Sun, 08/11/2013 - 00:11 ( 35 weeks 6 daysago)
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ആദ്യസ്വര്‍ണം കിപ്ളഗറ്റിന്
(+)(-) Font Size
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ആദ്യസ്വര്‍ണം കിപ്ളഗറ്റിന്

മോസ്കോ:  ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യദിനത്തില്‍ നടന്ന രണ്ട് ഫൈനലുകളില്‍ കെനിയയും ബ്രിട്ടനും സ്വര്‍ണം നേടി. കെനിയയുടെ  മാരത്തണ്‍ താരം ഇദ്ന കിപ്ളഗറ്റ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യസ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ പുരുഷന്മാരുടെ 10000 മീറ്ററില്‍ ഉജ്ജ്വല പ്രകടനത്തോടെ ബ്രിട്ടന്‍െറ മുഹമ്മദ് ഫറയാണ് ഒന്നാമതത്തെി സ്വര്‍ണമണിഞ്ഞത്. ഒളിമ്പിക്സിലെ ഇരട്ട സ്വര്‍ണമെഡല്‍  ജേതാവും സോമാലിയന്‍ വംശജനുമായ  ഫറ ദേഗുവില്‍ നടന്ന കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ അട്ടിമറിജയം നേടിയ ഇതോപ്യയുടെ ഇബ്രാഹിം ജെയ്ലാനെ പിന്തള്ളിയാണ് നേട്ടം കൊയ്തത്. 27:21:71  മിനിറ്റില്‍ മത്സരം പൂര്‍ത്തിയാക്കിയ ഫറക്ക് പിന്നില്‍ ജെയ്ലാന്‍ (27:22:23 ) വെള്ളിയുമായി മടങ്ങിയപ്പോള്‍ കെനിയയുടെ പോള്‍ തനൂയി (27:22:61)  വെങ്കലം നേടി.
രണ്ട് മണിക്കൂര്‍ 25 മിനിറ്റ് 44 സെക്കന്‍ഡുകൊണ്ട് മത്സരം പൂര്‍ത്തിയാക്കി കിപ്ളഗറ്റ് സ്വര്‍ണം നേടിയപ്പോള്‍ ഇറ്റലിയുടെ വലേരിയ സ്റ്റാറാനിയോ (2:25:58) വെള്ളിയും ജപ്പാന്‍െറ (2:27:45) കയോകോ ഫുകുഷി വെങ്കലവും നേടി. മാരത്തണ്‍ ലോകകിരീടം നിലനിര്‍ത്തിയ ആദ്യവനിതാ താരമായ 33കാരി കിപ്ളഗറ്റ് കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സില്‍ 20ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും ലോകചാമ്പ്യന്‍ഷിപ്പില്‍ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. മത്സരത്തിന്‍െറ ഒരു ഘട്ടത്തില്‍ 15ാം സ്ഥാനത്തായിരുന്ന കിപ്ളഗറ്റ് ഒടുവിലത്തെ കുതിപ്പിലാണ് ഒന്നാമതത്തെിയത്.
 

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus