Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2014 12:06 PM GMT Updated On
date_range 25 July 2014 12:06 PM GMTആറുപേര്‍ക്ക് പരിക്ക്; ആറ്ഓട്ടോകള് തകര്‍ന്നു
text_fieldsbookmark_border
താമരശ്ശേരി: മൈസൂരില്‍നിന്ന് അരിയുമായി പേരാമ്പ്രയിലേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് ദേശീയപാതയില്‍ മലോറം ഓട്ടോസ്റ്റാന്‍ഡിലേക്ക് ഇടിച്ചുകയറി ആറുപേര്‍ക്ക് പരിക്കേറ്റു. ആറ് ഓട്ടോറിക്ഷകള്‍ തകര്‍ന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സാരമായി പരിക്കേറ്റ കൊട്ടാരക്കോത്ത് നമ്പൂതിരിക്കുന്ന് പന്തലാനിക്കല്‍ നിര്‍മലയെ (53) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ലോറി ഡ്രൈവര്‍ കരുവംപൊയില്‍ ഇടയാറുകുമ്മല് നൗഫല്‍ (28), ചക്കിട്ട കാവുംപുറം റംല (35), മലപ്പുറം പള്ളിക്കുന്ന് അലി (57), ഓട്ടോ ഡ്രൈവര്‍മാരായ കുടുക്കില്‍ പൊയില്‍ ഇളയില്‍ ജംഷീര്‍ (28), കൊട്ടാരക്കോത്ത് മേക്കോട്ടില്‍ അജീഷ് (34) എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story