Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്ളസ് വണ്‍ സീറ്റ്...

പ്ളസ് വണ്‍ സീറ്റ് വര്‍ധന തടയാന്‍ ആസൂത്രിതനീക്കം

text_fields
bookmark_border
sslc
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയ൪സെക്കൻഡറി സ്കൂളുകളിൽ ഒഴിഞ്ഞുകിടക്കുന്ന പ്ളസ് വൺ സീറ്റുകളുടെ എണ്ണം പെരുപ്പിച്ച് തെറ്റിദ്ധാരണ പരത്താൻ ആസൂത്രിതനീക്കം. 50,000ത്തിലധികം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുവെന്ന രൂപത്തിലാണ് പ്രചാരണം. വടക്കൻ ജില്ലകളിലെ സീറ്റ് ക്ഷാമത്തിന് ഏറെക്കുറെ പരിഹാരമാകുന്ന സീറ്റ് വ൪ധനക്ക് തടയിടുക എന്ന ലക്ഷ്യമാണ് പ്രചാരണത്തിന് പിറകിലെന്നാണ് സൂചന. സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ അരലക്ഷത്തോളത്തിൽ 60 ശതമാനത്തിലധികവും അൺഎയ്ഡഡ് സ്കൂളുകളിലേതാണ്.
വൻ തുക ഫീസായി നൽകി പഠിക്കേണ്ട സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നതിൽ ഭൂരിഭാഗവുമെന്ന വസ്തുത മറച്ചുവെച്ചാണ് പ്രചാരണം. അവശേഷിക്കുന്നവയാകട്ടെ ഒറ്റപ്പെട്ട സ്ഥലങ്ങളിലെ സ്കൂളുകളിലെ സീറ്റുകളും. ഇതിൽ എസ്.സി/ എസ്.ടി, സ്പോ൪ട്സ് ക്വാട്ട സംവരണ സീറ്റുകളും ഉൾപ്പെടുന്നു.
അപേക്ഷകരിൽ ഭൂരിഭാഗത്തിനും കഴിഞ്ഞവ൪ഷം പ്രവേശംനൽകാൻ കഴിയാത്ത സാഹചര്യത്തിൽ രണ്ട് തവണയായി പത്ത് ശതമാനം വീതം സീറ്റുകൾ താൽകാലികമായി വ൪ധിപ്പിച്ചിരുന്നു. ഈ വ൪ധന അൺ എയ്ഡഡ് സ്കൂളുകളിൽ കൂടി അനുവദിച്ചതോടെയാണ് ഇത്രയധികം സീറ്റുകളുടെ ഒഴിവുണ്ടായത്. എന്നാൽ സ൪ക്കാ൪, എയ്ഡഡ് ഹയ൪സെക്കൻഡറികളിലായി കഴിഞ്ഞവ൪ഷം ഏകജാലക സംവിധാനത്തിൽ അലോട്ട്മെൻറിന് ഉണ്ടായിരുന്നത് 2,60,942 മെറിറ്റ് സീറ്റുകൾ മാത്രമായിരുന്നു. ഇതിൽ 2,57,942 സീറ്റുകളിലേക്കും പ്രവേശംനൽകി.
അവശേഷിക്കുന്നത് 1.3 ശതമാനം സീറ്റുകൾ. ഇതിൽ ഭൂരിഭാഗവും സംവരണ സീറ്റുകളും ഒറ്റപ്പെട്ട മേഖലകളിലെ സ്കൂളുകളിലെ സീറ്റുകളുമായിരുന്നു. എന്നാൽ ഏകജാലകത്തിൽ പ്രവേശത്തിനായി അപേക്ഷിച്ചത് 5,12,147 വിദ്യാ൪ഥികളായിരുന്നു. ഇതിൽ 4,62,545 പേ൪ എസ്.എസ്.എൽ.സി വിജയിച്ചവരും 39,220 പേ൪ സി.ബി.എസ്.ഇ, 11000 പേ൪ ഐ.സി.എസ്.ഇ, 12000 ഇതര സംസ്ഥാന സിലബസുകളിലുള്ളവരും ആയിരുന്നു. മെറിറ്റ് സീറ്റുകൾക്ക് പുറമെയുള്ള കമ്യൂണിറ്റി ക്വാട്ട, മാനേജ്മെൻറ് സീറ്റുകളും ചേ൪ത്ത് ആകെയുള്ളത് 3,87,440 സീറ്റുകളായിരുന്നു.
ഇതിൽ 3,60,921 സീറ്റുകളിലേക്കും പ്രവേശം നൽകിയിട്ടുണ്ട്. 2012-13ൽ ഓപൺ സ്കൂളിൽ പ്രവേശംനേടിയത് 75,000 വിദ്യാ൪ഥികളായിരുന്നെങ്കിൽ കഴിഞ്ഞ അധ്യയന വ൪ഷം ഇത് 90,000 ആയി വ൪ധിച്ചു. സീറ്റ് വ൪ധന പ്രതീക്ഷിച്ച് കാത്തിരുന്ന വിദ്യാ൪ഥികൾ അവസാനനിമിഷം ഓപൺ സ്കൂളിൽ ചേ൪ന്നതോടെയാണ് 15,000 വിദ്യാ൪ഥികളുടെ വ൪ധനവുണ്ടായത്.
148 പഞ്ചായത്തുകളിൽ രണ്ട് വീതം ബാച്ചുകൾ വീതം പുതിയ ഹയ൪സെക്കൻഡറിയും എറണാകുളം മുതൽ കാസ൪കോട് വരെയുള്ള ജില്ലകളിൽ ആവശ്യാനുസരണം പുതിയ ഹയ൪സെക്കൻഡറികളും ബാച്ചുകളും നൽകാനായിരുന്നു സ൪ക്കാ൪ തീരുമാനം.
ഇതുവഴി ആകെ 678 ബാച്ചുകളിലായി 33,900 പുതിയ സീറ്റുകൾ സൃഷ്ടിക്കാനായിരുന്നു തീരുമാനിച്ചത്. ഇതിനെതിരെ തെക്കൻ കേരളത്തിലെ ചില സ്വകാര്യ മാനേജ്മെൻറുകൾ കോടതിയെ സമീപിച്ചതോടെയാണ് നടപടികൾ തടയപ്പെട്ടത്.
എന്നാൽ ഹൈകോടതി ഡിവിഷൻ ബെഞ്ച് സ൪ക്കാ൪ തീരുമാനം അംഗീകരിച്ചതോടെ നടപടികൾ പുനരാരംഭിച്ചിട്ടുണ്ട്. നിലവിൽ സീറ്റിൻെറ ദൗ൪ലഭ്യം നേരിടുന്ന ജില്ലകളിലായിരിക്കും ഇതുവഴി കൂടുതൽ ബാച്ചുകൾ ലഭിക്കുക. ഇതിന് തടയിടുക എന്ന ലക്ഷ്യമാണ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുവെന്ന പ്രചാരണത്തിന് പിറകിലെന്നാണ് സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story