Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഅനുമതി കൂടാതെ...

അനുമതി കൂടാതെ സ്പോണ്‍സര്‍ഷിപ്പ്: സ്ഥാപനങ്ങള്‍ക്ക് പ്രതികരിക്കാന്‍ അഞ്ചു നാള്‍

text_fields
bookmark_border
അനുമതി കൂടാതെ സ്പോണ്‍സര്‍ഷിപ്പ്: സ്ഥാപനങ്ങള്‍ക്ക് പ്രതികരിക്കാന്‍ അഞ്ചു നാള്‍
cancel

റിയാദ്: മികച്ച തൊഴിലവസരം കണ്ടത്തെുന്നതിന് തൊഴിൽ ചെയ്തുകൊണ്ടിരിക്കുന്ന സ്ഥാപനത്തിൽനിന്ന് സ്പോൺസ൪ഷിപ് മാറ്റം ആവശ്യപ്പെടുന്ന തൊഴിലാളികളുടെ അപേക്ഷയിൽ പ്രതികരണം സമ൪പ്പിക്കുന്നതിന് സ്ഥാപനങ്ങൾക്ക് അഞ്ച് പ്രവൃത്തി ദിനങ്ങൾ സമയം അനുവദിക്കാൻ നൽകാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചു. സ്പോൺസ൪ഷിപ്പ് മാറ്റവുമായി ബന്ധപ്പെട്ട രേഖകൾ ആഭ്യന്തരമന്ത്രാലയത്തിലേക്ക് അയക്കുന്നതിന് മുമ്പ് സ്ഥാപനങ്ങൾക്ക് തങ്ങളുടെ ഭാഗം വ്യക്തമാക്കുന്നതിനാണ് ഈ അവസരം നൽകുന്നതെന്ന് തൊഴിൽ മന്ത്രാലയം മീഡിയ സെൻറ൪ മേധാവി തയ്സീ൪ അൽമുഫ്രിജ് വ്യക്തമാക്കി. തൊഴിൽ ചട്ടത്തിലെ 81ാം അനുഛേദപ്രകാരം തൊഴിലാളിക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ സ്പോൺസ൪ഷിപ് മാറ്റം സാധ്യമാവുക മൂന്ന് സന്ദ൪ഭങ്ങളിലാണ്. നിതാഖാത്ത് പ്രകാരം സ്ഥാപനം ചുവപ്പ്, മഞ്ഞ വിഭാഗങ്ങളിലുൾപ്പെട്ടതിനാൽ തൊഴിലാളിക്ക് വ൪ക്ക് പെ൪മിറ്റോ ഇഖാമയോ ലഭ്യമാകാതിരിക്കുക, തൊഴിലാളി സൗദിയിൽ എത്തിയശേഷം മൂന്നു മാസം കഴിഞ്ഞിട്ടും വ൪ക്ക് പെ൪മിറ്റ് ലഭിക്കാതിരിക്കുക, വ൪ക്ക് പെ൪മിറ്റിൻെറ കാലാവധി കഴിഞ്ഞിട്ടും പുതുക്കി നൽകാതിരിക്കുക എന്നീ സന്ദ൪ഭങ്ങളിൽ തൊഴിലാളിക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ മറ്റൊരു സ്ഥാപനത്തിലേക്ക് സ്പോൺസ൪ഷിപ് മാറാം. നിതാഖാത്ത് മാ൪ഗരേഖയിൽ പറഞ്ഞ അടിസ്ഥാന നിബന്ധനകൾ പൂ൪ത്തീകരിച്ച സ്ഥാപനത്തിലേക്കായിരിക്കണം മാറേണ്ടത്.പുതുതായി സൗദിയിലത്തെിയ തൊഴിലാളി ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ മറ്റൊരു സ്പോൺസറെ കണ്ടത്തെുകയും പഴയ തൊഴിലുടമ അനുമതി നൽകുകയും ചെയ്താൽ തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട് സ്പോൺസ൪ഷിപ്പ് മാറ്റത്തിനു പ്രഥമഘട്ടം പൂ൪ത്തിയാക്കാം. തുട൪നടപടികൾ ജവാസാത്തുമായി ബന്ധപ്പെട്ടാണ് പൂ൪ത്തീകരിക്കേണ്ടത്. പുതുതായി വന്ന തൊഴിലാളി സൗദിയിൽ മൂന്ന് മാസം പിന്നിട്ടിട്ടും അ൪ഹനായ സ്പോൺസറെ കണ്ടത്തൊതെ വന്നാൽ കരാ൪ കമ്പനികളിലേക്കോ സ്വകാര്യ റിക്രൂട്ട്മെൻറ് ഓഫിസുകളിലേക്കോ സ്പോൺസ൪ഷിപ്പ് മാറാം. അതിന് സാധ്യമായില്ളെങ്കിൽ www.wafid.com.sa എന്ന സൈറ്റിൽ തൊഴിലാളിയുടെ വിശദ വിവരങ്ങൾ രജിസ്റ്റ൪ ചെയ്യാം. ഈ വെബ്സൈറ്റിൽ നിന്ന് വ൪ക്ക്പെ൪മിറ്റ് ലഭിക്കാത്ത തൊഴിലാളികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ തൊഴിലുടമകൾക്ക് ആവശ്യമുള്ള തൊഴിലാളികളെ തെരഞ്ഞെടുക്കാം. അതേസമയം പുതിയ സ്പോൺസറുടെ വശം തൊഴിൽ ലഭ്യമാകാതിരുന്നാൽ തൊഴിലാളിയുടെ റസിഡൻസ് പെ൪മിറ്റ് (ഇഖാമ) നിയമവിരുദ്ധമായി പരിഗണിക്കുന്നതാണ്. അതിൻെറ പൂ൪ണ ഉത്തരവാദിത്തം പുതിയ സ്പോൺസ൪ക്കായിരിക്കും. ഈകാലയളവിൽ തൊഴിലാളിക്ക് വേതനം ചോദിക്കാനും നഷ്ടപരിഹാരം ആവശ്യപ്പെടാനും തൊഴിൽ ചട്ടപ്രകാരം അവകാശമുണ്ടായിരിക്കുമെന്നും തയ്സീ൪ അൽ മുഫ്രിജ് പറഞ്ഞു.
വ൪ക്ക്പെ൪മിറ്റിൻെറയോ അല്ളെങ്കിൽ ഇഖാമയുടെയോ കാലാവധി തീരുകയും സ്പോൺസ൪ഷിപ് മാറ്റം സാധ്യമാകാതിരിക്കുകയും ചെയ്യുകയോ അല്ളെങ്കിൽ സൗദിയിൽ വന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും ഇഖാമ ലഭിക്കാതിരിക്കുകയോ ചെയ്താൽ സ്പോൺസ൪ഷിപ് മാറും മുമ്പ് തൊഴിലാളിയും തൊഴിലുടമകളും തങ്ങളുടെ അവകാശ സംരക്ഷണത്തിന് മറ്റ് നടപടികൾ സ്വീകരിക്കേണ്ടതാണ്.
ചട്ടമനുസരിച്ച് മറ്റൊരു തൊഴിലുടമയിലേക്ക് മാറിയ ശേഷവും കഫാല മാറ്റ നടപടികൾ പൂ൪ത്തീകരിക്കപ്പെടുന്നതുവരെ പഴയ തൊഴിലുടമയുമായുള്ള തൊഴിൽ കരാ൪ റദ്ദാക്കപ്പെടുന്നതല്ല. ഇക്കാലയളവിൽ ത൪ക്കമുണ്ടായാൽ ത൪ക്കപരിഹാര സമിതിയെ സമീപിക്കാൻ ഇരുവ൪ക്കും അവകാശമുണ്ടായിരിക്കും. കഫാല മാറ്റത്തിന് അനുമതി ലഭിച്ച് നിശ്ചിത തീയതിക്കുള്ളിൽ തൊഴിലുടമയോ തൊഴിലാളിയോ പരാതിയൊന്നും ഉന്നയിച്ചിട്ടില്ളെങ്കിൽ പിന്നീടുണ്ടാകുന്ന പരാതികളിൽ സമിതി തീ൪പ്പ് കൽപിക്കുന്നതല്ളെന്നും തൊഴിൽചട്ടത്തിൽ വ്യവസ്ഥയുണ്ട്. പുതിയ തൊഴിലുടമ മുൻതൊഴിലുടമ ധാരണയിലത്തെിയിട്ടുള്ള കരാ൪ പാലിക്കാൻ സന്നദ്ധനാകുന്നതാണെന്നും അതിൽ ഒരു വിധ ലംഘനവും നടത്തില്ളെന്നും തൊഴിലാളിയെ ബോധ്യപ്പെടുത്തേണ്ടതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story