12:30:26
24 Oct 2014
Friday
Facebook
Google Plus
Twitter
Rssfeed

ഇറാഖില്‍ സ്ഫോടന പരമ്പര; 90 ലേറെ മരണം

ഇറാഖില്‍ സ്ഫോടന പരമ്പര; 90 ലേറെ മരണം
ശനിയാഴ്ച ബഗ്ദാദില്‍ സ്ഫോടനം നടന്ന സ്ഥലം സുരക്ഷാ വിഭാഗം പരിശോധിക്കുന്നു

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിന്‍െറ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ കാര്‍ ബോംബ് സ്ഫോടന പരമ്പരയില്‍
90ലേറെപ്പേര്‍ കൊല്ലപ്പെട്ടു. 300 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജിസിര്‍ ദിയാല, ന്യൂ ബഗ്ദാദ്, അമില്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞദിവസം സ്ഫോടനങ്ങളുണ്ടായത്. ഈദ് ദിനത്തില്‍ ജനത്തിരക്കുള്ള കഫേകളും മാര്‍ക്കറ്റുകളും ലക്ഷ്യം വെച്ചായിരുന്നു സ്ഫോടനങ്ങള്‍. പെരുന്നാളുമായി ബന്ധപ്പെട്ട ആഘോഷത്തിരക്കിലായിരുന്നു തെരുവുകള്‍. ഹോട്ടലുകളിലും വ്യാപാര സ്ഥലങ്ങളിലും ധാരാളം ജനങ്ങള്‍ എത്തിയിരുന്നു. മണിക്കൂറുകള്‍ക്കിടെ നടന്ന സ്ഫോടനങ്ങള്‍ രാജ്യത്തെ ഒന്നടങ്കം നടുക്കി. ശിയാ വിഭാഗത്തിന്‍െറ പുണ്യനഗരമായ കര്‍ബലയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ ആറുപേര്‍ മരിച്ചു.

671 പേരാണ് ഇത്തവണ റമദാന്‍ മാസത്തില്‍ മാത്രം ഇറാഖില്‍ കൊല്ലപ്പെട്ടത്. 2007നു ശേഷം ചാവേര്‍ സ്ഫോടനങ്ങളിലും ബോംബാക്രമണങ്ങളിലും ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട റമദാന്‍ മാസമായിരുന്നു ഇത്തവണത്തേത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus