രോഗ സാധ്യത: ആരോഗ്യ മന്ത്രാലയം സര്‍വേ നടത്തുന്നു

കുവൈത്ത് സിറ്റി: പകര്‍ച്ചവ്യാധിയല്ലാത്ത രോഗങ്ങള്‍ പൊതുജനങ്ങളെ ബാധിക്കാനുള്ള സാധ്യതയെക്കുറിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം സര്‍വേ നടത്താനൊരുങ്ങുന്നു.
ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചായിരിക്കും സര്‍വേയെന്ന് പൊതുജനാരോഗ്യ വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. ഖൈസ് അല്‍ ദുവൈരി പറഞ്ഞു. പക്ഷാഘാതം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കാന്‍സര്‍, ആസ്ത്മ, ഡയബറ്റിസ്, കിഡ്നി രോഗങ്ങള്‍, അല്‍ഷിമേഴ്സ്, തിമിരം തുടങ്ങിയവയുടെ സാധ്യതകളാണ് പരിശോധിക്കുന്നത്. രോഗികളുടെ എണ്ണം കണ്ടെത്തി ഇതിനെ നേരിടാന്‍ പദ്ധതികള്‍ തയാറാക്കും. പുകയില ഉപയോഗം, വ്യായാമമില്ലാത്ത അവസ്ഥ, അമിതവണ്ണം, അമിതാഹാരം തുടങ്ങിയവയാണ് ഇത്തരം രോഗങ്ങള്‍ക്ക് കാരണം. 18 മുതല്‍ 69 വരെ പ്രായമുള്ളവരെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തുക.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇത്തരം രോഗങ്ങള്‍ വഴി പ്രതിവര്‍ഷം 36 ദശലക്ഷം ആളുകളാണ് ലോകത്ത് മരിക്കുന്നത്. ഇതില്‍ 80 ശതമാനം മരണവും ദരിദ്ര രാജ്യങ്ങളിലാണ്. ഒമ്പത് ദശലക്ഷം പേരും 60 വയസ്സിന് മുമ്പ് മരിച്ചവരാണ്. 17.3 ദശലക്ഷം പേരുടെ മരണകാരണം ഹൃദയ സംബന്ധമായ അസുഖങ്ങളാണ്. കാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, ഡയബറ്റിസ് തുടങ്ങിയവയാണ് തൊട്ടുപിന്നിലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus