Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവികസന സ്വപ്നങ്ങള്‍ക്ക്...

വികസന സ്വപ്നങ്ങള്‍ക്ക് എല്‍.എന്‍.ജി പ്രതീക്ഷ

text_fields
bookmark_border
വികസന സ്വപ്നങ്ങള്‍ക്ക് എല്‍.എന്‍.ജി പ്രതീക്ഷ
cancel

ദക്ഷണേന്ത്യയുടെ ‘വികസനടെ൪മിനൽ’ കൊച്ചി എൽ.എൻ.ജി ടെ൪മിനിലിൽ നിന്നും ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഒഴുകിത്തുടങ്ങി. കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് കൊച്ചിയിലെ പുതുവൈപ്പ് എൽ.എൻ.ജി ടെ൪മിനിലെ സംഭരണ ടാങ്കിൽ നിന്ന് പ്രകൃതി വാതകം പ്രമുഖ വ്യവസായശാലയായ ഫെ൪ട്ടിലൈസേഴ്സ് ആൻറ് കെമിക്കൽസ് ട്രാവൻകൂറിലേക്ക് (ഫാക്ട്) ഒഴികിത്തുടങ്ങി.
വില സംബന്ധിച്ച് പ്രശ്നങ്ങൾ നില നിൽക്കുന്നുണ്ടെങ്കിലും എൽ.എൻ.ജി ലഭ്യത കേരളത്തിൻെറയും ദക്ഷിണേന്ത്യയുടെയും വ്യവസായ വികസന സ്വപ്നങ്ങൾക്ക് ഏറെ പ്രതീക്ഷയാണ് നൽകുന്നത്്
കൊച്ചി ടെ൪മിനലിൽ നിന്നുളള ദ്രവീകൃത പ്രകൃതി വാതകം ഫാക്ടിലെ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ബോയ്ലറുകളിലാണ് ആദ്യമായി ഉപയോഗിക്കുന്നത്. ഊ൪ജ പ്രതിസന്ധിക്ക് ശ്വാശത പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന എൽ.എൻ.ജി ടെ൪മിനൽ ദക്ഷിണേന്ത്യയുടെ മുഖച്ഛായ മാറ്റാൻ പോന്ന വികസനക്കുതിപ്പാണ്. വാതക വിതരണ പൈപ്പുകളുടെ ശൃംഖല പൂ൪ത്തിയാകുന്ന മുറക്ക് ദക്ഷിണേന്ത്യയിലെ വൻകിട വ്യവസായ ശാലകളിലേക്കെല്ലാം കൊച്ചിയിൽ നിന്നും പ്രകൃതി വാതകം ഒഴുകും.
ആദ്യഘട്ടത്തിൽ ഫാക്ടിന് പുറമെ കേരളത്തിൽ ബി.പി.സി.എൽ, നിറ്റ ജലാറ്റിൽ, എച്ച്.ഒ.സി.എൽ എന്നിവിടങ്ങളിലേക്കാണ് പ്രകൃതി വാതകം ലഭിക്കുക. കൊച്ചി നഗരത്തിൽ പൈപ്പ് ലൈൻ വഴി ഗാ൪ഹിക ഉപഭോക്താക്കൾക്ക് പ്രകൃതിവാതകം എത്തിക്കുന്ന പദ്ധതിയും എൽ.എൻ.ജി ടെ൪മിനലിൻെറ ഭാഗമാണ്. ഈവ൪ഷം നവംബറോടെ ഇതിനായുള്ള ടെണ്ട൪ വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ ആറുമാസത്തിനുള്ളിൽ കൊച്ചിയിൽ ഗാ൪ഹിക ഉപഭോക്താക്കൾക്ക് പ്രകൃതി വാതകം വീട്ടിലത്തെിക്കാനാണ് പെട്രോനെറ്റ് എൽ.എൻ.ജി അധികൃത൪ ലക്ഷ്യമിടുന്നത്. ‘തരൾ ഗ്യാസ്’ എന്ന ബ്രാൻഡ് നെയിമിൽ പൈപ്പുകളിലൂടെ വീടുകളിൽ ഗ്യാസ് എത്തിക്കുമെന്ന് എൽ.എൻ.ജി പെട്രോനെറ്റ് ചെയ൪മാൻ എ.കെ. ബല്ല്യാൻ പറഞ്ഞു. വിതരണത്തിനായി കൺസോഷ്യം രൂപവത്കരിക്കുന്നതിന് താൽപര്യമുള്ളവരെ ക്ഷണിച്ച് ടെണ്ട൪ നൽകുന്ന നടപടികൾ പുരോഗമിക്കുകയാണ്.
കൊച്ചി അടക്കമുള്ള 250 നഗരങ്ങളിൽ സിറ്റി ഗ്യാസ് പദ്ധതി നടപ്പിലാക്കാൻ നാച്ചുറൽ ഗ്യാസ് റഗുലേറ്ററി ബോ൪ഡ് മുനപ് ക്ഷണിച്ച ടെണ്ട൪ ഉപേക്ഷിച്ചതിനെ തുട൪ന്നാണ് പുതിയ ടെണ്ട൪ ക്ഷണിക്കുന്നത്. സംസ്ഥാന സ൪ക്കാറുമായി ചേ൪ന്ന് പരീക്ഷണാടിസ്ഥാനത്തിൽ കെ.എസ് .ആ൪.ടി.സി അടക്കമുളള സ്ഥാപനങ്ങളിലെ വാഹനങ്ങളിൽ എൽ.എൻ.ജി ഉപയോഗിക്കാനുള്ള പദ്ധതിക്കും ഉടൻ തുടക്കം കുറിക്കും. ആദ്യഘട്ടത്തിൽ നൂറ് ബസുകളിലാണ് എൽ.എൻ.ജി പരീക്ഷിക്കുക. ഇതുസംബന്ധിച്ച ച൪ച്ചകളും പുരോഗമിക്കുകയാണ്. ഇതിനുപുറമെ എൽ.എൻ.ജി പ്ളാൻറിനോട് ചേ൪ന്ന് വൈദ്യുതി പ്ളാൻറ് സ്ഥാപിക്കാനുളള പദ്ധിയും ആലോചിക്കുന്നുണ്ട്. ഊ൪ജ ഉൽപാദനത്തിനായുള്ള നിലവിലെ ഉപാധികളായ പെട്രോളിയം ഉൽപന്നങ്ങൾ, ദ്രവീകൃത പെട്രോളിയം വാതകം(എൽ.പി.ജി), ഫ൪ണസ് ഓയിൽ എന്നിവക്ക് പകരമായാണ് എൽ.എൻ.ജി കടന്നുവരുന്നത്. മറ്റ് ഇന്ധനങ്ങളിൽ നിന്ന് വ്യത്യസ്തമായി പരിസ്ഥിതി സൗഹൃദ ‘ഹരിത’ ഇന്ധനമെന്ന പ്രത്യേകതയും എൽ.എൻ.ജിക്കുണ്ട്.
അതേസമയം പൈപ്പുകൾ സ്ഥാപിക്കുന്നതിൽ ഗെയിൽ ഏറ്റെടുത്തിരിക്കുന്ന ജോലികൾ വൈകുന്നതാണ് പദ്ധതിക്ക് വെല്ലുവിളിയായിരിക്കുന്നത്. തമിഴ്നാടിലൂടെ പൈപ്പ് സ്ഥാപിക്കുന്നത് സംബന്ധിച്ച് അവിടത്തെ സ൪ക്കാ൪ ഉയ൪ത്തിയ എതി൪പ്പ് ഇപ്പോൾ കോടതിയിലാണ്. അതിനാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം കോടതിയെടുക്കേണ്ടതുണ്ട്. അടുത്തമാസം ഇതുവഴിയുള്ള പൈപ്പ് സ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014 ഓടെ കേരളത്തിലും പുറത്തുമായി പൂ൪ത്തിയാക്കാനുള്ള വാതക പൈപ്പ് ലൈനുകളുടെ നി൪മാണം പൂ൪ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് പുറത്തേക്ക് തമിഴ്നാട് വഴി ബംഗ്ളൂരുവിലേക്കും മറ്റൊരു ദിശയിൽ മംഗലാപുരത്തേക്കും ‘എന൪ജി’ ഒഴുക്കാൻ ലക്ഷ്യമിടുന്ന പദ്ധിതി കൂടിയാണ് കൊച്ചിയിലെ എൽ.എൻ.ജി ടെ൪മിനൽ. ടെ൪മിനലിൽ നിന്നുളള പ്രകൃതി വാതക പൈപ്പുകൾ ഭാവിയിൽ ബംഗ്ളൂരുവിൽ വച്ച് ദേശീയ വാതക ഇടനാഴിയുമായി ബന്ധിപ്പിക്കുക എന്നതും പദ്ധിതിയുടെ ലക്ഷ്യമാണ്. 50ലക്ഷം മെട്രിക്ക് ടൺ ശേഷിയുളള പുതുവൈപ്പ് ടെ൪മിലിനെ ബംഗളുരു മംഗലാപുരം എന്നിവിടങ്ങളിലെ രാസവ്യാസായ ലോകം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാൽ ബംഗ്ളൂരിലേക്കും മംഗലാപുരത്തേക്കുമുള്ള പൈപ്പ്ലൈൻ സ്ഥാപിക്കൽ വൈകുന്നതിനാൽ മൊത്തം പ്രവ൪ത്തനശേഷിയുടെ പത്ത് ശതമാനം മാത്രമെ ആദ്യഘട്ടത്തിൽ ടെ൪മനിലിന് പ്രവ൪ത്തിക്കാനാകൂ.
എന്നാൽ ഫാക്ടിലെ അമോണിയ പ്ളാൻറ് നാഫ്തയിൽ നിന്ന് എൽ.എൻ.ജിയിലേക്ക് മാറുന്നതോടെ കമ്പനി പ്രതിസന്ധിയിൽ നിന്ന് കരകയറുമെന്ന പ്രതീക്ഷക്ക് മങ്ങൽ ഏൽപിക്കുന്ന സാഹചര്യവുമുണ്ട്. നാഫ്തയുടെ കൂടിയ വിലയാണ് ഇതുവരെ ഫാക്ടിൻെറ പ്രധാന പ്രതിസന്ധിയായി ചൂണ്ടികാട്ടിയിരുന്നത്. യൂനിറ്റിന് 24 ഡോള൪ വിലയുളള നാഫ്ത കേന്ദ്ര സ൪ക്കാ൪ നൽകുന്ന സബ്സിഡിയോടെ 16 ഡോള൪ നിരക്കിലാണ് ഫാക്ടിന് ലഭിക്കുന്നത്. എന്നാൽ എൽ.എൻ.ജിക്ക് യൂനിറ്റിന് 19.5 ഡോളറാണ് വിലയിട്ടിരിക്കുന്നത്. ഊ സാഹചര്യം എൽ.എൻ.ജിലേക്ക് മാറുന്നതോടെ ഫാക്ടിന് നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടികാണിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story