12:30:26
20 Oct 2014
Monday
Facebook
Google Plus
Twitter
Rssfeed

ഈജിപ്തില്‍ സമാധാന ചര്‍ച്ചക്ക് മൂണിന്‍െറ ആഹ്വാനം

ഈജിപ്തില്‍ സമാധാന ചര്‍ച്ചക്ക് മൂണിന്‍െറ ആഹ്വാനം

കൈറോ: ഈജിപ്തില്‍ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. മുര്‍സി അനുകൂലികളും ഇടക്കാലസര്‍ക്കാറും തമ്മില്‍ തുടരുന്ന ആഭ്യന്തരകലഹത്തിന് അന്ത്യം കുറിക്കാന്‍ സമാധാന സംഭാഷണം ആരംഭിക്കണമെന്നും രാജ്യത്തെ ജനത പ്രകോപനപരമായ നീക്കങ്ങള്‍ ഒഴിവാക്കണമെന്നും ബാന്‍ കി മൂണ്‍ അഭ്യര്‍ഥിച്ചു. 2011 ജനുവരി മുതല്‍ നടന്ന രാഷ്ട്രീയ അട്ടിമറിക്കു ശേഷം രാജ്യത്ത് സമാധാനപരമായ മാറ്റത്തിന് കാരണക്കാരായ ജനതയുടെ ധൈര്യത്തെയും നിശ്ചയദാര്‍ഢ്യത്തെയും അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ക്കു പകരം പ്രശ്നപരിഹാരശ്രമങ്ങള്‍ക്കാണ് ഈജിപ്തിലെ ജനത മുന്‍തൂക്കം നല്‍കേണ്ടത്. സംഘര്‍ഷം പരിഹരിക്കുന്നതിന് രാഷ്ട്രീയ നേതൃത്വം മുന്‍കൈയെടുക്കണം. അതേസമയം, സംഘര്‍ഷത്തിന് അയവു വരുമെന്നും മഹത്തായ സാംസ്കാരിക പാരമ്പര്യമുള്ള ഈജിപ്തില്‍ സമാധാനം ഉടന്‍ പുന$സ്ഥാപിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം മുര്‍സി അനുകൂലികള്‍ ഈജിപ്തിലുടനീളം നടത്തിയ പ്രതിഷേധറാലിക്കു നേരെ പൊലീസ് അഴിച്ചുവിട്ട ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പെരുന്നാള്‍ ദിനത്തിലും മുര്‍സിയെ അനുകൂലിച്ച് പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്. ഇടക്കാല പ്രധാനമന്ത്രി ഹാസിം അല്‍ബബ്ലാവി പ്രതിഷേധക്കാരെ അടിച്ചമര്‍ത്തണമെന്നും ക്യാമ്പുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും ഉത്തരവിട്ടിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus