Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോണ്‍ഗ്രസ് പുന:സംഘടന:...

കോണ്‍ഗ്രസ് പുന:സംഘടന: ഗ്രൂപ് വീതംവെപ്പ് അനുവദിക്കില്ല –സുധീരന്‍

text_fields
bookmark_border
കോണ്‍ഗ്രസ് പുന:സംഘടന: ഗ്രൂപ് വീതംവെപ്പ് അനുവദിക്കില്ല –സുധീരന്‍
cancel

തിരുവനന്തപുരം: പാ൪ട്ടി പുന$സംഘടനയിൽ ഗ്രൂപ് വീതംവെപ്പ് ഒരു കാരണവശാലും അനുവദിക്കില്ളെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ. ഗ്രൂപ് വീതംവെപ്പിൻെറ പേരിൽ യോഗ്യതയില്ലാത്തവരെയും രാഷ്ട്രീയസമരത്തിൻെറ പേരിൽ ഒഴികെയുള്ള ക്രിമിനൽ കേസുകളിലും സാമ്പത്തിക കേസുകളിലും ഉൾപ്പെട്ടവരെയും ജില്ലകളിൽ ഭാരവാഹികളാക്കിയാൽ അവരെ കെ.പി.സി.സി ഇടപെട്ട് നി൪ദാക്ഷിണ്യം ഒഴിവാക്കും. പുന$സംഘടനയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ചേ൪ന്ന നേതൃയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
താഴത്തെട്ടിൽ ഫലപ്രദമായ കമ്മിറ്റികൾ ഉണ്ടാകണം. പാ൪ട്ടിയിൽ ഗ്രൂപ്പുകളുണ്ടെന്നത് യാഥാ൪ഥ്യമാണ്. പക്ഷേ, പുന$സംഘടനയിൽ പ്രവ൪ത്തനമികവ് മാത്രമായിരിക്കും ഭാരവാഹിത്വത്തിനുള്ള മാനദണ്ഡം. മദ്യക്കച്ചവടത്തിലും ബ്ളേഡ് കമ്പനിയിലും പങ്കാളിത്തമുള്ളവരെയും ലഹരി ഉപയോഗം ഉൾപ്പെടെ സ്വഭാവശുദ്ധിയില്ലാത്തവരെയും ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കരുത്. പുതിയ ബൂത്ത് കമ്മിറ്റികളെ നിശ്ചയിക്കാൻ ആഗസ്റ്റ് 10ന് ചേരുന്ന യോഗത്തിൽ എല്ലാ പാ൪ട്ടി നേതാക്കളും ജനപ്രതിനിധികളും സ്വന്തം ബൂത്ത് കമ്മിറ്റി യോഗത്തിൽ സംബന്ധിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
കെ.പി.സി.സി ഭാരവാഹികൾക്കു പുറമെ ജില്ലാതലത്തിൽ രൂപവത്കരിച്ച പുന$സംഘടനാ കമ്മിറ്റിയിലെ അംഗങ്ങൾ, ഡി.സി.സി പ്രസിഡൻറുമാ൪, നിയമസഭാകക്ഷി ഭാരവാഹികൾ, കെ.പി.സി.സി മുൻ പ്രസിഡൻറുമാ൪, കെ.പി.സി.സി വക്താക്കൾ എന്നിവരുടെ വിപുലമായ യോഗമാണ് വ്യാഴാഴ്ച ചേ൪ന്നത്. പുന$സംഘടനാ മാനദണ്ഡങ്ങൾ യോഗം അംഗീകരിച്ചു. മണ്ഡലം, ബ്ളോക് പ്രസിഡൻറ് പദവിയിൽ 10 വ൪ഷമായി പ്രവ൪ത്തിക്കുന്നവരെ തൽസ്ഥാനങ്ങളിൽനിന്ന് മാറ്റും. എന്നാൽ, ഡി.സി.സി ഭാരവാഹിത്വത്തിന് കാലാവധി പരിധി ഉണ്ടാകില്ല. പ്രവ൪ത്തനമികവ് കാട്ടാത്ത മണ്ഡലം, ബ്ളോക് പ്രസിഡൻറുമാരെ മാറ്റുന്നതിന് 10 വ൪ഷമെന്ന കാലപരിധി തടസ്സമാകില്ല. മുഴുവൻ ബൂത്ത് കമ്മിറ്റികളും ആഗസ്റ്റ് 10ന് വൈകീട്ട് നാലിന് യോഗം ചേ൪ന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കും. മണ്ഡലം, ബ്ളോക് കമ്മിറ്റികളുടെ രൂപവത്കരണം ആഗസ്റ്റ് 20നകം ഉണ്ടാകും. ഡി.സി.സി ഭാരവാഹികളെ 31നകവും നിശ്ചയിക്കും.
ഡി.സി.സി ഭാരവാഹികളിൽ 50 ശതമാനം പുതുമുഖങ്ങളായിരിക്കും. തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷരെ മണ്ഡലം, ബ്ളോക് പ്രസിഡൻറ് സ്ഥാനങ്ങളിലേക്ക് പരിഗണിക്കില്ല. എന്നാൽ, പ്രസിഡൻറ് ഒഴികെയുള്ള ഭാരവാഹിത്വത്തിന് അവ൪ അ൪ഹരായിരിക്കും.
അംഗത്വവിതരണം ഡിസംബറിനകം പൂ൪ത്തീകരിച്ച് എ.ഐ.സി.സി പ്രഖ്യാപിക്കുന്ന ഷെഡ്യൂൾപ്രകാരം സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് സുധീരൻ വ്യക്തമാക്കി. എല്ലാ ജില്ലകളിലും ആഗസ്റ്റ് ഒമ്പതിനകം ഫലസ്തീൻ ഐക്യദാ൪ഢ്യദിനാചരണം സംഘടിപ്പിക്കാനും ഒമ്പതു മുതൽ 15 വരെ അക്രമവിരുദ്ധവാരമായി ആചരിക്കാനും യോഗം തീരുമാനിച്ചു.
അന്യസംസ്ഥാന ലോട്ടറിക്കാരെ സംസ്ഥാനത്തേക്ക് അടുപ്പിക്കരുതെന്ന് ടി.എൻ. പ്രതാപൻ ആവശ്യപ്പെട്ടതൊഴിച്ചാൽ പാ൪ട്ടി പുന$സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് എല്ലാവരും സംസാരിച്ചത്. കെ. കരുണാകരനൊപ്പം പാ൪ട്ടിയിലേക്ക് മടങ്ങിയത്തെിയവ൪ക്ക് പുന$സംഘടനയിൽ അ൪ഹമായ പരിഗണന ലഭിക്കണമെന്ന് പത്മജ വേണുഗോപാൽ, കെ. പ്രവീൺകുമാ൪ എന്നിവ൪ ആവശ്യപ്പെട്ടു. പുന$സംഘടന ഗ്രൂപ്പുകൾ തമ്മിലുള്ള വീതംവെപ്പായി മാറരുതെന്ന് അജയ് തറയിൽ, ഭാരതീപുരം ശശി എന്നിവ൪ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story