Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്‍ഫോസിസിലെ ...

ഇന്‍ഫോസിസിലെ പടിയിറക്കങ്ങള്‍

text_fields
bookmark_border
ഇന്‍ഫോസിസിലെ  പടിയിറക്കങ്ങള്‍
cancel

ഇന്ത്യയിലെ മുൻനിര ഐ.ടി സോഫ്റ്റ്വെയ൪ കമ്പനിയായ ഇൻഫോസിസ് സ്ഥാപകനായ എൻ. ആ൪ നാരായണമൂ൪ത്തി കമ്പനിയുടെ നേതൃത്വം ഏറ്റെടുത്ത് മാസങ്ങൾക്കുള്ളിൽ തുട൪ച്ചയായി കമ്പനിയുടെ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവ൪ രാജിവെച്ച് പുറത്തുപോകുന്നത് സ്ഥാപനത്തിൽ കടുത്ത ആശങ്ക ഉളവാക്കിയിരിക്കുന്നു. ഇൻഫോസിസിൻെറ ബോ൪ഡ് അംഗവും അമേരിക്കൻ ബിസിനസ് തലവനുമായ അശോക് വേമുറിയുടെ രാജിയോടെ കമ്പനിയിൽ നിന്നും പുറത്തുപോയവരുടെ എണ്ണം നാലായി. സ്ഥാപനത്തിന്റെനി൪ണായക വള൪ച്ചാ ഘട്ടത്തിൽ സുപ്രധാന പങ്കുവഹിച്ച അശോക് വേമുറി 15 വ൪ഷത്തെ സേവനത്തിനുശേഷമാണ് ഇൻഫോസിസിൽ നിന്നും പടിയിറങ്ങിയത്. രാജ്യാന്തര വിപണിയിൽ ഇൻഫോസിസിൻെറ കടുത്ത എതിരാളികളായ ഐ-ഗേറ്റിൻെറ സി.ഇ.ഒയായി അദ്ദേഹം ചുമതല ഏൽക്കുകയും ചെയ്തു.
യു.എസ് വിപണിയിൽ ഇൻഫോസിസിനെ വള൪ത്തുന്നതിൽ പ്രധാന ബുദ്ധികേന്ദ്രമായിരുന്നു അശോക്. കമ്പനിയെ ശക്തിപ്പെടുത്തുന്നതിൻെറ ഭാഗമായി നാരായണ മൂ൪ത്തി രൂപം നൽകിയ ഉന്നതതല സംഘത്തിലെ അംഗം കൂടിയായിരുന്നു. നിലവിലെ സി.ഇ.ഒ ആയ ഷിബുലാൽ വിരമിക്കുന്നതോടെ ,തൽസ്ഥാനത്ത് എത്താൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെട്ടിരുന്നയാളാണ് വേമുറി. എന്നാൽ, കമ്പനിയുടെ വരുമാന വള൪ച്ചക്കു വേണ്ടി മികച്ച സംഭാവനകൾ നൽകി ഒരു പതിറ്റാണ്ടിലേറെ സ്ഥാപനത്തിൽ പ്രവ൪ത്തിച്ചിട്ടും ഈ പദവിയിലേക്ക് എത്തുന്നതിന് ഇനിയും കാത്തിരിക്കണമെന്ന കമ്പനിയുടെ നിലപാടാണെത്രെ രാജിക്ക് വഴിവെച്ചത്.
നടപ്പ് സാമ്പത്തിക വ൪ഷത്തിലെ ജൂണിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ വരുമാനത്തിൽ 22.5 ശതമാനം വ൪ധനവ് സംഭാവന ചെയ്യാൻ വേമുറിക്ക് കഴിഞ്ഞിരുന്നു. കമ്പനിയുടെ ഈ വരുമാന വള൪ച്ച കഴിഞ്ഞ പാദത്തിനേക്കാൾ മെച്ചപ്പെട്ടതുമായിരുന്നു. കൂടാതെ പ്രമുഖ ഐ.ടി കമ്പനിയായ കൊഗ്നീസെൻസിനെക്കാൾ അല്പം ഉയരാനും കഴിഞ്ഞു.
കഴിഞ്ഞയാഴ്ച ഇൻഫോസിസ് വൈസ് പ്രസിഡൻറും അമേരിക്കയിലെ ഫിനാൻഷ്യൽ സ൪വീസ് ഹെഡുമായ സുധീ൪ ചതു൪വേദി രാജിവെച്ച് എൻ.ഐ.ഐ.ടിയിൽ സി.ഒ.ഒ ആയി സ്ഥാനമേറ്റിരുന്നു. ജൂലൈയിൽ രാജിവെച്ച ഗ്ളോബൽ സെയിൽസ് തലവൻ ബസബ് പ്രധാൻ കാലിഫോണിൽ ക്ളി ക്വ൪ എന്ന കമ്പനിയിലും ചേ൪ന്നു. ഇവ൪ക്കു മുമ്പ് സീനിയ൪ വൈസ് പ്രസിഡൻറും അമേരിക്കൻ ഫിനാൻഷ്യൽ ഹെഡുമായ ഷാജി ഫാറൂഖ് രാജിവെച്ച് വിപ്രോയിൽ ചേ൪ന്നു.
ചതു൪വേദിയും പ്രധാനും ഒഴിഞ്ഞ പദവികളിലേക്ക് പുറത്തുനിന്നുമുള്ള യുവ പ്രതിഭകളെ ഇൻഫോസിലേക്ക് കൊണ്ടുവരാനുള്ള അവസരം കൂടിയാണിതെന്ന് നിരീക്ഷക൪ ചൂണ്ടിക്കാട്ടുന്നു. കമ്പനിയുടെ തലപ്പത്തു നിന്നും തുട൪ച്ചയായുള്ള കൊഴിഞ്ഞുപോക്കിൽ സി.ഒ.ഒ, സെയിൽസ് തലവൻ, ബോ൪ഡ് മെമ്പ൪ എന്നിങ്ങനെ സ്ഥാപനത്തിലെ നി൪ണായ സ്ഥാനങ്ങൾ പലതും ഒഴിഞ്ഞു കിടക്കുകയാണെന്നും റിപ്പോ൪ട്ടുണ്ട്. തക൪ച്ചയിലേക്ക് കാലിടറിയ കമ്പനിയെ രക്ഷിക്കാൻ തിരിച്ചെത്തിയ ചെയ൪മാൻ നാരായണമൂ൪ത്തിക്ക് കമ്പനിയിൽ ഇപ്പോൾ വന്ന ഒഴിവുകളിൽ ശരിയായ നിയമനങ്ങൾ നടത്തിയിട്ടില്ലെങ്കിൽ 1981 ൽ കമ്പനി സ്ഥാപിച്ചതിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താൻ സാധ്യതയുണ്ടെന്ന് ഐ.ടി മേഖലയിലെ നിരീക്ഷക൪ ചൂണ്ടിക്കാട്ടുന്നു. 1981 ൽ എൻ.ആ൪ നാരായണമൂ൪ത്തിയുൾപ്പെടെയുള്ള ഏഴുപേ൪ ചേ൪ന്നാണ് കമ്പനി രൂപീകരിച്ചത്.
ഇൻഫോസിസിൽ തിരിച്ചെത്തിയശേഷം നാരായണ മൂ൪ത്തി എക്സിക്യൂട്ടീവ് അസിസ്റ്റാന്‍്റായി മകൻ രോഹൻ മൂ൪ത്തിയെ നിയമിച്ചതും പ്രധാനെയും വേമുറിയെയും പോലുള്ളവരുടെ രാജിക്ക് കാരണമായിരുന്നിരിക്കാമെന്നും നിരീക്ഷക൪ പറയുന്നു.
ഇൻഫോസിസിലെ ഉന്നതസ്ഥാനങ്ങളിൽ നിന്ന് ഇനിയും പടിയിറക്കം തുട൪ന്നാൽ അത് കമ്പനിയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പും ഈ രംഗത്തുള്ളവ൪ നൽകുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story