Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഗസ്സയില്‍...

ഗസ്സയില്‍ സ്കൂളിനുനേര്‍ക്ക് ഇസ്രായേല്‍ ആക്രമണം; 19 മരണം

text_fields
bookmark_border
ഗസ്സയില്‍ സ്കൂളിനുനേര്‍ക്ക് ഇസ്രായേല്‍ ആക്രമണം; 19 മരണം
cancel

ഗസ്സ സിറ്റി: ഗസ്സയിലെ യു.എൻ സ്കൂളിൽ പ്രവ൪ത്തിക്കുന്ന അഭയാ൪ഥി ക്യാമ്പിൽ വീണ്ടും ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 19 പേ൪ കൊല്ലപ്പെട്ടു. 90 പേ൪ക്ക് പരിക്കേറ്റു. ഷാതി അഭയാ൪ഥി ക്യാമ്പിന് സമീപം മൈതാനത്ത് നടത്തിയ മറ്റൊരു ആക്രമണത്തിൽ എട്ട് കുട്ടികൾ ഉൾപ്പടെ 10 പേ൪ മരിച്ചു. 46 പേ൪ക്ക് പരിക്കേറ്റു. ഈ രണ്ടാക്രമണത്തിൽ ഉൾപ്പടെ ബുധനാഴ്ച മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 64 ആയി.
ഭവനരഹിതരായവരുൾപ്പടെ 3300 പേ൪ അഭയം തേടിയിരുന്ന, ജബലിയയിലെ സ്കൂളിനെതിരെ ഇത് രണ്ടാം തവണയാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്. ഇതോടെ ജൂലൈ എട്ടിന് ആരംഭിച്ച ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1280 ആയതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു.
പെൺകുട്ടികളുടെ സ്കൂളിൻെറ ബാത്റൂമിലും രണ്ട് ക്ളാസ് മുറികളിലുമാണ് ബോംബ് പതിച്ചത്. പരിക്കേറ്റവരെ കമാൽ അദ്വാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷാതി അഭയാ൪ഥി ക്യാമ്പിന് സമീപമാണ് രണ്ടാമത്തെ വലിയ ആക്രമണം നടന്നത്. ഇവിടെ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് മേലാണ് മിസൈൽ പതിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ നിരവധി പേ൪ ചികിത്സയിലുള്ള ഷിഫ ആശുപത്രിക്ക് സമീപമാണ് സംഭവം.
ഗസ്സ നിവാസികളായ സ്ത്രീകൾക്കും കുട്ടികൾക്കും യു.എൻ സ്കൂളുകളിൽ പോലും സുരക്ഷയില്ളെന്നത് ഭീകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് നിരീക്ഷിക്കപ്പെടുന്നു. യു.എൻ റിലീഫ് ആൻഡ് വ൪ക് ഏജൻസി (യു.എൻ.ആ൪.ഡബ്ള്യൂ.എ) യുടെ 80 സ്കൂളുകളിലായി 1,80,000 ഫലസ്തീനികളാണ് അഭയം തേടിയിരിക്കുന്നത്. ലോക സമൂഹത്തിന് അപമാനമാണ് ഇസ്രായേൽ ആക്രമണമെന്ന് യു.എൻ വക്താവ് ക്രിസ്റ്റഫ൪ ഗിന്നസ് പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിത്. രാജ്യാന്തര തലത്തിലുള്ള രാഷ്ട്രീയ ഇടപെടലിലൂടെ ലോകജനത തുട൪ച്ചയായ കൂട്ടക്കൊലകൾക്ക് പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story