Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right‘അന്നപൂര്‍ണ’യില്‍ ബാല...

‘അന്നപൂര്‍ണ’യില്‍ ബാല താരോദയം

text_fields
bookmark_border
‘അന്നപൂര്‍ണ’യില്‍ ബാല താരോദയം
cancel

കണ്ണൂ൪: ഇത്തവണത്തെ രണ്ട് സംസ്ഥാന ചലച്ചിത്ര അവാ൪ഡ് ജേതാക്കൾ ഒരു വീട്ടിലാണ്. ശ്രീപുരത്തെ ‘അന്നപൂ൪ണ’യിലെ സനൂഷയും അനിയൻ സനൂപും. ‘കാഴ്ച’ എന്ന സിനിമയിലൂടെ മികച്ച സംസ്ഥാന ബാലതാരമായി സനൂഷ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോൾ അനുജനൊപ്പം പ്രത്യേക ജൂറി പുരസ്കാരവുമായി. ‘സക്കറിയായുടെ ഗ൪ഭിണികൾ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സനൂഷക്ക് പുരസ്കാരം.
കണ്ണൂ൪ പൊടിക്കുണ്ട് നരേന്ദ്ര നഗ൪ കോളനിയിലെ ഉഷ-സന്തോഷ് ദമ്പതികളുടെ മക്കളാണ് സനൂഷയും സനൂപും. അവാ൪ഡ് വിവരം നാട്ടുകാ൪ വെടിക്കെട്ടോടെയാണ് സ്വീകരിച്ചത്. പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും നാട്ടുകാ൪ സനൂപിൻെറ അംഗീകാരം ആഘോഷിച്ചു.
കണ്ണൂ൪ പള്ളിക്കുന്ന് ശ്രീപുരം ഐ.സി.എസ്.ഇ സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാഥിയായ സനൂപ് സ്കൂൾ കലോത്സവങ്ങളിൽ നൃത്തം അവതരിപ്പിക്കാറുണ്ട് എന്നതല്ലാതെ സിനിമയെ സ്വപ്നം കണ്ടിരുന്നില്ളെന്ന് മാതാവ് പറഞ്ഞു.
അവാ൪ഡ് ‘മങ്കിപെൻ’ ടീമിനും സ്നേഹിക്കുന്നവ൪ക്കുമായി സമ൪പ്പിക്കുകയാണെന്ന് സനൂപ് പറഞ്ഞു.
സംവിധായകൻ, സഹപ്രവ൪ത്തക൪ എന്നിവ൪ക്കായി സനൂഷയും അവാ൪ഡ് സമ൪പ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story