12:30:26
28 Nov 2014
Friday
Facebook
Google Plus
Twitter
Rssfeed

തുനീഷ്യ: ബദല്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷം

തൂനിസ്: തുനീഷ്യയില്‍ ജനാധിപത്യ രീതിയില്‍ അധികാരത്തിലേറിയ സര്‍ക്കാറിനെതിരെ സ്വതന്ത്ര സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പ്രതിപക്ഷ നീക്കം.
പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ നാഷനല്‍ സാല്‍വേഷന്‍ ഫ്രണ്ടാണ് ബദല്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് നേതൃത്വം നല്‍കുന്നത്.
ബദല്‍ മന്ത്രിസഭയുടെ പ്രഖ്യാപനം അടുത്തയാഴ്ച നടത്താനാണ് നീക്കം. ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായാണ് ബദല്‍ സര്‍ക്കാറിനെ കാണുന്നതെന്നാണ് പ്രതിപക്ഷ കൂട്ടായ്മയുടെ അവകാശവാദം.
പ്രമുഖ വ്യക്തികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മന്ത്രിസഭാ രൂപവത്കരണ പദ്ധതി ഉടന്‍ പുറത്തിറക്കുമെന്ന് നാഷനല്‍ സാല്‍വേഷന്‍ ഫ്രണ്ടിന്‍െറ ഭാഗമായ മസാര്‍ പാര്‍ട്ടിയുടെ നേതാവ് കരീമ സൗദ് അറിയിച്ചു.
ഫെബ്രുവരിയില്‍ പ്രതിപക്ഷ രാഷ്ട്രീയ നേതാവും എം.പിയുമായ ശുക്രി ബിലായിദ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സര്‍ക്കാറിനെതിരെ പ്രചാരണത്തിന് തുടക്കമിട്ടത്. ജൂലൈ 25ന് പ്രതിപക്ഷത്തെ പ്രമുഖ നേതാവ് മുഹമ്മദ് ബ്രാഹ്മിയുടെ കൊലപാതകം പ്രതിപക്ഷ നീക്കത്തിന് വീര്യം പകര്‍ന്നു.
അതേസമയം, പ്രതിപക്ഷവുമായി സംഭാഷണം നടത്താന്‍ ‘അന്നഹ്ദ’യുടെ നേതൃത്വത്തിലുള്ള തുനീഷ്യന്‍ സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവിനെ കൊലപ്പെടുത്തിയവര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus