മന്ത്രവാദത്തിനിടെ യുവതി മരിച്ച സംഭവം: മന്ത്രവാദിയുടെ സഹായികള്‍ അറസ്റ്റില്‍
text_fieldsകൊല്ലം : മന്ത്രവാദത്തിനിടെ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ മന്ത്രവാദിയുടെ സഹായികൾ പൊലീസ് പിടിയിലായി. സഹായികളായ മുഹമ്മദ് അഷ്റഫ്, മുഹമ്മദ് അൻസ൪ എന്നിവരാണ് പിടിയിലായത്.
പൊലീസ് പിടിയിലായ ഒന്നാംപ്രതി മാവേലിക്കര നൂറനാട് ആദിക്കാട്ടുകുളങ്ങര ബിസ്മി മൻസിലിൽ സിറാജുദ്ദീൻ (36) കഴിഞ്ഞ ദിവസം കോടതി റിമാൻഡ് ചെയ്തിരുന്നു. യുവതി മരിച്ച ദിവസം മുതൽ ഒളിവിലായിരുന്ന ഇയാളെ പത്തനംതിട്ടയിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
ജൂലൈ 13നാണ് മന്ത്രവാദ ചികിത്സക്കിടെ കരുനാഗപ്പള്ളി തഴവ കണ്ണങ്കരകുറ്റിയിൽ ഹസൻകുഞ്ഞിൻെറ മകൾ ഹസീന (27) ദാരുണമായി കൊലചെയ്യപ്പട്ടത്. ഖബറടക്കാനുള്ള നടപടികൾ പുരോഗമിക്കവെയാണ് പൊലീസ് ഇടപെട്ടത്. തുട൪ന്ന് യുവതിയുടെ പിതാവിനെയും മന്ത്രവാദിയുടെ സഹായിയായ റിട്ട. അധ്യാപകനെയും അറസ്റ്റ് ചെയ്തു. സഹായി കബീ൪ രണ്ടാം പ്രതിയും യുവതിയുടെ പിതാവ് ഹസൻകുഞ്ഞ് മൂന്നാം പ്രതിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.