Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2014 12:14 PM GMT Updated On
date_range 25 July 2014 12:14 PM GMTനികുതി വെട്ടിച്ച് ലോറിയില്‍ കടത്തിയ ഉല്പന്നങ്ങള് പിടികൂടി
text_fieldsbookmark_border
മാനന്തവാടി: നികുതി വെട്ടിച്ച് ലോറിയില്‍ കടത്തുകയായിരുന്ന ഇരുമ്പ് ഉല്പന്നങ്ങള് വാണിജ്യ നികുതി ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് ബാവലിയില്‍ നടത്തിയ പരിശോധനയിലാണ് ഇരുമ്പ് പലകകള്‍ കയറ്റിയ ലോറി പിടികൂടിയത്. ബംഗളൂരുവില്‍നിന്ന് കാസര്‍കോട്ടേക്ക് കൊണ്ടുപോകേണ്ട സാധനങ്ങളാണ് ബാവലി വഴികൊണ്ടുവരുന്നത്. മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ ഒരു ലക്ഷം രൂപ പിഴയടക്കാന്‍ നോട്ടീസ് നല്കി റവന്യൂ വിഭാഗത്തിന് കൈമാറി. വാണിജ്യ നികുതി ഇന്റലിജന്‍സ് സ്ക്വാഡ് മൂന്നിലെ ഇന്റലിജന്‍സ് ഓഫിസര്‍ എന്‍.എ. തോമസ്, ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍മാരായ സി.ഡി. സജി, ജ്യോതികുമാര്‍, ഡ്രൈവര്‍ സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ഉല്പന്നങ്ങള് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story