12:30:26
18 Apr 2014
Friday
Facebook
Google Plus
Twitter
Rssfeed

ഇറാന് സിംബാബ്വെ യുറേനിയം നല്‍കും

ലണ്ടന്‍: പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധങ്ങള്‍ നിലനില്‍ക്കുന്നതിനിടെ യുറേനിയം കൈമാറാനുള്ള കരാറില്‍ സിംബാബ്വെയും ഇറാനും ഒപ്പുവെച്ചു. അസംസ്കൃത യുറേനിയമാണ് ഇറാന് നല്‍കുക. അന്താരാഷ്ട്ര അനുവാദമില്ലാതെ രഹസ്യ കരാറിലാണ് ഇരുരാജ്യങ്ങളും ഏര്‍പ്പെട്ടതെന്ന് ബ്രിട്ടീഷ് ദിനപത്രം ‘ദ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനെതിരെ സാമ്പത്തിക ഉപരോധം ശക്തമാക്കുമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ മുന്നറിയിപ്പ് മറികടന്നാണിത്.
യുറേനിയം കൈമാറാനുള്ള ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും ഒപ്പിട്ടതായി സിംബാബ്വെ ഖനി വകുപ്പ് ഉപമന്ത്രി ഗിഫ്്റ്റ് ചിമാനികിരെ പറഞ്ഞു. തന്‍െറ അറിവോടെയല്ല കരാറെന്നും ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം ഒപ്പുവെച്ച കരാര്‍ പ്രകാരം ദീര്‍ഘകാലത്തേക്ക് യുറേനിയം കയറ്റുമതി ചെയ്യാന്‍ സിംബാബ്വേക്ക് സാധിക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നതായും ടൈംസ്. ഇറാന്‍െറ ആണവ പരിപാടികളെ പരസ്യമായി പിന്താങ്ങുന്ന ഭരണാധികാരിയാണ് സിംബാബ്വെ പ്രസിഡന്‍റ് റോബര്‍ട്ട് മുഗാബെ. 2010 ഏപ്രിലില്‍ ഇറാന്‍ മുന്‍ പ്രസിഡന്‍റ് മഹ്മൂദ് അഹ്മദി നെജാദ് ഹരാരെ സന്ദര്‍ശിച്ച വേളയില്‍ ആണവ പ്രശ്നത്തില്‍ ഇറാനെ പിന്തുണക്കുമെന്ന് മുഗാബെ പ്രഖ്യാപിച്ചിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus