12:30:26
31 Oct 2014
Friday
Facebook
Google Plus
Twitter
Rssfeed

അതിര്‍ത്തിയില്‍ മൂന്നു വട്ടം പാക് വെടിവെപ്പ്; ബി.എസ്.എഫ് ജവാന് പരിക്ക്

അതിര്‍ത്തിയില്‍ മൂന്നു വട്ടം  പാക് വെടിവെപ്പ്;   ബി.എസ്.എഫ് ജവാന് പരിക്ക്
ആഗസ്റ്റ് അഞ്ചിന് വെടിയേറ്റ ബി.എസ്.എഫ് ജവാന്‍ മരിച്ചു

ജമ്മു: ജമ്മു അതിര്‍ത്തിയില്‍ നിയന്ത്രണരേഖക്ക് സമീപം പാക്കിസ്താന്‍ സേന വെടിനിര്‍ത്തല്‍ ലംഘിച്ച് ഞായറാഴ്ച മൂന്നുവട്ടം വെടിവെപ്പ് നടത്തി. ഞായറാഴ്ച രാവിലെ അല്‍ഫ മചിയല്‍ ഒൗട്ട് പോസ്റ്റിനു സമീപം പാക് സേന നടത്തിയ വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാന് പരിക്കേറ്റു. അതേസമയം, ആഗസ്റ്റ് അഞ്ചിന് പാക് സേനയുടെ വെടിയേറ്റ ബി.എസ്.എഫ് ഹെഡ് കോണ്‍സ്റ്റബ്ള്‍ റാം നിവാസ് മീണ മരിച്ചു

ഉണ്ടായ വെടിവെപ്പില്‍ പവന്‍ കുമാര്‍ എന്ന ജവാനാണ് പരിക്കേറ്റത്. പവന്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മെന്ദാര്‍ ജില്ലയിലെ ഇന്ത്യയുടെ സൈനിക പോസ്റ്റിന് നേരെ പാക് വെടിവെപ്പുണ്ടായി. പൂഞ്ചിലെ ദുര്‍ഗാ സെക്ടറില്‍ രാത്രിയില്‍ പാക് സേന വെടിയുതിര്‍ക്കുകയായിരുന്നു. നിരവധി സൈനിക പോസ്റ്റുകളിലേക്ക് ഇവിടെ ആക്രമണം നടന്നു. അര്‍ധരാത്രിയിലും ആക്രമണം തുടരുകയാണ്.

പാക് വെടിവെപ്പില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട ശേഷവും തുടരുന്ന പ്രകോപനപരമായ നീക്കങ്ങളുടെ തുടര്‍ച്ചയാണിതെന്ന് ബി.എസ്.എഫ് അധികൃതര്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus