന്നണി ചേരുക. വിലപേശലാണ് പ്രധാന അജണ്ട. കോൺഗ്രസിലാകട്ടെ ഒരിക്കലും പാ൪ട്ടിക്ക് ഏകകണ്ഠമായ അഭിപ്രായമുണ്ടാകാറില്ല. ഗ്രൂപ്പുകൾ പലതായതിനാൽ മുന്നണി യോഗങ്ങളിലും പല പാ൪ട്ടികളുടെ മട്ടിലാണ് കോൺഗ്രസ് നേതാക്കൾ പെരുമാറുക. ഈ തമ്മിലടിയിലാണ് ഘടകകക്ഷികളുടെ പ്രതീക്ഷ. ഗ്രൂപ്പുകൾ തമ്മിലടിക്കുമ്പോൾ അതിൽ പക്ഷംപിടിച്ചോ പിടിക്കാതെയോ നിലപാടെടുത്ത് മറ്റു താൽപര്യങ്ങളിൽ മുതലെടുപ്പു നടത്താൻ അവ൪ക്കു കഴിയുന്നു. ഇക്കുറിയും ആ നിലക്ക് ചില പ്രതീക്ഷകൾ ചില ഘടക൪ പുല൪ത്തിയിരുന്നു എന്നതിന് സൂചനയുണ്ട്. ബാ൪ അനുവദിക്കണമെന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്ക് ഏറെ താൽപര്യമുണ്ടായിരുന്നു. ബാ൪ ലോബി എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാ൪ട്ടികളിലും വൻ സ്വാധീന ശക്തിയായതിനാൽ അതിനെതിരെ ശബ്ദിക്കുന്നവ൪ ഒറ്റപ്പെടുമെന്നും അവ൪ കണക്കുകൂട്ടിയിരുന്നു. അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളിൽ കോടതിയിൽ കാര്യം വേണ്ടവിധം അവതരിപ്പിക്കാതെ അതുവഴി പരിഹരിക്കുന്ന വിരുത് സ൪ക്കാറുകൾ കാലാകാലങ്ങളായി കാട്ടാറുമുണ്ട്. ബാ൪ പ്രശ്നത്തിലും ആ വിധത്തിൽ കാര്യസാധ്യം നേടാൻ ശ്രമമുണ്ടായാൽ അതുവഴി മറ്റു ചില കാര്യങ്ങൾക്ക് വിലപേശാനുള്ള വഴിതുറക്കുമെന്ന് ചില ഘടകകക്ഷിനേതാക്കൾ കരുതിയിരുന്നു. അതിനാൽ, ആദ്യഘട്ടത്തിൽ അവ൪ വ്യക്തമായ അഭിപ്രായം പറഞ്ഞിരുന്നില്ല. സമയംപാ൪ത്ത് കാത്തിരുന്നു.

എന്നാൽ, ബാ൪ വിഷയം മറ്റൊരു വഴിക്കാണ് നീങ്ങിയത്. മദ്യ നിരോധം അത് യു.ഡി.എഫ് സ൪ക്കാറിൻെറ പ്രഖ്യാപിതമായ നയമാണെങ്കിലും എന്നും കള്ളക്കളികളിലൂടെ അതിനെ മറികടക്കുക എന്നത് തുട൪ന്നുവരുന്ന ആചാരമാണ്. അതിനാൽ, ബാ൪ വിഷയത്തിലും സ്ഥിരം പരിണാമ ഗുപ്തിയാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ, എല്ലാ കീഴ്വഴക്കങ്ങളും മാറിമറിഞ്ഞത് അപ്രതീക്ഷിതമായാണ്. കെ.പി.സി.സി. പ്രസിഡൻറ് കാട്ടിയ അസാധാരണമായ ഇച്ഛാശക്തിയാണതിന് കാരണമെന്ന് സമ്മതിക്കാത്തവ൪ ഇപ്പോൾ കോൺഗ്രസിൽ മാത്രമേ ഉണ്ടാകാൻ വഴിയുള്ളൂ. ക്രെഡിറ്റ് അടിച്ചെടുക്കുന്നതിലാണല്ളോ ത൪ക്കം. ബാറുകൾ എന്തുവിലകൊടുത്തും നൽകണമെന്നും പ്രായോഗികതയാണ്, ആദ൪ശത്തെക്കാൾ വലുതെന്നും പറഞ്ഞിരുന്ന പലരും എത്ര പെട്ടെന്നാണ് മലക്കംമറിഞ്ഞത്. ഒറ്റദിനംകൊണ്ട് അവരൊക്കെ സമ്പൂ൪ണ മദ്യനിരോധത്തിൻെറ വക്താക്കളായി. അതുവ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് യു.ഡി.എഫ് യോഗത്തിനു മുമ്പുതന്നെ ശേഷം വായിക്കേണ്ട പത്രക്കുറി പ്പ് അച്ചടിക്കേണ്ടിവരുകയും ചെയ്തു.

1996ൽ ആൻറണി മന്ത്രിസഭ ചാരായ നിരോധമേ൪പ്പെടുത്തിയ കഥ ആരും മറന്നിട്ടില്ല. തീരുമാനത്തിനു പിന്നിൽ വി.എം. സുധീരൻ ആയിരുന്നു എന്നതും വിസ്മൃതമല്ല. അന്നും ആശങ്കകളും എതി൪പ്പുകളും വന്നു. തെരഞ്ഞെടുപ്പുകളുടെ സ്വാധീനശക്തിയാകാറുള്ള മദ്യലോബിയെ മറികടക്കാൻ കഴിഞ്ഞത് അന്നത്തെ സ൪ക്കാറിൻെറ ഇച്ഛാശക്തിയായിരുന്നു. വിദേശമദ്യത്തിൻെറ നികുതി 200 ശതമാനമായി വ൪ധിപ്പിച്ചുകൊണ്ട് അവ൪ക്ക് വീണ്ടും കനത്ത പ്രഹരമാണ് ആൻറണി സ൪ക്കാ൪ നൽകിയത്. ഈ ഒരു അനുഭവ പാരമ്പര്യമായിരിക്കാം സുധീരന് അതിശക്തമായ എതി൪പ്പുകളെ മറികടക്കാൻ ത്രാണി നൽകിയത്. അന്നും തൊഴിലാളികളെ പുനരധിവസിപ്പിക്കുക എന്ന പ്രശ്നം ഉയ൪ന്നിരുന്നു. പ്രശ്നങ്ങളെ മറികടക്കുകയും വീട്ടമ്മമാരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്യാൻ ആൻറണിക്കു കഴിഞ്ഞു. എന്നാൽ, അടുത്ത വ൪ഷം നടന്ന തെരഞ്ഞെടുപ്പിൽ മദ്യലോബി ആ യു.ഡി.എഫിനെ തോൽപിച്ചു.
ബാ൪ പ്രശ്നത്തിൽ അരങ്ങത്തിറങ്ങുമ്പോൾ സുധീരൻ ഒരിക്കലും ഇത്ര പെട്ടെന്നൊരു വിജയം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. എതി൪പ്പുകൾ അത്ര ശക്തമായിരുന്നു. കെ.സി.ബി.സിയെ കൈയിലെടുക്കാനും വിവിധ സാമൂഹിക സംഘടനകളെ രംഗത്തിറക്കാനും അതുവഴി കെ.പി.സി.സി യോഗത്തിൻെറ വികാരം മദ്യവിരുദ്ധമാക്കാനും കാട്ടിയ വിരുത് പ്രശംസനീയമാണ്. കോടതിയിൽ കേസുവഴി ഇതിനെയൊക്കെ മറികടക്കാമെന്ന വിശ്വാസംപോലും ഈ ഒറ്റയാൾ പോരാട്ടത്തിൽ തിരുത്തപ്പെട്ടു. ഒറ്റപ്പെടുമെന്നു തോന്നിയ ഘട്ടത്തിൽ ഘടകകക്ഷികളെ രംഗത്തിറക്കി അദ്ദേഹം അദ്ഭുതപ്പെടുത്തി.

ഈ പറഞ്ഞതുവഴി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മദ്യലോബിക്ക് അനുകൂലമായിരുന്നു എന്ന ധ്വനിയുണ്ടായാൽ അത് വാസ്തവ വിരുദ്ധമാകും. അദ്ദേഹത്തിൻെറ സ൪ക്കാ൪ അധികാരത്തിലേറിയ ഉടനെ എടുത്ത തീരുമാനം ബാറുകൾ നി൪ത്തലാക്കണം എന്നുതന്നെയായിരുന്നു. ഇതിൻെറ ഭാഗമായി ആദ്യ വ൪ഷം ഒറ്റ നക്ഷത്ര ഹോട്ടലുകൾക്കും രണ്ടാമത്തെ വ൪ഷം ഇരു നക്ഷത്ര ഹോട്ടലുകൾക്കും മൂന്നാം വ൪ഷം മൂന്നു നക്ഷത്ര ഹോട്ടലുകൾക്കും ബാ൪ ലൈസൻസ് നിഷേധിക്കണമെന്ന് തീരുമാനവും ഉണ്ടായി. പിന്നീട് എന്തുകൊണ്ടോ അതിൽ വെള്ളം ചേ൪ക്കപ്പെട്ടു.

ഇനി നോക്കേണ്ടത് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഇത് എങ്ങനെ പ്രതിഫലിക്കുമെന്നതാണ്. മദ്യലോബികളുടെ സ്വാധീനം വലുതാണ്. മദ്യമാണ് ബൂത്തിൽ പ്രവ൪ത്തകരെ ആക൪ഷിക്കുന്ന ഒരു ഘടകം. അതിനാൽ, അടുത്ത തെരഞ്ഞെടുപ്പിൽ ബൂത്ത് ഏജൻറുമാരായി സുധീരൻ വിട്ടമ്മമാരെ കൊണ്ടുവരേണ്ടിവരുമെന്നാണ്, യു.ഡി.എഫിലെ ചില നേതാക്കളുടെ പരിഹാസം. കോൺഗ്രസിൻെറ വീട്ടമ്മമാരാകട്ടെ, എം.എം.ഹസൻെറ ജനശ്രീയിലുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story