12:30:26
20 Sep 2014
Saturday
Facebook
Google Plus
Twitter
Rssfeed

സമരം സമാധാനപരമെങ്കില്‍ ഒരു പ്രശ്നവുമില്ല -മുഖ്യമന്ത്രി

സമരം സമാധാനപരമെങ്കില്‍ ഒരു പ്രശ്നവുമില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ എല്‍.ഡി.എഫ് നടത്തുന്ന രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധ സമരം സമാധാനപരമെങ്കില്‍ സര്‍ക്കാറിന് ഒരു പ്രശ്നവുമില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ രീതിയില്‍ സമാധാനപരമായി സമരം ചെയ്യാനുള്ള പ്രതിപക്ഷത്തിന്‍്റെ അവകാശത്തെ ഏറെ സഹിഷ്ണുതയോടെ കാണുന്നു. എന്നാല്‍, സെക്രട്ടേറിയറ്റ് സ്തംഭിപ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. ജനങ്ങള്‍ക്ക് വേണ്ടി നിയമവാഴ്ച ഉറപ്പാക്കുകയാണ് സര്‍ക്കാറിന്‍്റെ പ്രധാന കടമ. അത് ഉറപ്പുവരുത്താനാണ് കേന്ദ്രസേനയെ ഇറക്കിയത്. പ്രതിപക്ഷവുമായി ചര്‍ച്ചക്ക് തയാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞത് മുഖ്യമന്ത്രി അടക്കം ഒരാളേയും സെക്രട്ടേറിയറ്റില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ളെന്നാണ്. ഭരണ സിരാകേന്ദ്രത്തില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കയറ്റിയില്ളെങ്കില്‍ അത് ഭരണ സ്തംഭനമാണ്. അതൊഴിവക്കാനാണ് സര്‍ക്കാര്‍ ഇത്രയും ജാഗ്രതയോടെ ഇടപെടുന്നത്. എന്നാല്‍, പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും സമരം സമാധാന പരമായിരിക്കുമെന്നാണ് പറഞ്ഞത്. അങ്ങനെയെങ്കില്‍ ഒരു അനിഷ്ടസംഭവവും ഉണ്ടാകില്ളെന്നും ഉമ്മന്‍ചാണ്ടി വിശദമാക്കി.

സോളാര്‍ തട്ടിപ്പു കേസില്‍ സംസ്ഥാന സര്‍ക്കാറിന് ഒരു രൂപ പോലും നഷ്ടമുണ്ടായിട്ടില്ല. പശ്ചിമ ബംഗാളില്‍ ശാരദ ചിട്ടിഫണ്ടില്‍ 3000 കോടിയുടെ തട്ടിപ്പാണ് നടന്നത്. 14 ലക്ഷം ഗ്രാമീണരുടെ പണമാണ് നഷ്ടമായത്. സി.പി.എം എന്തുകൊണ്ടാണ് അവിടെ സമരത്തിന് മുതിരാത്തത്. ഇതില്‍ നിന്നുതന്നെ സെക്രട്ടേറിയറ്റ് സമരത്തിന്‍്റെ രാഷ്ട്രീയം വ്യക്തമാണ്. ഇടുക്കി മഴക്കെടുതികളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കാണാനുള്ള സര്‍വകക്ഷി സംഘത്തില്‍നിന്ന് പ്രതിപക്ഷം പിന്‍മാറിയത് ഖേദകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com