12:30:26
30 Oct 2014
Thursday
Facebook
Google Plus
Twitter
Rssfeed

ദാവൂദ് ഇബ്രാഹിം വിഷയത്തില്‍ പാക് ദൂതന്‍ മലക്കം മറിയുന്നു

ദാവൂദ് ഇബ്രാഹിം വിഷയത്തില്‍ പാക് ദൂതന്‍ മലക്കം മറിയുന്നു

ലണ്ടന്‍: ഇന്ത്യ കൈമാറണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ താമസിച്ചിരുന്നെന്ന വാദത്തില്‍നിന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ പ്രത്യേക ഉപദേഷ്ടാവ് ഷഹരിയാര്‍ ഖാന്‍ മലക്കംമറിഞ്ഞു. വിവിധ വിഷയങ്ങളില്‍ ഇന്ത്യയുമായി രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമെന്ന ശരീഫിന്‍െറ പ്രഖ്യാപനം പുറത്തുവന്നതിനെ തുടര്‍ന്നാണ് ഷഹരിയാര്‍ ഖാന്‍ മുന്‍ പരാമര്‍ശം തിരുത്തിയത്. ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്താന്‍ പാക് സര്‍ക്കാര്‍ നിയോഗിച്ച ദൂതന്‍ കൂടിയാണ് ഷഹരിയാര്‍ ഖാന്‍.
ദാവൂദ് ഇബ്രാഹിമിനെകുറിച്ച് ഒരു വിവരവുമില്ളെന്നും പാകിസ്താനിലുള്ളതായി വിശ്വസിക്കുന്നില്ളെന്നും ഖാന്‍ പുതിയ പ്രസ്താവനയില്‍ വിശദീകരിച്ചു. പാകിസ്താനില്‍ ഉണ്ടായിരുന്നെങ്കില്‍ ദാവൂദിനെ വേട്ടയാടി പിടിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തേനെ.
പാകിസ്താനില്‍നിന്ന് കടന്ന ദാവൂദ് യു.എ.ഇയില്‍ ഉണ്ടാകാനാണ് സാധ്യത. വിഷയത്തില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ ആവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തത്. ഒരു കുറ്റവാളിയെയും രാജ്യത്ത് തങ്ങാന്‍ അനുവദിക്കില്ല. കുറ്റവാളികള്‍ക്കെതിരെ സ്വീകരിക്കുന്ന കര്‍ശന നടപടികള്‍ പാക് സര്‍ക്കാരിനെ പ്രതികൂലമായി ബാധിക്കില്ല. എന്നാല്‍ ഇന്ത്യ, അഫ്ഗാനിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ബാധിച്ചേക്കാമെന്നും ഖാന്‍ ചൂണ്ടിക്കാട്ടി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus