Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമരുഭൂമിയില്‍ ഹോക്കി...

മരുഭൂമിയില്‍ ഹോക്കി ‘വിളയിച്ച’ ഇന്ത്യയുടെ സ്വന്തം ‘നഖ് വി സാഹിബ്’

text_fields
bookmark_border
മരുഭൂമിയില്‍ ഹോക്കി ‘വിളയിച്ച’ ഇന്ത്യയുടെ സ്വന്തം ‘നഖ് വി സാഹിബ്’
cancel

മസ്കത്ത്: സയ്യിദ് അലി സിബ്ത്തൈൻ നഖ്വി; ക്രിക്കറ്റിൻെറയും ഫുട്ബാളിൻെറയും ആരവത്തിൽ അമരുന്ന പുതുതലമുറ ഒട്ടും കേട്ടിരിക്കാനിടയില്ലാത്ത പേരാകും ഇത്. ഹോക്കി താരം, പരിശീലകൻ, സ്പോ൪ട്സ് ഭരണക൪ത്താവ് തുടങ്ങി വിവിധ മേഖലകളിൽ തിളക്കമാ൪ന്ന നേട്ടങ്ങൾ സ്വന്തമാക്കിയ ‘നഖ്വി സാഹിബ്’ മസ്കത്തിലുണ്ട്, 88ാം വയസ്സിലും.
തളരാത്ത കായികാവേശത്തോടെ കഴിഞ്ഞ 32 വ൪ഷമായി ഇദ്ദേഹം ഒമാൻ ഹോക്കി ടീമിൻെറ വള൪ച്ചക്കായി പണിയെടുക്കുന്നു. രാജ്യത്തിൻെറ കായിക പെരുമ ഉയ൪ത്തിയ ഈ വിദേശിക്ക് അറബ് നാട് നൽകിയത് കൈനിറയെ അംഗീകാരവും മനം നിറയെ സ്നേഹവുമാണ്. എന്നാൽ വ൪ഷങ്ങളോളം ഇന്ത്യയെ സേവിച്ച ഇദ്ദേഹത്തിന് ജന്മനാട് നൽകിയതാകട്ടെ തികഞ്ഞ അവഗണനയും.
ഇന്ത്യൻ ഹോക്കിയുടെ സുവ൪ണകാലഘട്ടമായിരുന്നു 1928 മുതൽ 72 വരെയുള്ള സമയം. കെ.ഡി സിങ് ബാബുവും ദാദാ കിഷൻലാലുമൊക്കെ അരങ്ങുവാണിരുന്ന കാലത്തിൻെറ അവസാന പ്രതിനിധിയാണ് ‘നഖ്വി’ സാഹിബ്. ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിനൊപ്പം മൈതാനത്തിലിറങ്ങിയവരിൽ ശേഷിക്കുന്ന ഏക വ്യക്തിയാണ് ഇദ്ദേഹം. കളിക്കാരനായിരിക്കെ റഫറിയെന്ന നിലയിലും പരിശീലകനായും പേരെടുത്തു. പ്രതിഭ തെളിയിച്ച ഒട്ടേറെ ഹോക്കി താരങ്ങൾ പിറന്നുവീണ ‘ഹോക്കി ഗരാന’ എന്നറിയപ്പെടുന്ന ഉത്ത൪പ്രദേശിൽ 1932ലാണ് ജനനം. 1949ൽ ഉന്നതപഠനത്തിന് ലഖ്നോ സ൪വകലാശാലയിൽ ചേ൪ന്നതോടെയാണ് ‘നഖ്വി’യുടെ വര തെളിഞ്ഞത്. 1953ലാണ് ധ്യാൻചന്ദുമായി ഇദ്ദേഹം പരിചയപ്പെടുന്നത്. ന്യൂഡൽഹിയിൽ നടന്ന ധ്യാൻചന്ദ് ടൂ൪ണമെൻറിൽ വിജയിച്ച വെസ്റ്റേൺ റെയിൽവേ ടീമിനെ അഭിനന്ദിക്കാൻ ഹോക്കി മാന്ത്രികൻ ഡ്രസിങ് റൂമിൽ എത്തുകയായിരുന്നു. ക്യാപ്റ്റൻ കിഷൻലാലിനെ അഭിനന്ദിച്ച ശേഷം ‘ദാദ’ തന്നെ പ്രത്യേകം ചോദിച്ച് കാണാൻ വരുകയായിരുന്നെന്ന് നഖ്വി പറയുന്നു. 1960ൽ ഇന്ത്യൻ റെയിൽവേസ് ട്രെയ്നിങ് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് അന്ന് സ൪വീസസ് ടീം കോച്ചായിരുന്ന ധ്യാൻചന്ദുമായി അടുത്തിടപഴകുന്നത്. ബന്ധം ദൃഢമായതോടെ ധ്യാൻചന്ദ് തനിക്ക് ‘മൗലാന’ എന്ന് പേരുമിട്ടതായി നഖ്വി ഓ൪ക്കുന്നു.
1965ൽ മുംബൈയിലെ സ്കൂൾ ടീമിനെ പരിശീലിപ്പിച്ചാണ് പരിശീലന രംഗത്തേക്ക് കടന്നുവരുന്നത്. തുട൪ന്ന് എയ൪ ഇന്ത്യ ടീമിനെയും ബോംബെ കസ്റ്റംസ് ടീമിനെയും പരിശീലിപ്പിച്ചു. ജോക്വിം ക൪വാലോ, മയൂ൪പാണ്ഡെ, മെ൪വിൻ ഫെ൪ണാണ്ടസ്, സോമയ്യ തുടങ്ങി പിൽക്കാലത്ത് ഹോക്കിയിൽ പ്രശസ്തരായവരെല്ലാം നഖ്വിയുടെ കളരിയിൽ പഠിച്ചുതെളിഞ്ഞവരാണ്. 1973ലെ ലോകകപ്പിനുള്ള പുരുഷ ടീം ക്യാമ്പിൻെറ അസി.കോച്ചും മാനേജരുമായിരുന്ന ഇദ്ദേഹം ഇന്ത്യ അവസാനമായി ലോകകപ്പ് നേടിയ 1975ൽ ടീമിൻെറ പരിശീലകരിൽ ഒരാളുമായിരുന്നു. 1978ൽ ലോകകപ്പിനും ഹോളണ്ട്, ഫ്രാൻസ്, സ്പെയിൻ, ബ്രിട്ടൻ സന്ദ൪ശനത്തിനുമുള്ള വനിതാ ടീമിൻെറ പരിശീലകനായിട്ടായിരുന്നു അടുത്ത നിയോഗം. 1979ൽ മോസ്കോയിൽ നടന്ന പ്രീ ഒളിമ്പിക്സ് ടൂ൪ണമെൻറിനുള്ള വനിതാ ടീമിനെയും നഖ്വിയാണ് പരിശീലിപ്പിച്ചത്.
1982ൽ ഒമാൻ ദേശീയ ഹോക്കി ടീമിൻെറ പരിശീലകനായാണ് അദ്ദേഹം കടൽ കടക്കുന്നത്. രണ്ട് വ൪ഷത്തിനുശേഷം നഖ്വി മുൻകൈയെടുത്ത് ഒമാൻ ഒളിമ്പിക് കമ്മിറ്റി രൂപവത്കരിച്ചു. ഇതിൻെറ ടെക്നിക്കൽ അഡൈ്വസറായി 2002 വരെ പ്രവ൪ത്തിച്ചു. ഒമാൻ ടീമിൻെറ ഭാഗമായി അഞ്ച് ഒളിമ്പിക്സുകളിലും അഞ്ച് ഏഷ്യൻ ഗെയിംസുകളിലും പങ്കെടുത്തു. നിലവിൽ ഹോക്കി അസോസിയേഷൻെറ സ്പോ൪ട്സ് കൺസൾട്ടൻറായ ഇദ്ദേഹം സെപ്റ്റംബ൪ അഞ്ച് മുതൽ ഏഴുവരെ നടക്കുന്ന ഹോക്കി വേൾഡ് ലീഗിൻെറ ഒരുക്കത്തിലാണ്. ഇതിനായി 88ാം വയസ്സിലും ദിവസം അഞ്ചുമണിക്കൂ൪ വീതം ഇദ്ദേഹം ജോലിയെടുക്കുന്നുണ്ട്. കായിക രംഗത്തെ സംഭാവനക്കുള്ള ഇന്തോ-ഒമാൻ ഫ്രണ്ട്ഷിപ് അവാ൪ഡ്, 2011ൽ ആജീവനാന്ത സംഭാവനക്കുള്ള ഒമാൻ സ൪ക്കാറിൻെറ ലൈഫ്് ടൈം സ്പോ൪ട്സ് അച്ചീവ്മെൻറ് അവാ൪ഡ് എന്നിവ ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിൻെറ 75ാം പിറന്നാൾ 206ൽ ഒമാനിലെ കായിക സമൂഹം ആഘോഷമായാണ് കൊണ്ടാടിയത്. നഖ്വിയുടെ കായിക ജീവിതം പ്രതിപാദിക്കുന്ന ‘എവ൪ ഗ്രീൻ എയ്സ്’ എന്ന പേരിൽ 2007ൽ പുറത്തിറങ്ങിയ ഡോക്യുമെൻററിയും ശ്രദ്ധേയമായിരുന്നു. ഒമാൻ കായിക രംഗത്തിന് നൽകിയ സംഭാവനകൾക്ക് മുൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ജുവാൻ അൻേറാണിയോ സമരാഞ്ച് നേരിട്ടത്തെി ഇദ്ദേഹത്തെ അനുമോദിച്ചിട്ടുണ്ട്. റൂവിയിലെ ഇദ്ദേഹത്തിൻെറ ഫ്ളാറ്റിൻെറ സ്വീകരണ മുറിയെ ‘ഹോക്കി മ്യൂസിയം’ എന്ന് വിളിക്കാം. ദേശീയ കായിക വിനോദത്തിൻെറ സുവ൪ണ കാലഘട്ടത്തിൻെറ ഓ൪മചിത്രങ്ങൾ ഇദ്ദേഹം ചില്ലിട്ട് സൂക്ഷിച്ചിട്ടുണ്ട്. കളിക്കളത്തിൻെറ അരികിലൂടെ പോയവ൪ക്ക് വരെ പത്മവിഭൂഷണും പത്മഭൂഷണും നൽകുമ്പോഴും ഹോക്കിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച തന്നെ അവഗണിക്കുന്നതിൽ മാത്രമേ ഇദ്ദേഹത്തിന് പരിഭവമുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story