12:30:26
25 Nov 2014
Tuesday
Facebook
Google Plus
Twitter
Rssfeed

രാഷ്ട്രീയ പ്രതിരോധത്തിന് കോണ്‍ഗ്രസ് തയാറെടുക്കുന്നു

തിരുവനന്തപുരം: സര്‍ക്കാറിനെതിരെ അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധസമരവുമായി മുന്നോട്ടുപോകാന്‍ ഇടതുമുന്നണി തീരുമാനിച്ച സാഹചര്യത്തില്‍ രാഷ്ട്രീയ പ്രതിരോധത്തിന് കോണ്‍ഗ്രസും തയാറെടുക്കുന്നു. കെ.പി.സി.സി ഭാരവാഹികളുടെ അടിയന്തരയോഗം ഞായറാഴ്ച ഇന്ദിരഭവനില്‍ ചേരും. വൈകുന്നേരം മൂന്നിന് നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയും സംബന്ധിക്കും.
ഉപരോധത്തെ നേരിടാന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ക്ക് കെ.പി.സി.സി യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിക്കും. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നടപടികള്‍ മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിക്കും.
ഇടതുസമരത്തിനെതിരെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രചാരണം തുടങ്ങണമോ എന്നതും യോഗത്തില്‍ ചര്‍ച്ചയാകും.
ഉപരോധസമരത്തെ ജനത്തോടുള്ള വെല്ലുവിളിയായി ചിത്രീകരിക്കാനാണ് കോണ്‍ഗ്രസ് തയാറെടുക്കുന്നത്. സമരംകാരണം ജനങ്ങള്‍ക്കും നാടിനുംവേണ്ടി സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ട ക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്നില്ളെന്നും പ്രചരിപ്പിക്കും.
മുന്നണിയിലെ ചെറുകക്ഷികള്‍ കുറുമുന്നണിയുണ്ടാക്കി യോഗം ചേര്‍ന്നതും ഒറ്റക്ക് മത്സരിക്കാന്‍ തയാറാണെന്ന് മുസ്ലിംലീഗ് പ്രഖ്യാപിച്ചതിലും കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്. കൂടുതല്‍ പാര്‍ലമെന്‍റ് സീറ്റിനായി മാണിഗ്രൂപ്പ് നടത്തുന്ന നീക്കങ്ങളും സര്‍ക്കാറിനെതിരെ ഗവ. ചീഫ്വിപ്പ് പി.സി. ജോര്‍ജ് തുടര്‍ച്ചയായി പരസ്യമായി വിമര്‍ശം നടത്തിയിട്ടും നിയന്ത്രിക്കാന്‍ പാര്‍ട്ടിനേതൃത്വം തയാറാകാത്തതിലും കോണ്‍ഗ്രസിന് എതിര്‍പ്പുണ്ട്. എന്നാല്‍ ഇന്നത്തെ യോഗത്തില്‍ ഇക്കാര്യങ്ങളൊന്നും പരാമര്‍ശ വിഷയമാവില്ല.
സര്‍ക്കാറിനെതിരെ പ്രതിപക്ഷം ആക്രമണം രൂക്ഷമാക്കുന്ന സാഹചര്യത്തില്‍ ഘടകകക്ഷികളുമായി കൂടുതല്‍ അകല്‍ച്ചയുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus