12:30:26
10 Oct 2015
Saturday
Facebook
Google Plus
Twitter
Rssfeed

എം.ജി. ശ്രീകുമാര്‍ വിളിച്ചു; ബാദുഷ ഇനി വെറും പാട്ടുകാരനല്ല

എം.ജി. ശ്രീകുമാര്‍ വിളിച്ചു; ബാദുഷ ഇനി വെറും പാട്ടുകാരനല്ല
മുഹമ്മദ്ബാദുഷ

കോഴിക്കോട്: ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തില്‍ ചാനല്‍ റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ പാടാനിറങ്ങുമ്പോള്‍ മുഹമ്മദ്ബാദുഷയുടെ പാട്ടിന്‍െറ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി ഇഴ ചേര്‍ന്നിട്ടുണ്ടാവും. ഇതിനകം മാപ്പിളപ്പാട്ട് പ്രേമികളുടെ കണ്ണിലുണ്ണിയായ ഈ പതിമൂന്നുകാരന് മെലഡിയുടെ സുല്‍ത്താന്‍ എം.ജി. ശ്രീകുമാറിനൊപ്പം പാടാന്‍ അവസരം ലഭിച്ചിരിക്കുകയാണ്.
ബാദുഷയുടെ പാട്ടുകള്‍ കേട്ട് എം.ജിയുടെ വിളി എത്തുകയായിരുന്നു. ബാദുഷ പാടിയതടക്കം പത്ത് ഗാനങ്ങളടങ്ങിയ അല്ലാഹു അക്ബര്‍ എന്ന ആല്‍ബമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. ‘ഖല്‍ബില്‍ കുറിച്ചിട്ട നാമം അല്ലാഹു..............കഹനില്‍ കുറിച്ചിട്ട നാമം അല്ലാഹു.................. എന്ന് തുടങ്ങുന്നതാണ് പാട്ട്. മറ്റു പാട്ടുകള്‍ എം.ജി. ശ്രീകുമാറിന്‍േതാണ്. കാനേഷ് പൂനൂരാണ് രചന.
ചാനലിലെ ഒളിനിറഞ്ഞ പ്രതലത്തില്‍ പാടാന്‍ നില്‍ക്കുമ്പോഴും ഈ ഗായകന്‍െറ ജീവിതകഥയില്‍ അത്രയേറെ ആരും അറിയാത്ത ഒട്ടേറെ അടരുകളുണ്ട്. ഓട്ടോഡ്രൈവറായ മഞ്ചേരി മുള്ളമ്പാറവളപ്പില്‍ മുസ്തഫയുടെയും ഭാര്യ നസീറയുടെയും അഞ്ച് മക്കളില്‍ മൂന്നാമനാണ് ബാദുഷ. മാപ്പിളപ്പാട്ട് രചയിതാവ് ഹനീഫ മുടിക്കോടിന്‍െറ ഒരു ഓട്ടോ യാത്രയാണ് ബാദുഷയെ കണ്ടത്തൊന്‍ വഴിതെളിച്ചത്. കോഴിക്കോട്ടുനിന്ന് മഞ്ചേരിയിലത്തെി പന്തലൂരിലെ സ്വന്തം വീട്ടിലേക്ക് ഓട്ടോ വിളിച്ചപ്പോള്‍ മുസ്തഫയായിരുന്നു ഡ്രൈവര്‍ സീറ്റില്‍. മാപ്പിളപ്പാട്ട് രചയിതാവാണ് എന്നറിഞ്ഞപ്പോള്‍ മുസ്തഫ തന്‍െറയുള്ളില്‍ ഉറങ്ങിക്കിടന്ന സഹൃദയന്‍െറ മുഖങ്ങള്‍ പൊടിതട്ടിയെടുത്തു. ഭാര്യ നസീറ പാട്ടുകാരിയാണെന്നും എന്നാല്‍, സാമ്പത്തിക പരാധീനതയില്‍ ആ ജീവിതം നിര്‍ത്തേണ്ടി വന്നുവെന്നുമാണ് മുസ്തഫ പറഞ്ഞത്. കൂട്ടത്തില്‍ ഒന്നുകൂടെ അദ്ദേഹം പറഞ്ഞു. തന്‍െറ മകനും അതേ വഴിയിലാണ് പോകുന്നത്. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം ഹനീഫ ബാദുഷയുടെ കൊച്ചു വീട്ടില്‍ അതിഥിയായത്തെി. അന്ന് മുള്ളമ്പാറ എ.യു.പി സ്കൂളില്‍ രണ്ടാം തരം വിദ്യാര്‍ഥിയാണ് ബാദുഷ.
ഈ പാട്ടുകാരന്‍െറ ഭാവി അന്നേ മനസ്സില്‍ കുറിച്ചിട്ടിരുന്നെന്ന് ഹനീഫ പറയുന്നു. പിന്നീട് സ്കൂള്‍ കലോത്സവങ്ങളില്‍ നിരവധി തവണ സമ്മാനങ്ങള്‍ തേടിയത്തെി. ആറു വര്‍ഷം കഴിഞ്ഞാണ് പിന്നീട് ബാദുഷയെ കണ്ടത്. ആ ബന്ധമാണ് ബാദുഷയെ ഇശല്‍ പെയ്ത്തിന്‍െറ മത്സരവേദിയില്‍ എത്തിച്ചത്. ഇശല്‍ മെഹ്ഫില്‍, ഇശല്‍ ഹാജത്ത്, മീലാദേ മുഹമ്മദ്, സര്‍ക്കാറെ ദോ ആലം തുടങ്ങിയ ആല്‍ബങ്ങളില്‍ നൂറോളം പാട്ടുകള്‍ ഇതിനകം ബാദുഷ പാടിയിരിക്കുന്നു, ഈ പതിമൂന്ന് വയസ്സിനിടയില്‍. ഭക്തിഗാനം, മെലഡി, പടപ്പാട്ട്, ഖവാലി, കത്ത് പാട്ട്, കല്യാണപ്പാട്ട് തുടങ്ങി മാപ്പിളപ്പാട്ടിന്‍െറ വിവിധ വകതിരിവുകളെല്ലാം വഴങ്ങുന്നുവെന്നതാണ് ബാദുഷയുടെ മികവെന്ന് മാപ്പിളപ്പാട്ട് നിരൂപകനും ജഡ്ജുമായ ഫൈസല്‍ എളേറ്റില്‍ പറയുന്നു.
പാട്ടില്‍ മികവ് തെളിയിക്കുമ്പോഴും പഠനത്തില്‍ ഒട്ടും പിറകിലല്ല ഈ വിദ്യാര്‍ഥിയെന്ന് അധ്യാപകരും പറയുന്നു. ഇപ്പോള്‍ മലപ്പുറം എം.എം.ഐ.ടി സ്കൂളില്‍ എട്ടാംതരം വിദ്യാര്‍ഥിയാണ് ബാദുഷ. നിസാര്‍ തൊടുപുഴക്ക് കീഴില്‍ ക്ളാസിക്കല്‍ സംഗീതം പഠിക്കുന്നുണ്ട്. ഈയിടെ ഖത്തറില്‍ സ്റ്റേജ് പരിപാടിയില്‍ പങ്കെടുത്തിരുന്നു. പാട്ടുകള്‍ പാടുമ്പോഴും നാടിന്‍െറ ഓമനയാകുമ്പോഴും ബാദുഷക്കും കുടുംബത്തിനും സ്വന്തമായി വീടില്ല. ഈ കൊച്ചു പ്രതിഭയുടെ മനസ്സില്‍ ആ വേദന മങ്ങാതെ നിലനില്‍ക്കുന്നുണ്ട്. ഓരോ മത്സരം കഴിഞ്ഞ് വരുമ്പോഴും കിട്ടുന്ന പണം വല്യുമ്മയെ ഏല്‍പിച്ച് അവന്‍ പറയാറുണ്ട്, നമുക്ക് വേണം ഒരു മൂന്ന് സെന്‍റ് സ്ഥലം. എന്നിട്ട് അവിടെ സ്വന്തമായൊരു വീടുവെക്കണം.
ഹസീബ്, തുറക്കല്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി ബാസിത്, മുള്ളമ്പാറ എ.യു.പി.എസ് വിദ്യാര്‍ഥികളായ ബാസില, നുജൂം എന്നിവരാണ് ബാദുഷയുടെ സഹോദരങ്ങള്‍. മീഡിയ വണ്‍ ചാനലിന്‍െറ ‘പതിനാലാം രാവ്’ മാപ്പിളപ്പാട്ട് റിയാലിറ്റിഷോയുടെ ഗ്രാന്‍ഡ് ഫിനാലെയിലാണ് ബാദുഷ മത്സരാര്‍ഥിയായത്തെുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com