12:30:26
30 Aug 2014
Saturday
Facebook
Google Plus
Twitter
Rssfeed

ത്രിപുര ഗറില്ല നേതാവ് ജമാതിയ കീഴടങ്ങി

അഗര്‍തല: നിരോധിത തീവ്രവാദ സംഘടന നാഷനല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുര (എന്‍.എല്‍.എഫ്.ടി) യുടെ സ്ഥാപക നേതാവും നിരവധി കേസുകളില്‍ പ്രതിയുമായ നയന്‍ബാസി ജമാതിയ പൊലീസില്‍ കീഴടങ്ങി. ബംഗ്ളാദേശില്‍നിന്ന് നാലുദിവസം മുമ്പാണ് പശ്ചിമ ബംഗാളിലെ മാല്‍ഡ അതിര്‍ത്തിയിലൂടെ ഇദ്ദേഹം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. തുടര്‍ന്ന് ട്രെയിന്‍ മാര്‍ഗം പശ്ചിമ ത്രിപുരയിലെ വീട്ടിലത്തെിയ ജമാതിയ നിരായുധനായി പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
2000ത്തിലാണ് ജമാതിയ എന്‍.എല്‍.എഫ്.ടി എന്ന ഒളിപ്പോര്‍ സംഘടനക്ക് രൂപം നല്‍കിയത്.
കൊലപാതകവും തട്ടിക്കൊണ്ടുപോകലുമടക്കം നിരവധി കേസുകളില്‍ പ്രതിയായ ഇദ്ദേഹത്തിന്‍െറ തലക്ക് പൊലീസ് ഇനാം പ്രഖ്യാപിച്ചിരുന്നു. 2006ല്‍ കീഴടങ്ങിയെങ്കിലും വൈകാതെ സമാധാന മാര്‍ഗം ഉപേക്ഷിച്ച് ജമാതിയ ബംഗ്ളാദേശിലേക്ക് കടന്നു. തുടര്‍ന്ന് ബംഗ്ളാദേശ് കേന്ദ്രീകരിച്ച് സ്വതന്ത്ര ത്രിപുര എന്ന ലക്ഷ്യത്തോടെ ജമാതിയ പുതിയ സായുധ സംഘത്തിന് രൂപം നല്‍കി. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി കാരണം അനുയായികള്‍ സംഘത്തില്‍ നിന്ന് അകന്നു. എന്‍.എല്‍.എഫ്.ടിയെ 1997 ഏപ്രില്‍ 23നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus