12:30:26
25 Oct 2014
Saturday
Facebook
Google Plus
Twitter
Rssfeed

അടുത്ത അധ്യയനവര്‍ഷം മുതല്‍ പുതുക്കിയ പാഠ്യപദ്ധതി

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ളാസില്‍ പുസ്തകമാറ്റം

മലപ്പുറം: അടിസ്ഥാന മാറ്റങ്ങളോടെ സംസ്ഥാനത്തെ സ്കൂള്‍ പാഠ്യപദ്ധതി അടുത്ത അധ്യയനവര്‍ഷം മുതല്‍ മാറ്റുന്നു. ഇതിന്‍െറ ഭാഗമായി ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ളാസുകളില്‍ അടുത്ത വര്‍ഷം പുതിയ പാഠപുസ്തകങ്ങള്‍ ഇറക്കും. ഇതിനുള്ള തയാറെടുപ്പ് ആരംഭിച്ചു. സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ എജുക്കേഷന്‍ റിസര്‍ച് ആന്‍ഡ് ട്രെയ്നിങ് (എസ്.സി.ഇ.ആര്‍.ടി) ആണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നത്. നിലവിലെ പാഠ്യപദ്ധതിയില്‍ സമൂല മാറ്റങ്ങളും സമീപനങ്ങളുമാണ് പുതിയ പരിഷ്കരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
’97ല്‍ ഡി.പി.ഇ.പി വന്നശേഷം കൊണ്ടുവന്ന സമീപനങ്ങളില്‍ തുടര്‍ന്നായിരുന്നു ഇക്കാലമത്രയും സിലബസ് പരിഷ്കരണം വരുത്തിയിരുന്നത്. എന്നാല്‍, ഒന്നര പതിറ്റാണ്ടിനുശേഷം ഇപ്പോള്‍ വരുത്തിയ മാറ്റങ്ങളുടെ ഗുണദോഷങ്ങളറിയാന്‍ പാഠപുസ്തകങ്ങള്‍ അടുത്ത അധ്യയനവര്‍ഷം വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കൈകളിലത്തെണം.
നിലവില്‍ പാഠപുസ്തകത്തില്‍ വിഷയസൂചന മാത്രം മതിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട മറ്ററിവുകള്‍ വിദ്യാര്‍ഥി പുറത്തുനിന്ന് സ്വയം ആര്‍ജിക്കാനായിരുന്നു നിര്‍ദേശം. ഇത് അപ്പാടെ മാറ്റിയിട്ടുണ്ട്. വിഷയത്തിന്‍െറ ഉള്ളടക്കം പാഠത്തില്‍ പൂര്‍ണമായും ഉള്‍പെടുത്തുന്നുണ്ട്. കുട്ടി സ്വയം അറിവ് നിര്‍മിക്കണമെന്ന മുന്‍ തീരുമാനവും പരിഷ്കരണത്തില്‍ ഉപേക്ഷിച്ചു. അറിവുകള്‍ അളക്കാനും നിരീക്ഷിക്കാനും ഈ രീതിയാണ് ഫലപ്രദമെന്ന വിലയിരുത്തലാണ് പരിഷ്കരണ സമിതിക്കുള്ളത്. മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച കൃത്യമായ പഠനോദ്ദേശ്യവും വ്യക്തമാക്കപ്പെടുന്നുണ്ട്. ദേശീയ പാഠ്യപദ്ധതിയെ അവലംബിച്ചാവണമെന്ന നിര്‍ദേശവും അപ്പടി സ്വീകരിച്ചിട്ടുണ്ട്.
സിദ്ധാന്തത്തെ അവലംബിക്കുന്നതിനുപകരം പൊതുജന ആവശ്യത്തെ പരിഗണിച്ചാണ് ചില പരിഷ്കരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പാഠ്യഭാഗങ്ങള്‍ പൂര്‍ണമായും ഉള്‍പ്പെടുത്തുന്നതുകൊണ്ട് രക്ഷിതാക്കള്‍ക്ക് എളുപ്പത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ കഴിയുകയും കുട്ടിയെ പഠനകാര്യത്തില്‍ സഹായിക്കുന്നതിനുകൂടി ലക്ഷ്യമിട്ടാണ് പാഠഭാഗം പൂര്‍ണമായും ഉള്‍പ്പെടുത്തുന്നത്. പ്ളസ്വണ്‍, പ്ളസ്ടു ക്ളാസുകളില്‍ ദേശീയപാഠ്യപദ്ധതിയെ അതേ നിലക്ക് സ്വീകരിക്കാനാണ് തീരുമാനം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com