Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമോദിക്ക് വിസ...

മോദിക്ക് വിസ നിഷേധിച്ചത് ഒബാമ ഭരണകൂടമല്ല - ജോണ്‍ കെറി

text_fields
bookmark_border
മോദിക്ക് വിസ നിഷേധിച്ചത് ഒബാമ  ഭരണകൂടമല്ല - ജോണ്‍ കെറി
cancel

ന്യൂഡൽഹി: ഇന്ത്യയുമായുള്ള ബന്ധങ്ങളിൽ പുതിയൊരു തുടക്കത്തിന് അമേരിക്ക. നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്രസ൪ക്കാറുമായി പുതിയൊരു ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഡൽഹിയിലത്തെിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ കെറി വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമൊത്ത് നടത്തിയ വാ൪ത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കാര്യങ്ങൾ നല്ല നിലക്ക് മുന്നോട്ടുപോകണമെന്നാണ് ആഗ്രഹിക്കുന്നത്. ബന്ധങ്ങളിൽ കയറ്റിറക്കങ്ങൾ സ്വാഭാവികമാണ്. ഇന്ത്യക്കും അമേരിക്കക്കും ഒന്നിച്ചുപ്രവ൪ത്തിക്കാൻ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്. 21ാം നൂറ്റാണ്ടിലെ ക്രിയാത്മക പങ്കാളികളാകാൻ ഇന്ത്യക്കും അമേരിക്കക്കും സാധിക്കുമെന്ന് ജോൺ കെറി പറഞ്ഞു. പരസ്പര ബന്ധത്തിൽ അപാരമായ സാധ്യതകളുണ്ട്. ശക്തമായൊരു തന്ത്രപര പങ്കാളിത്തമാണ് അമേരിക്കക്ക് ഇന്ത്യയുമായുള്ളത് -അദ്ദേഹം പറഞ്ഞു. ആഗോള പങ്കാളിയെന്ന നിലയിൽ അമേരിക്കയുമായി അടുത്തുപ്രവ൪ത്തിക്കാനുള്ള മോദി സ൪ക്കാറിൻെറ ആഗ്രഹം സുഷമ സ്വരാജും പ്രകടിപ്പിച്ചു. ഇന്ത്യയിലെ ഭരണമാറ്റത്തിനനുസൃതമായി പരസ്പരബന്ധം ഊഷ്മളമാക്കി സാമ്പത്തിക-വ്യാപാര-പ്രതിരോധ ബന്ധങ്ങൾ ഭദ്രമാക്കി മുന്നോട്ടു കൊണ്ടുപോകാനുള്ള അമേരിക്കൻ താൽപര്യം പ്രകടമാക്കിയാണ് ജോൺ കെറി ഡൽഹിയിലത്തെിയത്.
രണ്ടു മാസത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താനിരിക്കുന്ന അമേരിക്കൻ സന്ദ൪ശനത്തിൻെറ കളമൊരുക്കൽ കൂടിയാണ് ജോൺ കെറി നടത്തുന്ന മൂന്നു ദിവസത്തെ സന്ദ൪ശനം. അടുത്തകാലം വരെ വിസ വിലക്കുണ്ടായിരുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സ൪ക്കാറുമായി ഒത്തുചേ൪ന്നു പ്രവ൪ത്തിക്കുന്നതിന് സാഹചര്യമൊരുക്കേണ്ടത് അമേരിക്കക്ക് പ്രധാനമാണ്. ബുധനാഴ്ച വൈകീട്ട് ഡൽഹിയിലത്തെിയ ജോൺ കെറി, ധനമന്ത്രി അരുൺ ജെയ്റ്റ്ലി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുമായി വെവ്വേറെ ച൪ച്ചകൾ നടത്തി. ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ലോകവ്യാപാര സംഘടനയുടെ ച൪ച്ചകളിൽ ഇന്ത്യ ഉടക്കിനിൽക്കുന്ന പ്രശ്നമാണ് ഉയ൪ന്നുവന്നത്. എന്നാൽ ഭക്ഷ്യസുരക്ഷാ ശേഖരം, സബ്സിഡി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഇന്ത്യ നിലപാടിൽ ഉറച്ചുനിന്നു. രാജ്യത്തെ ദരിദ്ര൪ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നത് ഉടമ്പടിയുടെ മുൻകൂ൪ ഉപാധിയായിരിക്കണം. ഇന്ത്യയുടെ ആശങ്കകൾ ബോധ്യമുണ്ടെന്നും എന്നാൽ ബാലി സമ്മേളനത്തിലെ ധാരണക്ക് അനുസൃതമായി മുന്നോട്ടുപോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ജോൺ കെറി പറഞ്ഞു. ആഗോള വ്യാപാര രംഗത്തെ പരിഷ്കരണങ്ങൾക്ക് ഇന്ത്യ എതിരു നിൽക്കരുത്. സാമ്പത്തിക പരിഷ്കരണം മുന്നോട്ടു കൊണ്ടുപോകാനുള്ള ഇന്ത്യൻ താൽപര്യത്തിൻെറ പരീക്ഷണം കൂടിയാണ് ഈ വിഷയം. ബി.ജെ.പിയെ അമേരിക്കൻ ദേശസുരക്ഷാ ഏജൻസി നിരീക്ഷിക്കുന്നുവെന്നതിലെ അതൃപ്തി ജോൺ കെറിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പ്രകടിപ്പിച്ചു. അമേരിക്ക നിരീക്ഷിച്ചുവരുന്ന ആറ് വിദേശ രാഷ്ട്രീയ പാ൪ട്ടികളിലൊന്നാണ് ബി.ജെ.പി. അമേരിക്കയുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണം ഈ വിഷയത്തിൽ ഉണ്ടായില്ല.
വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് തിരിച്ചുപോവുക. ഗുജറാത്തിൽ 2002ൽ നടന്ന അതിക്രമങ്ങളിലെ പങ്ക് മുൻനി൪ത്തി ഒരു പതിറ്റാണ്ടിലേറെയായി മോദിക്ക് അമേരിക്ക വിസ നിഷേധിച്ചുവരുകയായിരുന്നു. അമേരിക്ക, വിസ വിലക്ക് പിൻവലിച്ച് മോദിയെ സെപ്റ്റംബറിൽ സ്വീകരിക്കുകയാണ്. മോദിക്ക് വിസ നിഷേധിച്ചത് ഒബാമ ഭരണകൂടമല്ളെന്നും അതിനു മുമ്പത്തെ അമേരിക്കൻ സ൪ക്കാറാണെന്നും ജോൺ കെറി കൂടിക്കാഴ്ചക്ക് മുന്നോടിയായി പറഞ്ഞു. ഇതിനിടെ, ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രേഖപ്പെടുത്തിയിരുന്ന എല്ലാ പരാമ൪ശങ്ങളും അന്താരാഷ്ട്ര മതസ്വാതന്ത്ര്യം സംബന്ധിച്ച വാ൪ഷിക റിപ്പോ൪ട്ടിൽ നിന്ന് അമേരിക്ക നീക്കി. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ കെറി ഡൽഹിക്ക് പുറപ്പെടുന്നതിന് രണ്ടു ദിവസം മുമ്പാണ് വാ൪ഷിക റിപ്പോ൪ട്ട് പുറത്തിറക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story