Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_right‘അല്‍ജസീറ...

‘അല്‍ജസീറ പ്രവര്‍ത്തകരുടെ തടങ്കല്‍ നഗ്നമായ നിയമലംഘനം’

text_fields
bookmark_border
‘അല്‍ജസീറ പ്രവര്‍ത്തകരുടെ തടങ്കല്‍ നഗ്നമായ നിയമലംഘനം’
cancel

ദോഹ: ഈജിപ്തിലെ അൽജസീറ മാധ്യമപ്രവ൪ത്തകരുടെ അറസ്റ്റും ജയിൽ ശിക്ഷയും നഗ്നമായ നിയമലംഘനമാണെന്ന് പ്രമുഖ നിയമജ്ഞയും ഈജിപ്ഷ്യൻ നിയമ പണ്ഡിതയുമായ അമൽ അലാമുദ്ധീൻ. പ്രമുഖ വെബ് പോ൪ട്ടലായ ഹഫിംഗ്ടൺ പോസ്റ്റിൽ എഴുതിയ ലേഖനത്തിലൂടെയാണ് ഈജിപ്തിൽ മാധ്യമപ്രവ൪ത്തക൪ക്കെതിരെ നടക്കുന്ന ഭരണകൂട ഭീകരതയെ അവ൪ നിശിതമായി വിമ൪ശിച്ചത്. ഈജിപ്തിലെ സ൪ക്കാ൪ മാധ്യമങ്ങളെ നിശബ്ദമാക്കാൻ വളഞ്ഞ വഴികളും ചോദ്യം ചെയ്യപ്പെടാവുന്ന ന്യായങ്ങളുമാണ് ഉപയോഗിക്കുന്നത്. ഇതിൻെറ അവസാനത്തെ ഉദാഹരണമാണ് അൽജസീറ മാധ്യമ പ്രവ൪ത്തക൪ക്ക് തടവ് ശിക്ഷ വിധിച്ചതെന്നും അവ൪ പറഞ്ഞു.
അൽ ജസീറയിലെ മുഹമ്മദ് ഫഹ്മി, പീറ്റ൪ ഗ്രെസ്റ്റ്, ബഹ൪ മുഹമ്മദ് എന്നിവരെ ജയിലിലടച്ചിരിക്കുന്നത് തികഞ്ഞ നിയമ ലംഘനമാണ്. വ്യക്തമായ കാരണമില്ലാതെയാണ് ജഡ്ജി ഇവ൪ക്ക് ജാമ്യം നിഷേധിച്ചതും 170,000 ഡോള൪ പിഴ വിധിച്ചതും.
മാധ്യമസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന നിയമനി൪മാണം നടത്താനും പുതിയൊരു യുഗത്തിന് തുടക്കമിടാനും പ്രസിഡൻറ് അബ്ദുൽ ഫതാഹ് സീസിയുടെ നേതൃത്വത്തിലുള്ള സ൪ക്കാറിന് കഴിയും.
‘നീതിയില്ലാത്ത വിചാരണയുടെ സൂക്ഷ്മപരിശോധന’ എന്ന തലക്കെട്ടിലാണ് മാധ്യമസ്വാതന്ത്ര്യ നിഷേധത്തിനെതിരെ അമൽ തുറന്നടിച്ചത്. അൽജസീറ മാധ്യമപ്രവ൪ത്തകരുടെ ജയിൽ ശിക്ഷക്കെതിരെ പ്രതികരിക്കുന്ന പ്രമുഖ നിയമജ്ഞരിലൊരാളാണ് അമൽ. വികിലീക്സ് സ്്ഥാപകൻ ജൂലിയൻ അസാൻജ്, മുൻ യുക്രൈൻ പ്രധാനമന്ത്രി യൂലിയ തിമോഷെങ്കോ തുടങ്ങിയവരുടെ അഭിഭാഷകയാണ് അവ൪. ഈജിപ്ത് നിയമവും ഭരണഘടനയും പരിഷ്കരിക്കുന്നതിനായി നി൪ദേശങ്ങൾ സമ൪പ്പിക്കാൻ ഇൻറ൪നാഷണൽ ബാ൪ അസോസിയേഷൻ നിയമിച്ച സമിതിയിലെ അംഗവുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story