ഓഹരി വിപണി ലാഭത്തില്‍
text_fieldsമുംബൈ: നാലു വ്യാപാര ദിവസങ്ങളിൽ ആദ്യമായി ഓഹരിവിപണികൾ ലാഭത്തിൽ ഇടപാടുകൾ അവസാനിപ്പിച്ചു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സെൻസെക്സ് 190.10 പോയൻറുയ൪ന്ന് 25,519.24 ലും 57.40 പോയൻറ് ഉയ൪ന്ന ദേശീയ ഓഹരി സൂചിക നിഫ്റ്റി 7,625.95 ലും വ്യാപാരം നി൪ത്തി. ഏഷ്യ, യൂറോപ് വിപണികളിലെ മികച്ച സൂചനകൾ ആഭ്യന്തര വിപണിക്ക് കരുത്തായി.
തിങ്കളാഴ്ച ഉടനീളം മികച്ച വ്യാപാരമാണ് സെൻസെക്സ് കാഴ്ചവെച്ചത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 579 പോയൻറുകളുടെ നഷ്ടമാണ് സെൻസെക്സ് നേരിട്ടത്. 178 പോയൻറുകളായിരുന്നു ഈ ദിനങ്ങളിൽ നിഫ്റ്റിക്ക് നഷ്ടമായത്. ഓട്ടോ ഓഹരികളാണ് കൂടുതൽ നേട്ടം കൈവരിച്ചത്. 6.45 ശതമാനത്തിൻെറ ഉയ൪ച്ചയുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഹരികൾ മുന്നിൽ നിന്നു. ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ഹീറോ മോട്ടോകോ൪പ്, ബജാജ് ഓട്ടോ എന്നിവയും നേട്ടത്തിൽ പങ്കാളികളായി. കൂടാതെ, എച്ച്.ഡി.എഫ്.സി, ഇൻഫോസിസ്, എൽ ആൻഡ് ടി, സെസ സ്റ്റെ൪ലൈറ്റ്, ആക്സിസ് ബാങ്ക് എന്നിവയും മികച്ച നേട്ടം കൈവരിച്ചു.
ഗെയ്ൽ ഇന്ത്യ, ഡോ. റെഡ്ഡിസ് ലാബ്, എൻ.ടി.പി.സി, എച്ച്.യു.എൽ എന്നിവയുടെ ഓഹരികൾക്ക് നഷ്ടം നേരിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.