സ്വപാനം: ഷാജിയുടെ സംഗീതവിരുന്ന്

സ്വപാനം: ഷാജിയുടെ സംഗീതവിരുന്ന്
ബുദ്ധിജീവി ഗണത്തിലുള്ള ഷാജി എന്‍. കരുണ്‍ എന്ന സംവിധായകന്‍്റെ ചിത്രങ്ങള്‍ മലയാളസംഗീതത്തിന് എന്നും മുതല്‍ക്കൂട്ടാണ് എന്നത് അധികമാരും ചര്‍ച്ച ചെയ്യാത്ത കാര്യമാണ്. എന്നാല്‍ അദ്ദേഹത്തിന്‍്റെ സിനിമകള്‍ മറ്റൊരുതലത്തിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്. പിറവി ഒഴികെയുള്ള അദ്ദേഹത്തിന്‍്റെ എല്ലാ ചിത്രങ്ങളും സംഗീതത്തിന് അതീവ പ്രാധാന്യം നല്‍കി ചെയ്തിട്ടുള്ളവയാണ്. ‘സ്വം’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ ചായക്കടക്കാരന്‍ ഒരു സംഗീതഭ്രാന്തനായ പട്ടരാണ്. അദ്ദേഹം റേഡിയോയിലൂടെ കേള്‍ക്കുന്ന കാര്‍ണാടക സംഗീതം സിനിമയുടെ മൊത്തത്തിലുള്ള അവസ്ഥയെതന്നെ മാറ്റുന്നു. ത്യാഗരാജസ്വാമികളുടെ ഉല്‍സവസാമ്പ്രദായ കൃതിയായ ‘ഉയ്യാലലൂകവയ്യാ..’ ഈ സിനിമയലൂടെയാണ് സാധാരണക്കാര്‍ ശ്രദ്ധിക്കുന്നത്. കഥകളി സംഗീതജ്ഞനായ കലാമണ്ഡലം ഹരിദാസിനെയായിരുന്നു അദ്ദേഹം ഈ കഥാപാത്രമായി നിശ്ചയിച്ചതും. മോഹന്‍ലാലിനെ നായകനാക്കി അദ്ദേഹമൊരുക്കിയ ‘വാനപ്രസ്ഥം’ കഥകളിയുടെ പശ്ചാത്തലത്തിലുള്ളതായതിനാല്‍ സ്വാഭാവികമായും സംഗീതത്തിനും പ്രാധാന്യമുള്ളതായിരുന്നു. മഹാനായ തബല വാദകന്‍ സാക്കിര്‍ഹുസൈനെയായിരുന്നു ഷാജി ഈ ചിത്രത്തിന്‍്റെ സംഗീസംവിധാകനായി നിശ്ചയിച്ചത്.
തുടര്‍ന്ന് ചെയ്ത എ.കെ.ജി എന്ന സിനിമയും ഗാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. പഴയകാല ഗായകന്‍ ശ്രീകാന്തിന് ഈ ചിത്രത്തില്‍ അദ്ദേഹം അവസരം നല്‍കുകയും ചെയ്തു. തുടര്‍ന്ന് മമ്മൂട്ടിയെ നായകനാക്കി അദ്ദേഹം ചെയ്ത ‘കുട്ടിസ്രാങ്ക്’ എന്ന വ്യത്യസ്തമായ ചിത്രവും സംഗീതത്തിന് പ്രാധാന്യം നല്‍കിയുള്ളതായരുന്നു. അന്യം നിന്നുപോകുന്ന ചവിട്ടുനാടകം എന്ന കലാരൂപത്തിന് പ്രാധാന്യം നല്‍കിയ ഈ ചിത്രത്തില്‍ ചവിട്ടുനാടകത്തിന്‍്റെ സംഗീതമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്.
എന്നാല്‍ അദ്ദേഹത്തിന്‍്റെ ഏറ്റവും പുതിയ ചിത്രമായ ‘സ്വപാനം’ മ്യൂസിക്കല്‍ സിനിമ എന്നുതന്നെ പറയാവുന്നതാണ്. കാരണം ഈ ചിത്രത്തില്‍ മുഖ്യപ്രാധാന്യം നല്‍കിയിരികുന്നതും സംഗീതത്തിനാണ്.ഏതാനും സിനിമകളിലൂടെയും ആല്‍ബങ്ങളിലുടെയും ശ്രദ്ധേയമായ ഗാനങ്ങളൊരുക്കിയിട്ടുള്ള സംഗീതസംവിധാകയകനും അതിനേക്കാളുപരി കര്‍ണാടകസംഗീതജ്ഞനുമായ ശ്രീവല്‍സന്‍ ജെ. മോനോനെയാണ് അദ്ദേഹം സംഗീതസംവിധാന ചുമതല ഏല്‍പിച്ചത്. വെല്ലുവിളിയായി ആ ദൗത്യം ഏറ്റെടുത്ത ശ്രീവല്‍സന്‍ തീര്‍ത്തും വ്യത്യസ്തവും മലയാളത്തിന് മുതല്‍കൂട്ടാകുന്നതുമായ ഗാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നതും പിന്നീട് പ്രചാരം കുറഞ്ഞതുമായ അപൂര്‍വ രാഗങ്ങള്‍ ഇതില്‍ സംഗീതസംവിധായകന്‍ ഉപയോഗിച്ചിട്ടുണ്ട്.
എഴുത്തുകാരനും കവിയുമായ മനോജ്കുറൂര്‍ ആണ് ഗാനങ്ങളെഴുതിയിട്ടുള്ളത്.കൂടാതെ പാരമ്പര്യ സംഗീതവും ഉപയോഗിച്ചിട്ടുണ്ട്.
മുതിര്‍ന്ന ഗായികയായ കല്യാണി മേനോന്‍, മീര റാം മോഹന്‍, കഥകളി സംഗീതഞ്ജന്‍ കോട്ടക്കല്‍ മധു, ക്ളാസിക്കല്‍ ഗായകന്‍ ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യന്‍, അരുന്ധതി തുടങ്ങിയവരോടൊപ്പം പുതിയ ഗായകരുംപാടിയിട്ടുണ്ട്. പ്രമുഖ പുല്ലാങ്കുഴല്‍ വിദഗ്ധന്‍ കുടമാളൂര്‍ ജനാര്‍ഥനന്‍, വയലിനിസ്റ്റ് എടപ്പള്ളി അജിത്, തകില്‍ വാദകനായ അമ്പലപ്പുഴ വിജയകുമാര്‍ തുടങ്ങിയവരും ഗാനങ്ങള്‍ക്കുണ്ടേി വായിച്ചിട്ടുണ്ട്. മൊത്തത്തില്‍ സംഗീതസദ്യയാണ് ശ്രീവല്‍സന്‍ ഈ ചിത്രത്തിലൂടെ പുവര്‍ഷത്തിലൊരുക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus