Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഗൗരിയമ്മയെ ആക്ഷേപിച്ച...

ഗൗരിയമ്മയെ ആക്ഷേപിച്ച ബോര്‍ഡ് ചെയര്‍മാനെ പുറത്താക്കണം –വൈക്കം വിശ്വന്‍

text_fields
bookmark_border
ഗൗരിയമ്മയെ ആക്ഷേപിച്ച ബോര്‍ഡ് ചെയര്‍മാനെ പുറത്താക്കണം –വൈക്കം വിശ്വന്‍
cancel
ആലപ്പുഴ: കെ.ആര്‍. ഗൗരിയമ്മയെ ആക്ഷേപിക്കാന്‍ അശ്ളീല മാസിക വിതരണം ചെയ്ത കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനെതിരെ കേസെടുത്ത് സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു. ഗൗരിയമ്മക്കെതിരെ ലേഖനം അച്ചടിച്ച മാസികയും കാറും അത് കൊണ്ടുവന്നയാളെയും പിടിച്ചിട്ടും ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ കേസെടുക്കാന്‍ വൈകി. ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ഇതിഹാസിനെ അറസ്റ്റ്ചെയ്ത് ജയിലില്‍ അടക്കണമെന്നും ചട്ടം ലംഘിക്കുന്ന വരണാധികാരിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യോഗത്തില്‍ ജി. സുധാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ക്ഷേമനിധി ബോര്‍ഡിന്‍െറ വാഹനം ദുരുപയോഗം ചെയ്ത് ഗൗരിയമ്മയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ചെയര്‍മാനെയും മറ്റുപ്രതികളെയും സഹായിക്കാനാണ് വരണാധികാരി ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. പി.വി. സത്യനേശന്‍, പി.കെ. സദാശിവന്‍ പിള്ള, പി. ജ്യോതിസ് തുടങ്ങിയവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story