Sat, 08/10/2013 - 18:39 ( 1 year 14 weeksago)
വേഗപ്പോരാട്ടം
(+)(-) Font Size
വേഗപ്പോരാട്ടം

മോസ്കോ: എല്ലാ കണ്ണുകളും മോസ്കോയിലെ മനോഹരമായ ലുസ്നിക് സ്റ്റേഡിയത്തിലേക്ക്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ഗ്ളാമര്‍ പോരാട്ടമായ പുരുഷന്മാരുടെ 100 മീറ്ററില്‍ സ്വര്‍ണം തിരിച്ചുപിടിക്കാന്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് ഞായറാഴ്ച ട്രാക്കിലത്തെും. ആദ്യദിനമായ ശനിയാഴ്ച നടന്ന ഹീറ്റ്സില്‍ 10.07 സെക്കന്‍ഡോടെ മത്സരിച്ചവരില്‍ ഏഴാമനായി മാത്രമാണ് ബോള്‍ട്ട് സെമിയിലേക്ക് കടക്കുന്നത്. എന്നാലും, ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 8.30ന്  നടക്കുന്ന സെമിയിലും രാത്രി 11.20ന് അരങ്ങേറുന്ന ഫൈനലിലും ഈ ജമൈക്കക്കാരന്‍ കുതിക്കുമെന്നാണ് അത്ലറ്റിക് പ്രേമികളുടെ പ്രതീക്ഷ.  
ഹീറ്റ്സില്‍ 9.98 സെക്കന്‍ഡോടെ അമേരിക്കയുടെ മൈക്ക് റോഡ്ജേഴ്സാണ് മികച്ച സമയം കുറിച്ചത്.  ജസ്റ്റിന്‍ ഗാറ്റ്ലിന്‍ 9.99 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു.
 രണ്ടുവര്‍ഷം മുമ്പ് ദക്ഷിണ കൊറിയയിലെ ദേഗുവില്‍ പ്രതീക്ഷകള്‍ തെറ്റിച്ച ഫൗള്‍സ്റ്റാര്‍ട്ടിന്‍െറ പാപഭാരം കഴുകിക്കളയാനാണ് പ്രപഞ്ചത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യനായ ബോള്‍ട്ടിന്‍െറലക്ഷ്യം. ഉത്തേജക മരുന്നടിച്ച് പിടിയിലായ അമേരിക്കയുടെ ടൈസണ്‍ ഗേയും ജമൈക്കയുടെ അസഫാ പവലും പരിക്കിന്‍െറ ട്രാക്കിലേക്ക് പിന്തള്ളപ്പെട്ട പ്രിയപ്പെട്ട കൂട്ടുകാരനും നിലവിലെ ജേതാവുമായ യൊഹാന്‍ ബ്ളെയ്ക്കുമില്ലാത്ത സ്റ്റാര്‍ട്ടിങ് പോയന്‍റിലാണ് വമ്പന്‍ സെമിയിലും ഫൈനലിലും ബോള്‍ട്ട് വെടിയൊച്ചക്ക് കാതോര്‍ക്കുക. ലോകം ആരാധിക്കുന്ന താരങ്ങളെല്ലാം മരുന്നടി വീരന്മാരാണെന്ന് തെളിഞ്ഞിരിക്കെ, തെളിനീരുപോലെ പരിശുദ്ധിയുമായാണ് ലോകറെക്കോഡ് ജേതാവായ ബോള്‍ട്ടിന്‍െറ വരവ്. 2009ല്‍ ബെര്‍ലിന്‍ ലോകചാമ്പ്യഷിപ്പില്‍ 100, 200, 4-100 മീറ്ററുകളില്‍ സ്വന്തമാക്കിയ സുവര്‍ണ നേട്ടം ആവര്‍ത്തിക്കാനാണ് ബോള്‍ട്ട് മോസ്കോയിലത്തെിയത്. 200 മീറ്ററില്‍ ഈ മാസം 17നും 100 മീറ്റര്‍ റിലേയില്‍ ചാമ്പ്യന്‍ഷിപ്പിന്‍െറ അവസാന ദിനമായ 19നുമാണ് ഫൈനല്‍.
100 മീറ്ററില്‍ 9.58 സെക്കന്‍ഡിലും 200ല്‍ 19.19 സെക്കന്‍ഡിലും ലോക റെക്കോഡ് തീര്‍ത്ത ബോള്‍ട്ടിന് മോസ്കോയിലെ എതിരാളി പഴയ പടക്കുതിരയായ അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്ലിനാണ്. 2004ലെ ഒളിമ്പിക് സ്വര്‍ണമെഡല്‍ നേടിയ ഗാറ്റ്ലിന് 2006 മുതല്‍ നാലുവര്‍ഷം മരുന്നടിയുടെപേരില്‍ ട്രാക്കിന് പുറത്തായിരുന്നു. ലണ്ടന്‍ ഒളിമ്പിക്സില്‍ 9.79 സെക്കന്‍ഡില്‍ വെങ്കലം നേടിയ ഈ 31 കാരന്‍, റോം ഡയമണ്ട് ലീഗില്‍ ഈ വര്‍ഷം ബോള്‍ട്ടിനെ പിന്നിലാക്കിയ വീരനാണ്. 2005ലെ ഹെല്‍സിങ്കി ലോകചാമ്പ്യന്‍ഷിപ്പില്‍ സ്പ്രിന്‍റ് ഡബ്ള്‍ ഗാറ്റ്ലിനായിരുന്നു.
പേശീവലിവിന്‍െറ അസ്വസ്ഥതകള്‍ ഭേദമായത്തെുന്ന ഗാറ്റ്ലിന് പുറമെ ജമൈക്കയുടെ നെസ്റ്റ കാര്‍ട്ടറും ബ്രിട്ടന്‍െറ ഡ്വെ്ന്‍ ചേംബേഴ്സുമെല്ലാം 100 മീറ്റര്‍ ഫൈനലിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
 

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus