12:30:26
01 Sep 2014
Monday
Facebook
Google Plus
Twitter
Rssfeed

സമര പ്രതിരോധം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുരളീധരന്‍

സമര പ്രതിരോധം: മുഖ്യമന്ത്രിക്കെതിരെ  രൂക്ഷ വിമര്‍ശവുമായി  മുരളീധരന്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉപരോധം നേരിടുന്നതില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ക്കെതിരെ രൂക്ഷവിമര്‍ശവുമായി ഭരണപക്ഷത്തെ ചിലരും രംഗത്തത്തെി. മുഖ്യമന്ത്രിയത്തെന്നെ വിമര്‍ശിച്ച് കെ. മുരളീധരന്‍ പരസ്യനിലപാടെടുത്തു. ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജും ഭരണപക്ഷത്തെ ചില എം.എല്‍.എമാരും സമരം നേരിടാന്‍ കൈക്കൊണ്ട നടപടികള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇടത് പക്ഷത്തിന്‍െറ അതിശക്തമായ സമരം ആരംഭിക്കുന്നതിന് തൊട്ടു മുമ്പാണ് ഐ ഗ്രൂപ്പ് നേതാവ് കൂടിയായ മുരളീധരന്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നത്. ഈ വിഷയത്തില്‍ ഐ ഗ്രൂപ്പിന്‍െറ പൊതു നിലപാടാണ് മുരളീധരന്‍ പറഞ്ഞതെന്ന് വിലയിരുത്തപ്പെടുന്നു.
സമരത്തെ നേരിടുന്നതിന് കേന്ദ്ര സേനയെ വിളിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പാര്‍ട്ടിയില്‍ കൂടിയാലോചന നടത്തിയില്ളെന്ന് മുരളീധരന്‍ തുറന്നടിച്ചു. സര്‍ക്കാര്‍-പാര്‍ട്ടി കോ ഓഡിനേഷന്‍ കമ്മിറ്റിയില്‍ പോലും ചര്‍ച്ച നടത്തിയില്ല. ഇത് ദൗര്‍ഭാഗ്യകരമാണ്. ഞങ്ങള്‍ ഒന്നും പറയുന്നില്ളെന്ന് മാത്രം. പാര്‍ട്ടി നേതാക്കള്‍ പത്രങ്ങളില്‍ കൂടിയാണ് കാര്യങ്ങള്‍ അറിയുന്നത്. സമരത്തിന് പബ്ളിസിറ്റി നല്‍കിയത് സര്‍ക്കാറാണ്. തുടങ്ങുംമുമ്പുതന്നെ സമരം വിജയിച്ചിരിക്കുകയാണ്. സമരത്തെക്കുറിച്ച് ജനങ്ങളുടെ മനസ്സില്‍ ഭീതി സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ആരോടും ആലോചിക്കാതെ മുഖ്യമന്ത്രി കൈക്കൊണ്ട നടപടികളാണ് ഇതിന് കാരണം. പൊലീസ് കൈക്കൊണ്ടത് കോടതിയില്‍ പോലും നില്‍ക്കാത്ത നടപടികളാണ്. പാചകപ്പുര പൊളിക്കാന്‍ പോയ പൊലീസ് തോമസ് ഐസക്കിന്‍െറ താടി കണ്ട് മടങ്ങുകയാണ് ചെയ്തത്. ഹോട്ടലുടമകള്‍ പ്രതിസന്ധിയിലാണ്. റൂം നല്‍കിയാല്‍ പൊലീസിന്‍െറ ഭീഷണി, കൊടുത്തില്ളെങ്കില്‍ സി.പി.എമ്മിന്‍േറതും. പാര്‍ട്ടി നല്‍കുന്ന പിന്തുണ മുഖ്യമന്ത്രി തിരിച്ചു നല്‍കുന്നില്ല. ഇതൊക്കെ കെ. കരുണാകരന്‍െറ കാലത്തായിരുന്നെങ്കില്‍ എന്തൊക്കെ സംഭവിക്കുമായിരുന്നെന്ന് ആലോചിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.
യു.ഡി.എഫില്‍ ആര്‍ക്കും പരസ്പരവിശ്വാസമില്ളെന്ന് മുരളി പറഞ്ഞു. എല്ലാവരും മുഖംമൂടി ഇട്ടാണ് സംസാരിക്കുന്നത്. ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജിന്‍െറ പ്രസ്താവന വ്യക്തിപരമായി കണക്കാക്കാനാകില്ല. വ്യക്തിപരമായ അഭിപ്രായങ്ങള്‍ ഇതിലില്ല. കേരള കോണ്‍ഗ്രസിന്‍െറ അഭിപ്രായമാണോ എന്ന് പാര്‍ട്ടി പറയണമെന്നും മുരളീധരന്‍ പറഞ്ഞു.
കേന്ദ്രസേനയെ വിളിച്ചതിനെ നാല് ചെറുകക്ഷികള്‍ എറണാകുളത്ത് യോഗം ചേര്‍ന്ന് വിമര്‍ശിച്ചിരുന്നു. ലീഗും എതിര്‍നിലപാടാണ് കൈക്കൊണ്ടത്. ഇതിനിടെയാണ് കോണ്‍ഗ്രസില്‍ നിന്ന് ഐ ഗ്രൂപ്പും പരസ്യവിമര്‍ശവുമായി രംഗത്തു വന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com