12:30:26
24 Apr 2014
Thursday
Facebook
Google Plus
Twitter
Rssfeed

എം.എല്‍.എ ഹോസ്റ്റലിന് മുന്നില്‍ സന്ദര്‍ശകരെ തടഞ്ഞത് വിവാദമായി

എം.എല്‍.എ ഹോസ്റ്റലിന്  മുന്നില്‍ സന്ദര്‍ശകരെ  തടഞ്ഞത്  വിവാദമായി
എം.എല്‍.എ ക്വാര്‍ട്ടേഴ്സില്‍ സന്ദര്‍ശകരെ വിലക്കിയതില്‍ പ്രതിഷേധിച്ച് കോടിയേരി ബാലകൃഷ്ണന്‍െറ നേതൃത്വത്തില്‍ എം.എല്‍.എ ക്വാര്‍ട്ടേഴ്സിന്‍െറ ഗേറ്റ് എം.എല്‍.എമാരായ പ്രദീപ് കുമാറും ജെയിംസ് മാത്യുവും തള്ളിത്തുറന്ന് അകത്ത് കയറുന്നു

തിരുവനന്തപുരം: എം.എല്‍.എ ഹോസ്റ്റലിന് മുന്നില്‍ സന്ദര്‍ശകരെ തടഞ്ഞത് വിവാദമായി. എം.എല്‍.എ മാരുടെ കുടുംബാംഗങ്ങളോ പേഴ്സനല്‍ സ്റ്റാഫോ അല്ലാത്തവര്‍ എം.എല്‍.എ മാരുടെ ഹോസ്റ്റലില്‍ പ്രവേശിക്കരുതെന്നായിരുന്നു ഉത്തരവ് പുറത്തിറങ്ങിയത്. ഹോസ്റ്റലിന് അകത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിലും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, ഇ.പി ജയരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ ഹോസ്റ്റലിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
സെക്രട്ടേറിയറ്റ് ഉപരോധത്തിന്‍െറ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ എടുത്ത കര്‍ശന നടപടികളുടെ ഭാഗമായായിരുന്നു എം.എല്‍.എ ക്വാര്‍ട്ടേഴ്സിലെയും നിയന്ത്രണം. എം.എല്‍.എ ക്വാര്‍ട്ടേഴ്സില്‍ സന്ദര്‍ശകരെ വിലക്കുന്നത് ഇതാദ്യമാണെന്ന് കോടിയേരി പറഞ്ഞു. ഇതേ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ക്കെല്ലാം ഉത്തരവാദി സ്പീക്കര്‍ ആണെന്നും അദ്ദേഹം ആരോപിച്ചു.
എം.എല്‍.എ ഹോസ്റ്റല്‍ പട്ടാള ക്യാമ്പായി മാറ്റാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒടുവില്‍ ഒരുമണിക്കൂറോളം കഴിഞ്ഞപ്പോള്‍ കോടിയേരിയുടെ നേതൃത്വത്തില്‍ ഗേറ്റ് തള്ളിത്തുറന്ന് സന്ദര്‍ശകരെ അകത്ത് പ്രവേശിപ്പിച്ചു. തുടര്‍ന്ന് നേതാക്കള്‍ പ്രകടനമായി അകത്ത് കടന്നു. പന്ന്യന്‍ രവീന്ദ്രന്‍, എളമരം കരീം, പി.കെ. ഗുരുദാസന്‍, എ.കെ. ബാലന്‍, കെ. രാധാകൃഷ്ണന്‍, ഇ.പി. ജയരാജന്‍, എം.വി. ജയരാജന്‍, എ. സമ്പത്ത്, വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍, കെ.എന്‍. ബാലഗോപാല്‍, വി. സുരേന്ദ്രന്‍പിള്ള തുടങ്ങിയ നേതാക്കള്‍ സമരത്തിന് നേതൃത്വം നല്‍കി.
സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം നിയമസഭാ കക്ഷി സെക്രട്ടറി എ.കെ. ബാലന്‍ നിയമസഭാ സെക്രട്ടറിക്കെതിരെ സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. ജനപ്രതിനിധികളെ സന്ദര്‍ശിക്കാന്‍ വരുന്നവരെ തടഞ്ഞത് ഭരണഘടനാപരമായ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു. സ്പീക്കര്‍ വിഷയത്തില്‍ സത്വര നടപടി സ്വീകരിക്കണമെന്നും എ.കെ. ബാലന്‍ ആവശ്യപ്പെട്ടു.

ഹോസ്റ്റലിന് മുന്നില്‍ കെ. മുരളീധരന്‍െറ പ്രതിഷേധം

തിരുവനന്തപുരം: എം.എല്‍.എ ഹോസ്റ്റലിനുള്ളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഹോസ്റ്റലിന് മുന്നില്‍ കെ. മുരളീധരന്‍ എം.എല്‍.എ കസേരയിട്ടിരുന്നു. തന്‍െറ മണ്ഡലത്തില്‍ നിന്നത്തെിയ പ്രവര്‍ത്തകരെ കടത്തിവിടാത്തതിലായിരുന്നു പ്രതിഷേധം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com