13ന് നാട്ടിലെത്തിക്കുമെന്നും സൂചന; കപ്പല്‍ ജീവനക്കാര്‍ക്ക് 1000 ഡോളര്‍ വീതം ലഭിക്കും

അബൂദബി: ഖോര്‍ഫുക്കാന്‍ തീരത്ത് നങ്കൂരമിട്ട സിങ്കപ്പൂര്‍ കപ്പലായ അയണ്‍ മോംഗര്‍ മൂന്നില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ അപേക്ഷ എഴുതി നല്‍കിയ ഏഴ് ജീവനക്കാര്‍ക്കും 1000 ഡോളര്‍ വീതം (ഉദ്ദേശം 60,000 രൂപ) ലഭിക്കും.
കഴിഞ്ഞ ദിവസം നാട്ടിലെത്തിയ രണ്ട് മലയാളി ജീവനക്കാര്‍ക്കും ഈ പണം ലഭിക്കും. എട്ട് മാസത്തോളമായി ശമ്പളം ലഭിക്കാതെ കഴിയുന്ന ജീവനക്കാര്‍ക്ക് ആശ്വാസമായാണ് കമ്പനിയുടെ തീരുമാനമെത്തിയത്.
അതിനിടെ, ജോലിയില്‍ തുടരാന്‍ ആഗ്രഹമില്ലെന്ന് അറിയിച്ച ബാക്കി അഞ്ച് പേരെയും ആഗസ്റ്റ് 13ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കപ്പലില്‍ നിന്ന് വിട്ടുപോകുന്ന ജീവനക്കാര്‍ക്ക് പകരമുള്ളവര്‍ 13ഓടെ ജോലിയില്‍ പ്രവേശിക്കുമെന്നാണ് സൂചന. ഇതോടെ കപ്പലിലെ രണ്ട് മലയാളി ജീവനക്കാര്‍ അടക്കം അഞ്ച് പേര്‍ക്ക് നാട്ടിലെത്താന്‍ സാധിക്കും. കോതമംഗലം സ്വദേശി ശ്രീജിത്, കലൂരില്‍ സ്ഥിരതാമസമാക്കിയ ലക്ഷദ്വീപ് സ്വദേശി കെ. അലി എന്നിവരടക്കമുള്ളവര്‍ക്കാണ് തിരിച്ചുപോകാന്‍ സാധിക്കുന്നത്. കപ്പലിലെ 11 ജീവനക്കാരില്‍ ഏഴ് പേരും ദുരിതം സഹിച്ച് ജോലിയില്‍ തുടരാന്‍ സാധിക്കില്ലെന്ന് തുറമുഖം, പൊലീസ് അധികൃതരെ അറിയിച്ചിരുന്നു.
ഇവരില്‍ മലയാളികളായ സ്മിജിന്‍ സുബ്രഹ്മണ്യം, ജോഷി എന്നിവര്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം നാട്ടിലേക്ക് മടങ്ങിയിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus