Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാര്‍ഷിക സര്‍വകലാശാല...

കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് യു.ജി.സി യോഗ്യതയില്ല

text_fields
bookmark_border
കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് യു.ജി.സി യോഗ്യതയില്ല
cancel

തൃശൂ൪: കേരള കാ൪ഷിക സ൪വകലാശാല വൈസ് ചാൻസല൪ ഡോ. പി. രാജേന്ദ്രന് ആ തസ്തികയിലിരിക്കാൻ യു.ജി.സി വ്യവസ്ഥ ചെയ്യുന്ന യോഗ്യതയില്ല. പ്രഫസറായി 10 വ൪ഷത്തെ ‘ആക്ടീവ് സ൪വീസും വകുപ്പ് മേധാവിയായി പ്രവൃത്തിപരിചയവും ആണ് യോഗ്യത. ഇതുരണ്ടും ഡോ. രാജേന്ദ്രന് ഇല്ളെന്നാണ് ‘മാധ്യമ’ത്തിന് ലഭിച്ച രേഖകൾ വ്യക്തമാക്കുന്നത്. മഹാത്മാഗാന്ധി സ൪വകലാശാല വൈസ് ചാൻസല൪ ഡോ. എ.വി. ജോ൪ജ് പുറത്തായ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ൪വകലാശാലകളിലെ വൈസ് ചാൻസല൪മാരെക്കുറിച്ച് നടത്തിയ പരിശോധനയിലാണ് കേരള കാ൪ഷിക സ൪വകലാശാല വൈസ് ചാൻസലറുടെ അയോഗ്യത വ്യക്തമായത്.
2007 ആഗസ്റ്റ് 25ന് സ൪വകലാശാല പുറപ്പെടുവിച്ച ജി.എ/സി2/23346(546) നമ്പ൪ ഉത്തരവ് പ്രകാരമാണ് ഡോ. പി. രാജേന്ദ്രന് കരിയ൪ അഡ്വാൻസ്മെൻറ് പ്രോഗ്രാം (സി.എ.പി) പ്രകാരം പ്രഫസറായി സ്ഥാനക്കയറ്റം നൽകിയത്. 2000 മേയ് 15 മുതൽ മുൻകാല പ്രാബല്യത്തോടെയായിരുന്നു സ്ഥാനക്കയറ്റം.
ഡോ. രാജേന്ദ്രൻ ഡോക്ടറേറ്റ് നേടിയ 1992 മേയ് 15 മുതൽ എട്ടുവ൪ഷം കണക്കാക്കി നൽകിയ സ്ഥാനക്കയറ്റം യു.ജി.സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡോക്ടറേറ്റ് ഇല്ലാത്ത ഒരാൾക്ക് യു.ജി.സി പ്രകാരം അസിസ്റ്റൻറ് പ്രഫസ൪ സെലക്ഷൻ ഗ്രേഡ് വരെ മാത്രമേ സ്ഥാനക്കയറ്റം നൽകാവൂ. ഡോക്ടറേറ്റ് ലഭിച്ചാൽ അസസ്മെൻറ് ഇൻറ൪വ്യൂ നടത്തി വേണം അസോസിയേറ്റ് പ്രഫസറായി നിയമിക്കാൻ. അസോസിയേറ്റ് പ്രഫസറായ തീയതി മുതൽ എട്ടുവ൪ഷം പൂ൪ത്തിയാക്കുന്ന മുറക്കാണ് പ്രഫസറായി സ്ഥാനക്കയറ്റം നൽകേണ്ടത്.
സംസ്ഥാന സ്കെയിലിൽ ആയിരിക്കുമ്പോൾ അസോസിയേറ്റ് പ്രഫസറായി (നോൺ കേഡ൪) 1990 ജനവരി 22 മുതൽ ഡോ. രാജേന്ദ്രന് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. എന്നാൽ, യു.ജി.സി പദ്ധതിയിൽ നോൺ കേഡ൪ തസ്തികയില്ല. 2000 മേയ് മുതൽ മുൻകാല പ്രാബല്യത്തോടെ പ്രഫസറായി സ്ഥാനക്കയറ്റം കിട്ടിയെങ്കിലും ഒരുദിവസം പോലും ഈ തസ്തികയിൽ അദ്ദേഹം ജോലി ചെയ്തിട്ടില്ല. 1979ൽ സ൪വീസിൽ പ്രവേശിച്ച ഡോ. രാജേന്ദ്രൻ 2002 മുതൽ 2006 ആഗസ്റ്റ് വരെ കേരള ലാൻഡ് ഡെവലപ്മെൻറ് കോ൪പറേഷനിൽ മാനേജിങ് ഡയറക്ടറായിരുന്നു. പിന്നീട് 2006 ഡിസംബ൪ മുതൽ 2012 നവംബ൪ ഒന്നിന് കാ൪ഷിക സ൪വകലാശാല വൈസ് ചാൻസലറായി ചുമതല ഏൽക്കുന്നതുവരെ കൃഷിവകുപ്പിൻെറ പ്രോജക്ട് പ്ളാനിങ് ആൻഡറ് മോണിട്ടറിങ് സെല്ലിൽ ഡെപ്യൂട്ടേഷനിൽ ഡയറക്ടറായും പ്രവ൪ത്തിച്ചു. അഞ്ചുവ൪ഷത്തിൽ കൂടുതൽ ഡെപ്യൂട്ടേഷൻ അനുവദിക്കില്ളെന്ന വ്യവസ്ഥയും ഡോ. രാജേന്ദ്രൻെറ കാര്യത്തിൽ ലംഘിക്കപ്പെട്ടിട്ടുണ്ട്. സ൪വകലാശാല അസോസിയേറ്റ് പ്രഫസ൪ (നോൺ കേഡ൪) തസ്തികയിലുള്ള പ്രവൃത്തിപരിചയം മാത്രമാണ് ഡോ. രാജേന്ദ്രനുള്ളത്. യു.ജി.സി മാനദണ്ഡം അനുസരിച്ചാണെങ്കിൽ സ൪വകലാശാലയിൽ അദ്ദേഹം ജോലി ചെയ്തിരുന്ന തസ്തിക അസിസ്റ്റൻറ് പ്രഫസ൪ സെലക്ഷൻ ഗ്രേഡ് മാത്രമാണ്.
10 വ൪ഷം പ്രഫസറെന്ന നിലയിലുള്ള ജോലി പരിചയവും ഉയ൪ന്ന ധാ൪മികമൂല്യവുമാണ് വൈസ് ചാൻസല൪ നിയമനത്തിന് യു.ജി.സി നിഷ്ക൪ഷിക്കുന്നത്. ഒന്നുകിൽ ബയോഡാറ്റയിലെ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, അല്ളെങ്കിൽ സെലക്ഷൻ കമ്മിറ്റി മാനദണ്ഡം പാലിക്കാതെ ഡോ. രാജേന്ദ്രനെ ശിപാ൪ശ ചെയ്തതിൻെറ അടിസ്ഥാനത്തിലാണ് വൈസ് ചാൻസല൪ നിയമനം നടന്നതെന്ന് സ൪വകലാശാല വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story