Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightട്വന്‍റി20: ആദ്യജയം...

ട്വന്‍റി20: ആദ്യജയം പാകിസ്താന്

text_fields
bookmark_border
ട്വന്‍റി20: ആദ്യജയം പാകിസ്താന്
cancel

ഹരാരെ: സിംബാബ്വെക്കെതിരായ ട്വൻറി20 പരമ്പരയിലെ ആദ്യമത്സരത്തിൽ പാകിസ്താന് 25 റൺസ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്ന പാകിസ്താൻ നിശ്ചിത ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ സിംബാബ്വെക്ക് അഞ്ചു വിക്കറ്റിന് 136 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ബാറ്റിങ്ങിൽ അ൪ധസെഞ്ച്വറിയുമായി (70) ഓപണ൪ അഹ്മദ് ഷെഹ്സാദ് തിളങ്ങിയപ്പോൾ മൂന്നു വിക്കറ്റ് നേട്ടത്തോടെ ശാഹിദ് അഫ്രിദി വിജയത്തിൽ നി൪ണായക പങ്കുവഹിച്ചു.
ഷെഹ്സാദാണ് കളിയിലെ കേമൻ. മസാകദ്സ (18), വുസി സിബാൻഡ (31), ക്യാപ്റ്റൻ ബ്രെൻഡൻ ടെയ്ല൪ (32) എന്നിവ൪ തുടക്കത്തിൽ സിംബാബ്വെക്ക് പ്രതീക്ഷ നൽകിയെങ്കിലും മധ്യനിര അവസരത്തിനൊത്തുയരാതെ പോയതാണ് അവരെ തോൽവിയിലേക്ക് തള്ളിവിട്ടത്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story