12:30:26
20 Oct 2014
Monday
Facebook
Google Plus
Twitter
Rssfeed

കശ്മീരിലെ കിശ്ത്വാറില്‍ സംഘര്‍ഷം തുടരുന്നു

ജമ്മു: ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന, ജമ്മു-കശ്മീരിലെ കിശ്ത്വാര്‍ പട്ടണത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. അക്രമസംഭവങ്ങളെ തുടര്‍ന്ന് ശനിയാഴ്ചയും പട്ടണത്തില്‍ കര്‍ഫ്യൂ തുടര്‍ന്നു.
തീകൊളുത്തിയ നിലയില്‍ ഒരാളുടെ മൃതദേഹം വെള്ളിയാഴ്ച കിശ്ത്വാറില്‍ കണ്ടത്തെിയിരുന്നു. സംഘര്‍ഷങ്ങളില്‍ 60 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. മറ്റൊരാള്‍ വെടിയേറ്റാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. വിഘടനവാദ മുദ്രാവാക്യങ്ങളുയര്‍ത്തി 500ഓളം വരുന്ന ഗ്രാമീണര്‍ വെള്ളിയാഴ്ച പ്രകടനം നടത്തിയതിനു പിന്നാലെയാണ് സംഘര്‍ഷം അരങ്ങേറിയത്. 80ഓളം കടകളും സര്‍ക്കാര്‍ വാഹനങ്ങളും അഗ്നിക്കിരയാക്കി. അക്രമങ്ങളില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. കൂടാതെ ഹുര്‍റിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനിടെ, കിശ്ത്വാര്‍ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ന്യൂദല്‍ഹിയിലെ ജമ്മു-കശ്മീര്‍ ഹൗസിനു മുന്നില്‍ ബി.ജെ.പി, ബജ്റംഗ്ദള്‍ സംഘടനകള്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus