Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_right‘ആളുമാറി വധം’...

‘ആളുമാറി വധം’ ആയുധമാക്കി കോണ്‍ഗ്രസ്

text_fields
bookmark_border
‘ആളുമാറി വധം’ ആയുധമാക്കി കോണ്‍ഗ്രസ്
cancel

തൃശൂ൪: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൻെറ കറ തീ൪ക്കാൻ പാടുപെടുന്ന സി.പി.എമ്മിന് അടുത്ത പ്രഹരമായി പെരിഞ്ഞനം നവാസ് വധം. കൃത്യമായി പ്രതിരോധിക്കാനാവാതെ പാ൪ട്ടി ബുദ്ധിമുട്ടുമ്പോൾ കോൺഗ്രസ് ഇതൊരു ആയുധമാക്കാൻ തന്നെ തീരുമാനിച്ചു. നവാസ് വധിക്കപ്പെടുകയും രണ്ട് ചെറിയ കുഞ്ഞുങ്ങളുള്ള കുടുംബം അനാഥമാവുകയും ചെയ്ത ആദ്യത്തെ രണ്ടാഴ്ച തിരിഞ്ഞു നോക്കാതിരുന്ന കോൺഗ്രസ് നേതൃത്വം, വധത്തിൽ സി.പി.എമ്മിന് പങ്കുണ്ടെന്ന് വന്നതോടെ പെരിഞ്ഞനം തളിയപ്പാടത്തെ വീട്ടിലേക്ക് പ്രവഹിക്കുകയാണ്. തിങ്കളാഴ്ച പുല൪ച്ചെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഉച്ചക്ക് കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരനും വീട്ടിലത്തെി. ചൊവ്വാഴ്ച ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാ൪ഥി എത്തുന്നുണ്ട്. സി.പി.എമ്മിൻെറ അക്രമരാഷ്ട്രീയത്തിനെതിരെ പൊതുയോഗവും ചേരുന്നുണ്ട്.
ഈമാസം രണ്ടിന് രാത്രിയാണ് നവാസ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിറകിൽ ആരെന്ന് ആദ്യ ദിവസങ്ങളിൽ സൂചനയുണ്ടായില്ല. സ്വാഭാവികമായും രാഷ്ട്രീയ പാ൪ട്ടികൾക്ക് അതിൽ താൽപര്യവും ഉണ്ടായില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊലപാതകികൾ കസ്റ്റഡിയിലായെന്ന വിവരം പുറത്തായത്. അടുത്ത ദിവസം അറസ്റ്റ് രേഖപ്പെടുത്തിയപ്പോൾ സി.പി.എമ്മിൻെറ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ക്വട്ടേഷൻ സംഘവും പ്രതികളായി. കൊലപാതകത്തിൽ പാ൪ട്ടിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പരിസരത്തുനിന്ന് കിട്ടിയതായി പൊലീസ് അറിയിച്ചതോടെ പാ൪ട്ടി വെട്ടിലായി. രാഷ്ട്രീയ ഗൂഢാലോചനയെന്നും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സി.പി.എമ്മിൻെറ തലയിൽ വെച്ചുകെട്ടുകയാണെന്നും സി.പി.എം ജില്ലാ, പ്രാദേശിക നേതൃത്വം ദു൪ബല പ്രതിരോധമുയ൪ത്തി. അറസ്റ്റിലായ ലോക്കൽ സെക്രട്ടറിക്ക് നിയമസഹായം നൽകുമെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കുകയും ചെയ്തു. ഇതോടെ ടി.പി മോഡൽ കേസായി നവാസ് വധം ഉപയോഗിക്കപ്പെടാൻ കളമൊരുങ്ങുകയായിരുന്നു.
ബി.ജെ.പിയുടെ പ്രാദേശിക നേതാവിനെ ലക്ഷ്യമിട്ട് വന്ന ക്വട്ടേഷൻ സംഘം ആളുമാറി നവാസിനെ വധിച്ചതാണെന്നാണ് പൊലീസ് പറയുന്നത്. ആളെ തെറ്റിയില്ളെങ്കിലും ഒരു കൊലപാതകം നടക്കുമായിരുന്നു. ഇത് സി.പി.എം ബി.ജെ.പി രാഷ്ട്രീയ സംഘ൪ഷം മാത്രമായി ഒതുങ്ങുകയും ചെയ്യുമായിരുന്നു. ഇതൊന്നും പരിഗണിക്കാതെ ഒരു കുടുംബത്തെ അനാഥമാക്കിയ കൊലപാതകത്തിൽനിന്ന് തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള കോൺഗ്രസിൻെറയും കൊലക്കത്തി താഴെ വെച്ചിട്ടില്ളെന്ന് വ്യക്തമാക്കുന്ന സി.പി.എമ്മിൻെറയും കരുനീക്കങ്ങളാണ് നടക്കുന്നത്. ചാലക്കുടി, തൃശൂ൪, ആലത്തൂ൪ മണ്ഡലങ്ങളിൽ കോൺഗ്രസ് നവാസ് വധം പ്രചാരണ വിഷയമാക്കുന്നുണ്ട്. ചാലക്കുടിയിൽ സി.പി.എം സ്വതന്ത്രൻ ഇന്നസെൻറ് ഇതേക്കുറിച്ചൊന്നും മിണ്ടുന്നില്ല. പാ൪ട്ടിയും ച൪ച്ച ഒഴിവാക്കാൻ പാടുപെടുകയാണ്. തൃശൂരിൽ മത്സരിക്കുന്നത് സി.പി.ഐയാണ്. ചാലക്കുടി മണ്ഡലത്തിൻെറ പരിധിയിൽ നടന്ന കൊലപാതകം ഇവിടെ ച൪ച്ചയാവാതിരിക്കാൻ അവരും ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ, രാഷ്ട്രീയ ആയുധമാവുന്നതിന് അപ്പുറത്ത് ഏപ്രിൽ 10 കഴിഞ്ഞാൽ നവാസിൻെറ കുടുംബത്തെക്കുറിച്ച് വേവലാതിപ്പെടാൻ ആരുണ്ടാവുമെന്ന ചോദ്യം അവശേഷിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story