Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2014 11:12 AM GMT Updated On
date_range 19 July 2014 11:12 AM GMTപ്രവാസി നാട്ടില്‍ ഷോക്കേറ്റു മരിച്ചു
text_fieldsbookmark_border
ജിദ്ദ: പുതിയ കുടുംബ വിസയിൽ ഭാര്യയെ കൂട്ടാനായി നാട്ടിലേക്കുപോയ പ്രവാസി ഷോക്കേറ്റുമരിച്ചു. കണ്ണൂ൪ മാണിയൂ൪ സ്വദേശി അറഫ മൻസിലിൽ വി.പി മുഹമ്മദ് ഹാജിയുടെ മകൻ നൂറുൽ അമീൻ (27) ആണ് നാട്ടിൽ ഷേക്കേറ്റ് മരിച്ചത്. റിയാദിൽ ജോലിചെയ്ത് വരികയായിരുന്നു. വീട്ടിലെ വാട്ട൪ മോട്ടോ൪ പമ്പ് ശരിയാക്കുന്നതിനിടെ ഷോക്കേറ്റായിരുന്നു മരണം. ഒരു വ൪ഷം മുമ്പായിരുന്നു വിവാഹിതനായത്. കുട്ടികൾ ഇല്ല. പാറാൽ ജുമാ മസ്ജിദ് ശ്മശാനത്തിൽ മൃതദേഹം ഖബറടക്കി. ഭാര്യ ചേലേരി സ്വദേശിനി സുനീറ. ഉമ്മ: ഫാത്തിമ. സഹോദരങ്ങൾ: ഹാഷിം (സാൻഫോ൪ഡ് ജിദ്ദ), മുത്തലിബ് (റിയാദ്), മുസമ്മിൽ (റിയാദ്), അബ്ദുല്ല, ഫാത്തിമ ജാസ്മിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story