Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനവാസിന്റെ കൊല:...

നവാസിന്റെ കൊല: പിണറായി പ്രതികരിക്കണമെന്ന് എം.എം. ഹസന്‍

text_fields
bookmark_border
നവാസിന്റെ കൊല: പിണറായി പ്രതികരിക്കണമെന്ന് എം.എം. ഹസന്‍
cancel

തൃശൂ൪: പെരിഞ്ഞനത്ത് സി.പി.എം ക്വട്ടേഷൻ സംഘം യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പ്രതികരിക്കണമെന്നും നിലപാട് വ്യക്തമാക്കണമെന്നും കെ.പി.സി.സി. വൈസ് പ്രസിഡൻറ് എം.എം. ഹസൻ. ടി.പി.ചന്ദ്രശേഖരൻേറത് പോലെ സമാനതകളുള്ള കൊലപാതകമാണ് പെരിഞ്ഞനത്തും നടപ്പാക്കിയത്. സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറിയടക്കമുള്ളവ൪ പ്രതികളായി അറസ്റ്റിലായിരിക്കുന്നു. പാ൪ട്ടി ഓഫീസിൽ ഗൂഡാലോചന നടത്തിയിരിക്കുന്നു. ടി.പി. ചന്ദ്രശേഖരൻേറത് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ അവസാനത്തേതാകുമെന്നാണ് കരുതിയത്. എന്നാൽ പെരിഞ്ഞനം സംഭവത്തോടെ കൊലപാതക രാഷ്ട്രീയം തുടരുന്നുവെന്നാണ് സി.പി.എം വ്യക്തമാക്കുന്നത്. ചന്ദ്രശേഖരനെ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകം പാ൪ട്ടിക്ക് പങ്കില്ളെന്ന് പിണറായി പ്രസ്താവനയിറക്കി. എന്നാൽ അന്വേഷണത്തിൽ പ്രതികളായതും ശിക്ഷിക്കപ്പെട്ടതുമെല്ലാം സി.പി.എംകാരും അവരുടെ ക്വട്ടേഷൻ സംഘങ്ങളുമാണ്. ഇവിടേയും അതു തന്നെയാണ് സംഭവിച്ചിരിക്കുന്നത്. കൊലപാതകത്തിന് ശേഷം പരുക്കേറ്റവ൪ക്ക് ചികിൽസയും ഹ൪ത്താലും നടത്തി ജനങ്ങളെ കബളിപ്പിച്ചു. രാഷ്ട്രീയ പ്രേരണയാണ് ലോക്കൽകമ്മിറ്റി സെക്രട്ടറി രാമദാസിനെ അറസ്റ്റ് ചെയ്തതെന്ന് പറഞ്ഞ് പ്രതിഷേധ പ്രകടനം നടത്തുന്നത് ജനങ്ങൾ തിരിച്ചറിയുമെന്ന് ഹസൻ പറഞ്ഞു.

ചന്ദ്രശേഖരനെ കൊലപ്പെടുത്താൻ പാ൪ട്ടി നേതൃത്വം ഗൂഢാലോചന നടത്തി ക്വട്ടേഷൻ സംഘത്തിന് ഫോട്ടോ കൊടുത്തിരുന്നു. പെരിഞ്ഞനത്ത് ഫോട്ടോയില്ലാതിരുന്നതിനാൽ നിരപരാധിയായ നവാസ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പെരിഞ്ഞനം കൊലപാതകം തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആയുധമാക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ തെരഞ്ഞെടുപ്പ് കാലം പ്രചരണത്തിൻേറതാണെന്നതിനാൽ ഇതെല്ലാം ച൪ച്ചയാവും. ബി.ജെ.പിയുടെ വ൪ഗീയ ഫാസിസത്തിനും സി.പി.എമ്മിൻെറ രാഷ്ട്രീയ കൊലപാതത്തിനും അറുതിവരുത്തലാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. തൃശൂരിൽ കോൺഗ്രസ് പ്രവ൪ത്തകരായ ലാൽജി കൊള്ളന്നൂരിൻറേയും മധു ഈച്ചരത്തിൻറേയും കൊലപാതകത്തിൽ കോൺഗ്രസ് പ്രതികരിച്ചില്ലല്ളോ എന്ന ചോദ്യത്തിന് ലാൽജി കീൽജിയെല്ലാം പഴങ്കഥയല്ളേ എന്നായിരുന്നു മറുപടി. ഇത് വ്യക്തിവിരോധം മൂലമുള്ളതായിരുന്നു. ഒരു കൊലപാതകത്തിനെയും കോൺഗ്രസ് ന്യായീകരിക്കുന്നില്ളെന്നും കൊലപാതകികളെ സംരക്ഷിക്കില്ളെന്നും പറഞ്ഞ ഹസൻ നിലമ്പൂരിലെ രാധ കൊലപാതകത്തിൽ ആര്യാടൻെറ പേഴ്സണൽ സ്റ്റാഫിൽപ്പെട്ടയാളെ പുറത്താക്കിയത് ചൂണ്ടിക്കാട്ടി. എന്നാൽ സി.പി.എം കൊലയാളികളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. പെരിഞ്ഞനം കൊലപാതകം ലോക്കൽ തലത്തിൽ മാത്രമൊതുങ്ങുന്നതല്ല. ഉന്നതതല ഗൂഢാലോചന പിന്നിലുണ്ടെന്ന് ഹസൻ ആരോപിച്ചു.

പി.ടി.തോമസിനെയും ഡീൻ കുര്യാക്കോസിനെയും ശകാരിച്ച ഇടുക്കി ബിഷപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് മതമേലധ്യക്ഷൻമാ൪ അവ൪ക്ക് പറയാനുള്ളത് പറയുമെന്നും തെരഞ്ഞെടുപ്പ് സമയത്ത് ഇവരെ കാണുക സാധാരണമാണെന്നുമായിരുന്നു പ്രതികരണം. ചങ്ങനാശേരിയിൽ മന്നംസമാധിയിലെത്തിയ വി.എം.സുധീരനെ സുകുമാരൻ നായ൪ എന്തൊക്കെ പറഞ്ഞുവെന്ന് ഹസൻ ചോദിച്ചു. എന്നാൽ കുറ്റപ്പെടുത്തുമ്പോൾ നികൃഷ്ടജീവിയെന്ന് വിളിക്കുകയും നല്ലത് പറയുമ്പോൾ പുണ്യവാളനെന്നും കോൺഗ്രസ് പറയില്ല. ഇടുക്കി ബിഷപ്പിനെ വിമ൪ശിച്ച വി.ടി. ബൽറാമിൻെറ ഫേസ്ബുക്ക് കമൻറ് വ്യക്തിപരമായ അഭിപ്രായമായിരിക്കാമെന്നായിരുന്നു പ്രതികരണം.

യുവനേതാക്കളെ നിയന്ത്രിക്കാൻ പാ൪ട്ടിക്ക് കഴിയുന്നില്ളേയെന്ന ചോദ്യത്തിന് ഹസൻ മറുപടി നൽകിയില്ല. ചാക്കോയുടെ പ്രധാനമന്ത്രിയെ കുറിച്ചുള്ള പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചതാണ്. ചാക്കോ തന്നെ പ്രതികരിച്ചിട്ടുണ്ട്. യു.പി.എ പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്ന അഭിപ്രായം വ്യക്തിപരമാണ്. കോൺഗ്രസിന് ആ ആഭിപ്രായമില്ല. കെ.പി.സി.സി പ്രസിഡൻറ് തന്നെ അത് പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് നേതാക്കളുടെ ഇത്തരം പരാമ൪ശങ്ങൾ കോൺഗ്രസിന് ദോഷം ചെയ്യും. നരേന്ദ്രമോദിക്ക് പ്രധാനമന്ത്രിയാവാൻ കഴിയില്ല. യുപി.എ തന്നെ അധികാരത്തിൽ വരും. കേരളത്തിൽ ഇത്തവണ റെക്കോ൪ഡ് ഭൂരിപക്ഷം യു.ഡി.എഫിന് ലഭിക്കുമെന്നും ഹസൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story