12:30:26
30 Sep 2014
Tuesday
Facebook
Google Plus
Twitter
Rssfeed

ചാവെസിന്‍െറ ശവകുടീരത്തില്‍ അന്തിയുറങ്ങാനും മദുറോ

ചാവെസിന്‍െറ  ശവകുടീരത്തില്‍ അന്തിയുറങ്ങാനും മദുറോ

കറാക്കസ്: മരിച്ച് മണ്ണോട് ചേര്‍ന്നെങ്കിലും ചാവെസ് തനിച്ചല്ല. താന്‍ വളര്‍ത്തി വലുതാക്കി രാഷ്ട്രീയത്തിലത്തെിച്ച നികളസ് മദൂറോയുമുണ്ട്.
തന്‍െറ രാഷ്ട്രീയ ഗുരുവും മാര്‍ഗദര്‍ശിയുമായ മുന്‍ പ്രസിഡന്‍റ് ഊഗോ ചാവെസിന്‍െറ ശവകുടീരത്തിനടുത്ത് സമയം കിട്ടുമ്പോഴെല്ലാം വെനിസ്വേലന്‍ പ്രസിഡന്‍റ് നികളസ് മദൂറോ വരും. ചില രാത്രികളില്‍ ഉറക്കവും ഈ കുടീരത്തിന് സമീപം. കഴിഞ്ഞദിവസം മദൂറോ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചാവെസ് പ്രസിഡന്‍റായിരുന്ന കാലം മദൂറോ വൈസ് പ്രസിഡന്‍റായി പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് തന്‍െറ പിന്‍ഗാമി മദൂറോയാണെന്ന് ചാവെസ് പ്രഖ്യാപിച്ചു. ചാവെസിന്‍െറ മരണത്തെതുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിന് മദൂറോ ജയിച്ചു കയറുകയായിരുന്നു. ശവകുടീരത്തില്‍ തന്നോടൊപ്പം തന്‍െറ ഓഫിസ് ജീവനക്കാരും എത്താറുണ്ടെന്നും മദൂറോ പറയുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus