12:30:26
03 Sep 2014
Wednesday
Facebook
Google Plus
Twitter
Rssfeed

കതിര്‍മണ്ഡപത്തില്‍നിന്ന് പരീക്ഷാഹാളിലേക്ക്

കതിര്‍മണ്ഡപത്തില്‍നിന്ന് പരീക്ഷാഹാളിലേക്ക്

പത്തനംതിട്ട: കൊട്ടും കുരവയും മംഗല്യ ചടങ്ങുകളും അവസാനിക്കുന്നതും കാത്തു നില്‍ക്കാന്‍ സൗമ്യക്ക് നേരമില്ലായിരുന്നു. താലി ചാര്‍ത്തി വരണമാല്യം ഇട്ടതും കതിര്‍മണ്ഡപത്തില്‍നിന്ന് പ്രിയതമന്‍െറ കൈയും പിടിച്ച് ആദ്യം പോയത് പരീക്ഷാഹാളായ പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക്.
തിരുവല്ല ശങ്കരമംഗലം എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സംഗീത അധ്യാപകനായ കൈപ്പട്ടൂര്‍ പാലനില്‍ക്കുന്നതില്‍ ഗോപാലകൃഷ്ണന്‍-വിലാസിനി ദമ്പതികളുടെ മകന്‍ പ്രിന്‍സും മലയാലപ്പുഴ ഐശ്വര്യയില്‍ പുരുഷോത്തമന്‍െറ മകള്‍ സൗമ്യയും ശനിയാഴ്ച രാവിലെ മലയാലപ്പുഴ ദേവീക്ഷേത്രത്തിലാണ് വിവാഹിതരായത്.
ഇവിടെ നിന്നാണ് പി.എസ്.സി സ്റ്റാഫ് നഴ്സ് പരീക്ഷ നടക്കുന്ന കേന്ദ്രത്തിലേക്ക് പ്രിന്‍സിന്‍െറ കൈയും പിടിച്ച് സൗമ്യ ഓടിയത്. പരീക്ഷ എഴുതാനത്തെിയവര്‍ വിവാഹ വാഹനങ്ങള്‍ സ്കൂളിലേക്ക് വരുന്നത് കണ്ട് ആദ്യം ഒന്ന് സംശയിച്ചെങ്കിലും കാര്യമറിഞ്ഞപ്പോള്‍ അന്ധാളിപ്പ് ചിരിയായി മാറി. പരീക്ഷ കഴിഞ്ഞതും ഉദ്യോഗാര്‍ഥികള്‍ ഇരുവര്‍ക്കും മംഗളാശംസ നേര്‍ന്നു. വരന്‍െറ സമ്മതം വാങ്ങി വധു പരീക്ഷക്ക് കയറിയപ്പോള്‍ പ്രാര്‍ഥനയും ടെന്‍ഷനുമായി വരന്‍ പരീക്ഷഹാളിന് മുന്നില്‍ ഉലാത്തുകയായിരുന്നു. വെഞ്ഞാറന്മൂട് ഗോകുലം മെഡിക്കല്‍ കോളജിലെ നഴ്സാണ് സൗമ്യ.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com