12:30:26
20 Oct 2014
Monday
Facebook
Google Plus
Twitter
Rssfeed

കേരളം ഭരിക്കുന്നത് സ്വന്തം പാര്‍ട്ടിയുടെ പിന്തുണയില്ലാത്ത മുഖ്യമന്ത്രി -പിണറായി

കേരളം ഭരിക്കുന്നത് സ്വന്തം പാര്‍ട്ടിയുടെ പിന്തുണയില്ലാത്ത മുഖ്യമന്ത്രി -പിണറായി

തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്നത് സ്വന്തം പാര്‍ട്ടിയുടെ പിന്തുണയില്ലാത്ത മുഖ്യമന്ത്രിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സെക്രട്ടേറിയറ്റ് ഉപരോധത്തിനത്തെുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതിന് ജഗതിയില്‍ തയാറാക്കിയ പാചകപ്പുര സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി വക്താവ് എം.എം ഹസന്‍ പോലും പറഞ്ഞത് കെ.പി.സി.സി അറിയാതെയാണ് കേന്ദ്രസേനയെ വിളിച്ചതെന്നാണ്. യു.ഡി.എഫിലെ കക്ഷികളും സമരത്തെ നേരിടുന്ന രീതിയിലുള്ള എതിര്‍പ്പ് പരസ്യമായി പറഞ്ഞുകഴിഞ്ഞു. രാജിവെക്കുക മാത്രമാണ് ഇനി മുഖ്യമന്ത്രിക്ക് മുന്നിലുള്ള മാര്‍ഗമെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച പാചകപ്പുര പൊളിച്ചുമാറ്റാനുള്ള പൊലീസ് നീക്കം സംഘര്‍ഷത്തിനിടയാക്കിയിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com